സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/*കൊറോണ നൽകുന്ന പാഠം*

Schoolwiki സംരംഭത്തിൽ നിന്ന്
*കൊറോണ നൽകുന്ന പാഠം*

മഹാമാരിയെന്നും മഹായുദ്ധം എന്നും കേട്ടുകേൾവി അല്ലാതെ, നമ്മൾ ഇന്ത്യക്കാർക്ക് ഇത്തരമൊരു ദുരവസ്ഥ ഇത് ആദ്യമാണ്. മഹായുദ്ധങ്ങൾ നൽകുന്ന ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും ആശങ്കയുടെയും ഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. അതി സമ്പന്നരെന്നും അതിശക്തരെന്നും സ്വയം വിശ്വസിക്കുന്ന അമേരിക്ക പോലും കൊറോണ എന്ന മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുകയാണ്.

     കൊറോണ വൈറസ് ഡിസീസ് (കോവിഡ് - 19 ) എന്നറിയപ്പെടുന്ന ഈ രോഗം ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യം തിരിച്ചറിഞ്ഞത്. 2019 ഡിസംബറിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. എന്നാൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ രോഗം പടർന്ന് പിടിക്കുകയും ലോകത്തെ എല്ലാ വൻകരകളെയും പിടിച്ചു കുലുക്കുകയും ചെയ്തു. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത വുഹാ ൻ എന്ന സ്ഥലം മാസങ്ങൾക്ക് ശേഷം ഇന്ന് പൂർവ്വസ്ഥിതിയിൽ എത്തിയിട്ടുണ്ട്. കടുത്ത നിയന്ത്രണത്തിലൂടെയും കർശന നിയമനിർമാണത്തിലൂടെയും ആണ് ഇത് സാധ്യമായത്.
     മുതലാളിത്ത രാഷ്ട്രങ്ങൾ 'ചൈനീസ് രോഗം ' എന്നും 'വുഹാൻ രോഗം' എന്നും കളിയാക്കിയെങ്കിലും അമേരിക്ക, ഇറ്റലി, സ്പെയിൻ, തുടങ്ങിയ രാജ്യങ്ങളിൽ ഇന്ന് ഭീതി ജനകമാണ്.
          കൊറോണയുടെ ഭീതി കേരളത്തെയും ദുരിതത്തിൽ ആഴ്ത്തി . കൊറോണ പ്രതിരോധത്തിന് ഇന്ത്യ നിയമ നിർമ്മാണം കൊണ്ടുവരുന്നതിന് ഒരു മുഴം മുമ്പേ കേരളത്തിന് പ്രവർത്തിക്കാനായി. തുടക്കത്തിൽ കൊറോണ വ്യാപനം ആശങ്കാവഹമായിരുന്നെങ്കിലും കേരളത്തിന്റെ ഭരണാധിപർ, പോലീസുകാർ,ആരോഗ്യ പ്രവർത്തകർ , മറ്റു സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാ ജനങ്ങളുടെയും ശ്രദ്ധയും കരുതലും സഹായവും മൂലം ഇന്ന് കൊറോണ കേരളത്തിൽ നിയന്ത്രണ വിധേയമായി എന്നു കരുതാം. കൊറോണ മരണനിരക്ക് കുറവ്, രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ്, രോഗം ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് എന്നിവ ആശാവഹമാണ്. 'ബ്രേക്ക് ദ ചെയ്ൻ' എന്ന ക്യാംപെയിനിലൂടെ ഒരു പരിധി വരെ നിയന്ത്രിക്കാനായിട്ടുണ്ട്.
          ഈ കൊറോണ കാലത്ത് വീട്ടിലിരിക്കുന്നതിലൂടെയും , മാസ്കുകളുടെ ഉപയോഗത്തിലൂടെയും , ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പിന്റെ ഉപയോഗത്തിലൂടെയും കൊറോണ പ്രതിരോധത്തിൽ ആബാലവൃദ്ധം പങ്കെടുക്കുന്നു. ഭരണാധികാരികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് , ഈ നിയന്ത്രിത കാലത്ത് വായനയിലൂടെയും കൃഷിയിലൂടെയും ചെറും കളി കളിലൂടെയും ആസ്വാദകരമാക്കാൻ നമുക്കും ശ്രമിക്കാം.
        ജാഗ്രത കൈവിടാനായില്ല. തികഞ്ഞ അച്ചടക്കത്തോടെ പരിമിതികളോടെ ഈ കൊറോണക്കാലം നമുക്ക് അതിജീവിക്കാം. നല്ലൊരു പ്രഭാതത്തിനായ് പ്രതീക്ഷയോടെ കാത്തിരിക്കാം.
ആദിശ്രീ .ആർ.കെ.
3 ബി സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം