സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ പൊൻവെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
പൊൻവെളിച്ചം

ആ മുറിയിൽ വെളിച്ചം ഉണ്ടായിരുന്നതിനാൽ കള്ളൻ പുറത്തുതന്നെ നിന്നു .അകത്തേക്ക് ഒളിഞ്ഞു നോക്കിയപ്പോൾ ഒരു വയോധിക ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടു .അവർ മേശപ്പുറത്തു നിന്ന് ഇൻഹേലർ എടുക്കാൻ ശ്രമിക്കുന്നു .പക്ഷെ ഓരോ ശ്രമത്തിനിടയിലും അത് ദൂരേക്കു പോകുന്നു .കള്ളൻ രണ്ടും കൽപിച്ചു ജനാലയിലൂടെ കയ്യിട്ട് അതെടുത്തു അവർക്കു കൊടുത്തു .കള്ളനാണെന്നു മനസിലായെങ്കിലും വയോധിക അയാളെ അകത്തേക്കു ക്ഷണിച്ചു -'ഞാൻ ആദ്യമായാണ് ഒരു കള്ളനെ കാണുന്നത് '. വയോധിക പറഞ്ഞു .

അയാൾ പറഞ്ഞു :'നിവർത്തികേട്‌ കൊണ്ടാണ് .നാളെ അമ്മയുടെ ഓപ്പറേഷനു പണം വേണം .വയോധിക എഴുന്നേറ്റു അലമാര തുറന്നു കുറച്ചു സ്വർണം എടുത്തു കൊടുത്തു .കാലിൽ വീണ കള്ളനെ ചേർത്തുനിർത്തി അവർ പറഞ്ഞു നീ ഇവിടെ വന്നതുകൊണ്ട് രണ്ടു ജീവൻ രക്ഷപ്പെട്ടു .എന്റെയും നിന്റെ അമ്മയുടെയും . സാഹചര്യം കൊണ്ടും അറിവില്ലായ്മ കൊണ്ടും അപകടവഴികളിലൂടെ സഞ്ചരിച്ചവർക്കു തിരിച്ചുവരാനുള്ള സാഹചര്യം എന്നെങ്കിലും സൃഷ്ടിക്കപ്പെടും പറ്റിപോയ അബദ്ധങ്ങൾ ചില പാഠങ്ങൾ പഠിക്കാൻ വേണ്ടി കൂടിയാകും .ആ പാഠവുമായി തിരിഞ്ഞുനോക്കാതെ യാത്ര ചെയ്യണം മറ്റു പലർക്കുംകൂടി അത് ഉപകരിച്ചേക്കും. ആരുടെയെങ്കിലും ജീവിതത്തിൽ വെളിച്ചമേകാൻ കഴിഞ്ഞാൽ അതല്ലേ ഏറ്റവും വലിയ നന്മ .

സോന
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ