സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്


ലഹരിവിരുദ്ധ പക്ഷാചരണം

ഏതു കാലഘട്ടത്തിലും സമൂഹത്തെയും പ്രത്യേകിച്ച് യുവതലമുറയെയും തകർക്കുന്ന മാരകവിപത്താണ് മയക്കുമരുന്ന് എന്ന യാഥാർത്ഥ്യം നമ്മെ ഞെട്ടിക്കുന്നതാണ്. ഈ യാഥാർത്ഥ്യം തിരിച്ചറിയാതെ നമ്മുടെ പുതുതലമുറ നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാരും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ലഹരി വിമുക്ത ക്യാമ്പസ് എന്ന ക്യാമ്പയിനിൽ സെന്റ് ട്രീസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളും സജീവമായി പങ്കുകൊണ്ടു. വിദ്യാലയത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അധ്യാപകർ വിദ്യാർഥികൾ,പി.ടി.എ, പ്രാദേശിക പ്രതിനിധികൾ,പ്രദേശവാസികൾ എന്നിവരുടെ പങ്കാളിത്തത്തിലൂടെ വളരെ നല്ല രീതിയിൽ വിദ്യാലയത്തിലെ ലഹരി വിമുക്ത ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു.

വിദ്യാലയത്തിലെ ലഹരി വിമുക്ത പ്രവർത്തനങ്ങൾ

22 /9 /2022 ന് ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന് ഭാഗമായി സ്കൂളിൽ വൈദിക വിദ്യാർഥികൾ തെരുവുനാടകം അവതരിപ്പിച്ചു.

28/ 9 /2022 ന് ചേർന്ന് ജനറൽബോഡി മീറ്റിങ്ങിൽ രക്ഷിതാക്കൾക്കുള്ള ലഹരിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ സെമിനാർ പി.ടി.എ.യുടെ അഭിമുഖ്യത്തിൽ നടത്തി. പോലീസ് ഓഫീസർ ഹരിപ്രസാദ് രക്ഷിതാക്കൾക്ക് ക്ലാസുകൾ എടുത്തു.

6/ 10 /2022 ന് 'ലഹരി വിമുക്ത കേരളം' ലഹരി വിമുക്ത ക്യാമ്പസിന്റെ ഭാഗമായി കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. അന്നേദിവസം ഉച്ചയ്ക്ക്ശേഷം 'ലഹരി വിമുക്ത കേരളം' രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും രാത് ക്ലാസ് ടീച്ചേർസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഡോക്യുമെന്ററിയുടെ പ്രദർശനവും നടത്തി.

10 /10 /2022ന് കുട്ടികൾക്കായി ലഹരി ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ മേക്കിങ്, ബുള്ളറ്റിൻ ബോർഡ് പ്രദർശനമത്സരം, ചിത്രരചനമത്സരം എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

13 /10 /2022 ന് എല്ലാ ക്ലാസുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ 'ലഹരി ഒരു വിപത്ത് ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംവാദം സംഘടിപ്പിച്ചു. വളരെ നല്ല പ്രതികരണം ആണ് കുട്ടികളുടെ ഭാഗത്തുനിന്നും ലഭിച്ചത്.

17/ 10 / 2022 സ്കൂളിന്റെ സമീപമുള്ള പ്രദേശവാസികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ വീടുകളിലും പരിസരത്തുമുള്ള കടകളിലും നോട്ടീസ് നൽകി ബോധവൽക്കരണം നടത്തി.

20/ 10 / 2022ന് സ്കൂളിലെ ഗൈഡ്സിന്റെ നേതൃത്വത്തിൽ മുദ്രാവാക്യരചനയും ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. തുടർന്ന് അവ പ്രദർശിപ്പിച്ചു.

24 10 2022 അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ദീപാവലി ദിവസം ലഹരിക്കെതിരായി സ്കൂളിൽ ദീപം തെളിയിച്ച് ലഹരി വിമുക്ത ക്യാമ്പയിനിൽ പങ്കെടുത്തു.

26/10/ 2022 സ്കൂളിലെ ഗൈഡ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് അധ്യാപക പ്രതിനിധി ലഹരി വിമുക്ത നവ കേരള സൈക്കിൾ റാലിയിലും എക്സിബിഷനിലും പങ്കെടുത്തു.

29 / 10 /2022 സ്കൂളിൽ ലഹരി വിമുക്ത വിദ്യാലയം ക്യാമ്പയിനിന്റെ ഭാഗമായി 'കരുതലിന്റെ കരങ്ങൾ' എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു.

1/ 11 / 2022 ലഹരി വിമുക്ത വിദ്യാലയം ക്യാമ്പയിന്റിന്റെ ഭാഗമായി അധ്യാപക വിദ്യാർത്ഥി രക്ഷാകർതൃ ശൃംഖല രൂപീകരിക്കുകയും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളിലൂടെ ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളെ അണിനിരത്തിക്കൊണ്ട് മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. തുടർന്ന് ബാനറുകളും പ്ലകാർഡുകളും പിടിച്ച് സ്കൂൾ പരിസരത്ത് റാലി നടത്തുകയും ഹയർ സെക്കൻഡറി വിദ്യാർഥികൾ തെരുവുനാടകം അവതരിപ്പിക്കുകയും തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തുകൊണ്ട് സ്കൂളിലെ ഒരു മാസം നീണ്ടുനിന്ന ലഹരി വിമുക്ത വിദ്യാലയം ക്യാമ്പയിനിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി.

ലഹരിവിരുദ്ധ പ്രതിജ്ഞ
ലഹരി വിരുദ്ധ റാലി  
സെ നോ ടു ഡ്രഗ്സ്
തെരുവുനാടകം
ലഹരിവിരുദ്ധ മനുഷ്യ ശൃംഖല