സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിപത്ത്...


ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ..
കൊറോണ കാലം തീരുമോ..
ലോക്ക് ഡൌൺ പിൻവലിക്കുമോ..
ജനങ്ങൾ വൃത്തി പാലിക്കുന്നു -
വീടുകളിൽ സുരക്ഷിതരാവുന്നു
ദിവസങ്ങൾ എണ്ണി കഴിയുന്നു..
അവർ പരസ്പരം മുഖാമുഖം നോക്കുന്നു..
റോഡുകൾ ശാന്തമാകുന്നു...
കടകളിൽ ആളൊഴിയുന്നു..
രാവും പകലും വേർതിരിയാതെ -
പോലീസ് പണികൾ തുടരുന്നു..
കൈകൾ നന്നായി കഴുവുക..
വീടുകളിൽ സുരക്ഷിതരാവുക..
പുറത്തിറങ്ങാൻ പാടില്ല..
കൊറോണയെ നമുക്ക് ഓടിക്കാം..
ജാതി മത ഭേദമില്ലാതെ..
ഒരുമായാണ് പെരുമായെന്നും
സഹകരണത്തോടെ
അതിജീവിച്ചു
കൊറോണയെ നമുക്ക് ഓടിക്കാം..
പോ കൊറോണ പോ കൊറോണ..
നിന്റെ കളി കേരളത്തിൽ നടക്കില്ല..
നിന്നെ ഞങ്ങൾ അതിജീവിക്കും..
നിന്നിൽ നിന്നും രക്ഷപ്പെടും....
    

അലീസ അൻവർ
3 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത