സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ നോവ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നോവ്



പിന്നെ കാണാം എന്നെ
ഒരു വാക്ക് മൊഴിയാതെ
പരീക്ഷപ്പനിയില്ലാതെ
അങ്ങനെ ഒരു നാൾ ഞാൻ
രോഗ ഭീതിയിൽ വീട്ടു തടങ്കലി ലായി.....
അമ്മയെ കെട്ടിപ്പിടിക്കാനാവില്ലത്രെ...
അനിയത്തിയോട് അടികൂടാനും കഴിയുന്നില്ല
എല്ലാത്തിനും അകലം ഒരു മീറ്റർ
കൃത്യം തിട്ടപ്പെടുത്തി ഞാനെന്റെ
ജീവിതം നാലു ചുമരുകൾക്കുള്ളിലാക്കി...
പൊടി പിടിച്ച പുസ്തകങ്ങൾ
വായിച്ചു അറിവ് നേടുവാൻ ഒരു ശ്രമം
വീടിന് ചുറ്റുമുള്ള ചിലരെ പരിചയപ്പെട്ടു.....
നേരത്തെ അറിവുള്ളവരിൽ ചിലരൊക്കെ
മരിച്ചു പോയെന്ന വാർത്ത കേട്ട് ഞാനമ്പരന്നു........
പിന്നാമ്പുറത്തെ തത്തയുടെ കൂട്
തുറന്നു, അതിന് സ്വാതന്ത്ര്യം നൽകി..
ഈ കൊറോണ കാലം ഞാൻ...
കിടക്കാം നിനക്ക് പകരം...
അപ്പോഴും എൻ അമ്മ
പതിവുപോലെ ചിട്ടയോടെ
അടുക്കളയിൽ ദിവസവും കഴിയുന്നു....
എന്നും ലോക്ക് ഡൗണിൽ...

സനോര
6 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത