സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പുനർവിചിന്തനം

Schoolwiki സംരംഭത്തിൽ നിന്ന്
പുനർവിചിന്തനം


എങ്ങും നിറയും നിശബ്ദതയിൽ
എവിടെയും സ്നേഹത്തിൻ മാറ്റൊലികൾ
ദുഷ്ചിന്തയെല്ലാം പോയ്മറഞ്ഞു 
എങ്ങും നന്മതൻ അലയൊലി മാത്രമായി

മറയുന്ന സ്വപ്നങ്ങൾ നിറമതുചാർത്തി 
അണയുന്ന ദിനമതിനായി കാത്തിരിപ്പായി
കാലത്തിൻ വേഗതയാൽ ശോഷിച്ച ഭൂമിക്ക്
ഒരു വേള ഇടനൽകി ദൈവം കനിഞ്ഞു

മരവും ചെടികളും പുഞ്ചിരി തൂകി;
"കൊല്ലുവാൻ മർത്ത്യരോ ഇല്ലെന്നവയോതി"
പൊടിപടലമില്ലാതെ പ്രകൃതിക്കോ ഭംഗി
കൈവിട്ടു പോയോരാ ഭംഗി തിരികെ...

തിരക്കേറും ജീവിതത്തിന്നിടയിൽ
ഒരു മാത്രം മർത്തൃർക്ക് സാന്ത്വനമാണ്
എന്നാൽ പെരുകും വൈറസോ ഭീതി
പൊലിയും ജീവന്റെ പകരമെന്തുണ്ട്?

കരമെല്ലാം ശോഭയാൽ ശുദ്ധിയാക്കീടാം
അണയാം ഹൃദയം കൊണ്ടുറ്റവരിലേക്കായ്
തുരത്താം ഈ ഭീതിയെ ഒത്തൊരുമിക്കയാൽ
പൊട്ടിച്ചെറിയാമീ 'വൈറസാം ചങ്ങലയെ'

നമിക്കാം ശക്തനോടായ് അകറ്റാനീ ഭീതിയെ
അങ്ങകലെ ചക്രവാള സീമയിൽ ബാക്കിയാകും
നറുവെളിച്ചത്തിനേകാം നമുക്കീ പ്രത്യാശയേകും
അതിജീവനത്തിൻ പ്രതീകത്തെ......

ഷബ്ന എച്ച്
9 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത