സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/വീണുടഞ്ഞ സ്വപ്‌നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വീണുടഞ്ഞ സ്വപ്‌നങ്ങൾ


പാറിപ്പറന്ന ചിത്രശലഭത്തെപ്പോൾ
പാഠപുസ്തക കെട്ടുമായി
പാഠ്യ സഖികളിലൊന്നാമ തെത്തുവാൻ
പഠന ചോദ്യങ്ങളെല്ലാം ചെയ്‌തെൻ
പാഠങ്ങളത്രയും ഹൃദ്യമാക്കി.
അപ്പോളതാകേട്ടു കോറോണതന്മണി
അടച്ചുപള്ളിക്കൂടം നിർത്തീപരീക്ഷകൾ
ആനന്ദത്തിലാറാടി ഞാനുമെൻ കൂട്ടരും
അവധിക്കാല കളിയോർത്ത് ഞാനൊന്നു മയങ്ങി
അപകടത്തിൻ മണ മറിഞ്ഞു ഞാൻ പുലരിയിൽ
അടഞ്ഞവാതിലിൻ ഒതുങ്ങിയ മുറിയിൽ
അന്യർതൻ സമ്പർക്ക മേതുമില്ലാതെ
അന്യോന്ന്യം നോക്കിയിരുന്നു ഞങ്ങൾ.
പ്രഭാതമേയെൻ അവകാശങ്ങളെ തരൂ...
പ്രപഞ്ചമേയെൻ സ്വപ്നങ്ങളെ പൂവണിയിക്കൂ
പ്രസരിപ്പാർന്ന ചിത്രശലഭമാവണം
പ്രപഞ്ച സ്രഷ്ടാവേയെൻ
പ്രാർത്ഥന കേൾക്കുക

ആസിയ നജുമുദീൻ
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത