സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/വൃത്തി ശീലമാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി ശീലമാക്കാം

ഒരു ദിവസം അപ്പു എപ്പോഴത്തേയും പോലെ.. കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി. അവർ ഓടിക്കളിച്ചു ഒളിച്ചു കളിച്ചു അങ്ങനെ അ വർ കളിച്ചു കളിച്ചു ഒത്തിരി അധികം ക്ഷീണിച്ചു. അങ്ങനെ അവർ കളി മതിയാക്കി. അങ്ങനെ അവർ വീട്ടിലേക്ക് തിരിച്ചു പോയി. അപ്പു വീട്ടിലെത്തിയപ്പോൾ അവൻറെ അമ്മ ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. അവൻ അവിടെ എത്തിയ ഉടനെ ഒന്നും നോക്കാതെ കഴിക്കാനിരുന്നു. വൃത്തിയില്ലാത്ത കൈകൾകൊണ്ട് അവൻ ആഹാരം കഴിക്കാൻ തുടങ്ങി അപ്പോൾ അവൻറെ അമ്മ പറഞ്ഞു അപ്പു നീ കൈകൾ കഴുകി ആയിരുന്നോ അപ്പു പറഞ്ഞു ഇല്ല പോയി കൈ കഴുകി വരൂ അപ്പോ അതു കേട്ടില്ല അവൻ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവന് വയറു വേദന തുടങ്ങി അവൻ അമ്മയോട് പറഞ്ഞു അമ്മേ എനിക്ക് വയറു വേദനിക്കുന്നു അപ്പോൾ അവൻറെ അമ്മ പറഞ്ഞു ഞാൻ അപ്പോഴേ പറഞ്ഞതല്ലേ കൈ കഴുകാതെ ആഹാരം കഴിക്കരുതെന്ന് അതുകൊണ്ട് വന്നതാ നമ്മൾ കൈകൾ കഴുകാതെ ആഹാരം കഴിക്കാൻ പാടില്ല അതുപോലെതന്നെ നമ്മൾ ഇടയ്ക്കിടെ നമ്മുടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം ദിവസവും കുളിക്കണം നമ്മൾ എപ്പോഴും വൃത്തിയായിരിക്കണം അതല്ലെങ്കിൽ രോഗാണുക്കൾ നമ്മുടെ ശരീരത്തിലേക്ക് ചെന്ന അസുഖം ഉണ്ടാകും ഇനി ഇത് ആവർത്തിക്കില്ല അപ്പുവിനു മനസ്സിലായി അപ്പു പറഞ്ഞു ഇനി ഞാൻ ഇത് ചെയ്യില്ല ഞാനെപ്പോഴും വൃത്തി ആയിരിക്കും നമ്മൾ എപ്പോഴും വൃത്തിയായിരിക്കണം അപ്പോൾ നമുക്ക് രോഗങ്ങളെ അകറ്റി നിർത്താൻ പറ്റും....

സോലിഹ
3 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ