സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ഇമ്മിണി ബല്യ ഒന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
ഇമ്മിണി ബല്യ ഒന്ന്

മനുജനെ അടക്കിയ അദൃശ്യ വീരൻ
ഉടച്ചു പൊങ്ങിയ, അമ്പട കേമൻ
കുതിച്ചു പൊങ്ങിയ മനുഷ്യരെല്ലാം
വിറച്ചു തുള്ളി ഉറഞ്ഞു പൊങ്ങി.
മനുഷ്യരെല്ലാം പകച്ചു നിന്നു
രണത്തിൽ അരക്കൻ പടർന്നു പറ്റി.
കണ്ണുമിഴിച്ചാ മനുഷ്യരെല്ലാം,
അരക്കനെവനോ ഇമ്മിണി വീരൻ.
നിലച്ചുപോയി മനുഷ്യരെല്ലാം,
ഒലിച്ചുപോകുമീ നശിച്ച നാളുകൾ.
പുതിയ ഉറച്ച വിശ്വാസത്തിൽ,
പ്രതിരോധിക്കാം ഒരുമിച്ചിണയാം.
കൈകോർക്കാതെ കൈകോർത്തീടാം
കഴുകികളയാം ഈ കറുത്ത നേരം.
വിശ്വാസത്തിൻ പടവുകളിലേറി,
ആരോഗ്യത്തിൻ നാളേക്കായി.
നവീനമായൊരു ജീവിത പാഠം
ശീലിച്ചീടാം നാളേക്കായി.
പ്രധിരോധിച്ചീടും നാം ഒറ്റക്കെട്ടായ്
ഉയർത്തെഴുനേൽക്കും നാം വീണ്ടും വീണ്ടും
കിനാവുകളോടെ മുന്നേറീടാം,
ഒന്നിച്ചകലാം നാളേക്കായി.

പി. യു. സുസ്മിത
IX G1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത