സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അക്ഷര വൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
 അക്ഷര വൃക്ഷം

ലോകമിന്നിതാ മല്ലിടുന്നു,
കരുതലാകാം ലോകമെങ്ങും.
ജാതിഭേതമില്ലാ ഈ കാലം,
ചെറുത്തു നിൽക്കാം ലോകമെങ്ങും.
അകലെയായിടാം, അകന്നു നിന്നിടാം (2)
കരുതലായിടാം കരുതലുള്ള കേരളം.

പറയുന്ന കാര്യമെല്ലാം അനുസരിക്കൂ,
കൊറോണയിൽ നിന്ന് നമുക്ക് മുക്തി നേടാം
മാസ്ക്കുകൾ ധരിക്കൂ, ചെറുത്തു നിൽക്കൂ,
കൈ കഴുകൂ , സ്വയം സംരക്ഷിക്കൂ.

വെളിയിൽ ഇറങ്ങരുത് തോറ്റു പോകും.
വീട്ടിലിരിക്കൂ, വിജയം കൈവരിക്കൂ.
അറിവു നേടൂ എല്ലാവരും
അറിവു നേടാനാണീ സമയം.
വെറുതേ കളഞ്ഞീടരുത് ഈ സമയം
അറിവു നേടീടാം അച്ഛനമ്മമാരോടൊപ്പം .

ആഘോഷം വീടുകളിൽ
റോഡിലല്ല സന്തോഷം വീടുകളിൽ
അറിഞ്ഞീടുക ഈ കാലം,
മനുഷ്യർ ഒരു പാഠം പഠിക്കുന്നു.
അകലെയായിടാം അകന്നു നിന്നിടാം
കരുതലായിടാം കരുതലുള്ള കേരളം (2).

                   

ഗായത്രി മനോജ് എ.
5 B സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത