സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
   കാത്തിരിപ്പ്   

ഓർമയിൽ നിറയുമെൻ വിദ്യാലയം
പച്ചയാം പടർപ്പും തെന്നലിനീണവും
ആർത്തുപാടി ഉല്ലസിക്കും കിടാങ്ങളും
അവർക്ക് അവലംബമേകും ഗുരുക്കളും

യാത്ര ചൊല്ലാതെ പിരിഞ്ഞു പോയ്‌
ഞാനെൻ കൂട്ടരെയും ഗുരുക്കളെയും
പടിവാതിൽ അടഞ്ഞു പോയൊരെൻ
വിദ്യാലയം കൊറോണ തൻ ഭീതിയിൽ

ഞാനും കാത്തിരിക്കയായ് തൻ തിരുമുറ്റത്തെത്തുവാൻ
സ്നേഹസമ്പന്നരാം ഗുരുക്കളെ
കാണുവാൻ നമിക്കുവാൻ

എൻ കൊച്ചു ക്‌ളാസ്സുകൾ എൻ ഉദ്യാനങ്ങൾ
എന്നെ ഞാനാക്കിയ ദേവാലയങ്ങൾ
സ്വപ്നങ്ങളൊക്കെ നിറവേറ്റിടാനായ്
ഈ മഹാമാരിയെ അകറ്റിടാം ഒരുമയോടെ

അക്ഷരം പെറുക്കി പറയും നാവുകൾ
അക്കങ്ങളോരോന്നും ഓർത്തിടുന്നു
കാണുവാനാശിക്കുന്നു ഞാൻ പലരെയും
അറിവാണ്‌ ധനമെന്നു ഓതിയ ഗുരുക്കളെയും

അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക്
നയിക്കും തെളിവാർന്ന കിരണങ്ങ-
ളാണ് എൻ വിദ്യാലയമെന്ന്
ഓർക്കുന്നു വ്യഥയോടെ നിർനിമേഷം
                                
                                 

അഫ്സൽ എൻ
IX R സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത