സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം നമുക്ക് ഈ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം നമുക്ക് ഈ മഹാമാരിയെ      
               കോവിഡ് രോഗം പകർന്നുപിടിച്ച് നമ്മുടെ ലോകത്തെ കാർന്നുതിന്നുന്നതാണ്   2020ാം  വർഷം ഒരു രാജ്യത്തെയോ  ഒരു സംസ്ഥാനതെയോ,  അല്ല  ഇത് ബാധിച്ചത്. ലോകം  മുഴുവനും ഈ രോഗത്തിന്റെ  ഭീതിയിലാണ്. കർശനമായ ജാഗ്രതയും കരുതലും ഈ രോഗത്തെ അകറ്റാൻ ആവശ്യമാണ്. ചൈനയിൽ ഉദ്ഭവിച്ച നോവൽ കൊറോണാ വൈറസ് അഥവാ കോവിഡ് 19 ഇപ്പോൾ ലോകവ്യാപകമായി മാറിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചുപൂട്ടേണ്ട അവസ്ഥയിലായി. വിദ്യാർത്ഥികളുടെ  വാർഷിക പരീക്ഷകൾ  ഉപേക്ഷിച്ചു. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിവന്നു.ഈ വൈറസ്  രോഗിയിൽ നിന്നും മറ്റൊരാളിലേക്ക് സമ്പർക്കം വഴി പകരുന്നവയാണ്.  ആയതിനാൽ സാമൂഹിക അകലം പാലിക്കേണ്ടത്. അനിവാര്യമാണ്. വ്യക്തിശുചിത്വം പാലിക്കുക,  പുറത്തിറങ്ങുമ്പോൾ മാസ്കോ,  തൂവാലയോ  ഉപയോഗിച്ച് മുഖം മറയ്ക്കുക. അതിനു സാധിച്ചില്ലെങ്കിൽ കൈമുട്ട് മടക്കി അതിലേക്ക് ചുമയ്ക്കുക. ഹസ്തദാനം ഒഴിവാക്കുക, പകരം സ്വന്തം കരങ്ങൾ കൂപ്പി നമസ്കാരം ശീലമാക്കാം.  പുറത്തേക്കു പോകുമ്പോഴും മറ്റും കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ  കൈകൊണ്ട് സ്പർശിക്കുന്നത് ഒഴിവാക്കുക. കൈകൾ ഇടയ്ക്കിടെ സോപോ  ഹാൻഡ് വാഷോ ഉപയോഗിച്ച്  കഴുകുകയോ സാന്നിറ്റെസർ ഉപയോഗിച്ച്  അണുവിമുക്തമാക്കു കയോ  വേണം. പനി,  ചുമ, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുക. സാമൂഹിക അകലം  പാലിക്കുന്നതിനായി ഇന്ത്യൻ ജനത കർഫ്യു  നടത്തി. തുടർന്ന് വന്നത് ലോക്ക്ഡൗൺ ദിനങ്ങളായിരുന്നു. 50- പേരിൽ കൂടുതൽ ആളുകൾ വരുന്ന സന്ദർഭങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടു.  ആരാധനാലയങ്ങൾ,  സമ്മേളനങ്ങൾ,  വിവാഹചടങ്ങുകൾ മരണം തുടങ്ങി ആളുകൾ കൂടുന്ന ചടങ്ങുകൾ എല്ലാം ഒഴിവാക്കി. രോഗം വന്ന് ഭേദമായവർ 14 ദിവസത്തെ ഹോം ക്വാറന്റെനിൽ കഴിയണം.  രോഗിയുമായി സമ്പർക്കം പുലർത്തിയാൽ 28 ദിവസത്തെ നിരീക്ഷണത്തിലാ യിരിക്കണം. അങ്ങനെ നിരവധി നിയമങ്ങൾ സർക്കാർ നടപ്പിലാക്കി. രോഗപ്രതിരോധത്തിന് വലിയ പങ്കു  വഹിക്കുന്നവർ   ശാസ്ത്രജ്ഞരും  ആരോഗ്യപ്രവർത്തകരുമാണ്. ശാസ്ത്രജ്ഞർ  രോഗം മാറി സുഖ പെട്ടവരുടെ രക്തത്തിൽ നിന്നും പ്ലാസ്മ വേർതിരിച്ച് ഈ വൈറസിന്  എതിരെയുള്ള ആൻറിബോഡികളെ  കണ്ടുപിടിച്ച് അതു  രോഗിയുടെ രക്തത്തിൽ  കുത്തിവയ്ക്കുന്നു. അങ്ങനെ രോഗം ഭേദപെട്ടവരുമുണ്ട്.  എയ്ഡ്സ് , മലേറിയ തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകളും ഫലപ്രദമായി. അങ്ങനെ ലോകം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ പോരാടുകയാണ്. സ്വന്തം ജീവൻ വരെ നൽകി രോഗികളെ ശുശ്രുഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് എന്റെ  നന്ദി. രോഗപ്രതിരോധത്തിന ത്യാവശ്യമായ കാര്യമാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളും വാർത്തകളും മാത്രം ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത്.


ഐശ്വര്യ പി.
8 A1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം