സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ ആരോഗ്യത്തിന്റെ താക്കോൽ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യത്തിന്റെ താക്കോൽ


ആരോഗ്യകരമായ ജീവിതം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി വ്യായാമവും ഭക്ഷണ രീതികളും നാം ചിട്ടപ്പെടുത്തുന്നു. അതുപോലെ പ്രധാനമാണ് ശുചിത്വവും. ശുചിത്വത്തെ ആരോഗ്യത്തിന്റെ താക്കോൽ എന്നു തന്നെ വിശേഷിപ്പിക്കാം. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും എത്രത്തോളം പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ഈ കൊറോണ കാലം വ്യക്തമാക്കുന്നു. വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ പകരുന്ന അസുഖങ്ങളിൽ നിന്ന് പരമാവധി മോചനം ലഭിക്കുന്നു. ഇങ്ങനെയുള്ള നല്ല ശീലങ്ങൾ മാരകമായ പകർച്ചവ്യാധികളിൽ നിന്നു പോലും നമ്മേ അകറ്റി നിർത്തുന്നു . ആരോഗ്യം മനുഷ്യന്റെ സമ്പത്താണ് . സമ്പത്ത് നാം സംരക്ഷിച്ചു വെക്കുന്നു . അതു തുറന്ന് ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന് ശുചിത്വം എന്ന താക്കോൽ ആവശ്യമാണ് .ശുചിത്വമില്ലാത്ത അന്തരീക്ഷത്തിലാണ് അസുഖങ്ങൾ കൂടുതലും പിടിപ്പെടുന്നത് . വീടും പരിസരങ്ങളും വൃത്തിയാക്കാതിരിക്കുമ്പോൾ വെള്ളം കെട്ടികിടക്കുകയും മാലിന്യങ്ങൾ കുന്നുകൂടുകയും ചെയ്യുന്നു .ഇത് അസുഖങ്ങൾക്ക് കാരണമാകുന്നു .ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടാത്തവരായി ആരുമില്ല .എന്നാൽ ഹോട്ടലുകളിലും മറ്റും വൃത്തിയിലാതെ പാകം ചെയ്യുന്ന ഇവ ഫുഡ് പോയസൻ പോലുള്ള അസുഖങ്ങൾ വരുത്തുന്നു. ഹോട്ടൽ ഫുഡ് ശീലമാക്കുന്നവർക്ക് കാൻസർ പോലുള്ള അസുഖങ്ങൾ പിടിപ്പെടാൻ സാധ്യത ഏറെയാണ്. ബോട്ടിലുകളിൽ വിൽക്കപ്പെടുന്ന വെള്ളം, ശീതളപാനീയങ്ങൾ എന്നിവയിലധികവും മലിനജലം ഉപയോഗിച്ചാണുണ്ടാക്കുന്നത്.പുറത്തേക്കു പോകുമ്പോൾ വെള്ളം കരുതുന്നതാണ് ഉചിതം. ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കുക. ആഴ്ചയിലൊരു ദിവസമെങ്കിലും വീടും പരിസരവും വൃത്തിയാക്കുന്നതിനു വേണ്ടി മാറ്റിവെയ്ക്കുക. കുറച്ചു സമയം ഇവയ്ക്കായി നീക്കിവെയ്ക്കുന്നതിലൂടെ അസുഖങ്ങളെ പരമാവധി തുരത്താൻ കഴിയും.വ്യക്തിശുചിത്വം പാലിക്കാതെയാകുമ്പോൾ ത്വക്ക് സംബന്ധവും മറ്റുമായ രോഗങ്ങൾ പിടിച്ചെടുന്നു.ഇതിനായി ഒരുപാട് മരുന്നുകളും കിഴക്കേണ്ടി വരുന്നു.പിന്നീടത് ആരോഗ്യത്തിനു തന്നെ ഭീഷണിയാവുന്നു.ഇത് ഒഴിവാക്കാൻ പ്രധാനമായും നാം ശീലമാക്കേണ്ടത് ശുചിത്വമാണ്.പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നതും, തുപ്പുന്നതും ഒഴിവാക്കുക. നല്ല ശീലങ്ങളെ വളർത്തിയെടുത്ത് രോഗങ്ങളെ അകറ്റി ആരോഗ്യകരമായ ജീവിതം സ്വന്തമാക്കുക.

മീഗൾമരിയ
9 B സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം