സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കാലം കൊടുക്കും

Schoolwiki സംരംഭത്തിൽ നിന്ന്
കാലം കൊടുക്കും


പണ്ടൊരു കുഗ്രാമം ഉണ്ടായിരുന്നു. അവിടെ ആദിവാസികളായിരുന്നു താമസിച്ചിരുന്നത് . അവിടെ കൊടുംവനമുണ്ടായിരുന്നു. പലവിധ പക്ഷികളും മൃഗങ്ങളും താമസിച്ചിരുന്ന കാട് . ആ കാലഘട്ടത്ത് ആരും ആ കാട്ടിൽ പോകാറില്ലായിരുന്നു. ഗ്രാമത്തിന്റെയും വനത്തിന്റേയും നടുവിൽ ഒരു വലിയ പുഴയുണ്ട്. അതാണ് മൃഗങ്ങളുടെ ഏക ആശ്വാസം . പുഴക്കടുത്തുള്ള ഒരു മരക്കൊമ്പിൽ ഒരു കൊച്ചുകിളി താമസിച്ചിരുന്നു. കൊച്ചു കിളി തന്റെ അമ്മയോട് പറഞ്ഞു : "അമ്മേ അമ്മേ ഈ കാട് എത്ര സുന്ദരമാണ് ". അമ്മ പറഞ്ഞു: "അതേ മോളേ ഇതെല്ലാം പ്രകൃതിയുടേതാണ് ". കാലം കുറേ കടന്നു പോയി. കൊച്ചു കിളി വലുതായതിനു ശേഷം ഒരു കുഞ്ഞികിളി ഉണ്ടായി. ആ കിളി കാട്ടിലെ മൃഗങ്ങളുടെ ഓമനയായിരുന്നു. ഈ സമയത്ത് ഗ്രാമം കുറച്ചു കുറച്ചായി മെച്ചപ്പെട്ടു വന്നു. അവിടെയുള്ളൊരാൾ പറഞ്ഞു: " ആ ചേട്ടാ സുഖമല്ലേ. അറിഞ്ഞോ, അങ്ങ് ദൂരെയുള്ള നാടുകളിൽ നല്ല വികസനമാണെന്ന് പറഞ്ഞു കേട്ടു . ഈ ഗ്രാമം എന്നാണാവോ നന്നാവുന്നത്. " എന്ന് പറഞ്ഞ് അയാൾ വീട്ടിലേക്ക് പോയി. കാലം പോയതനുസരിച്ച് അവിടുത്തെ വികസനം കൂടിക്കൂടി വന്നു. ഇപ്പോൾ ആ നാട്ടിലെ ആളുകൾ കാടിനെ വെട്ടി നികത്താൻ വേണ്ടി ആലോചിക്കുവാൻ യോഗം കൂടിയിരിക്കുകയാണ്. ഒരാൾ: " നമ്മുക്ക് അടുത്തുള്ള നാട്ടിൽ നിന്ന് എഞ്ചിനിയർമാരെ വരുത്താം". മറ്റൊരാൾ:" അതൊന്നും വേണ്ട. ഈ നാട്ടിൽ തന്നെയുള്ള ആളുകളെ വിളിച്ച് കാട് നികത്താം ". മുഖ്യ തലവൻ: " അതു മതി". അങ്ങനെ ആളുകൾ വന്ന് കാട് വെട്ടിതെളിക്കാൻ തുടങ്ങി. ആ കാട്ടിലുള്ള മരങ്ങളെ മുറിക്കുമ്പോൾ അവർ നിലവിളിച്ചു. പാവം മൃഗങ്ങൾ സങ്കടം കൊണ്ട് പരക്കം പാഞ്ഞു. പുഴ നികത്തിയപ്പോൾ പുഴയിലെ മീനുകൾ ചത്തുപൊങ്ങി. അവസാനം കൊച്ചുകിളിയും തന്റെ വീടായിരുന്ന മരക്കൊമ്പും മരിച്ച് മണ്ണിനോടൊപ്പം പൂണ്ടു പോയി. പക്ഷേ ഭാഗ്യവശാൽ കുഞ്ഞികിളി രക്ഷപ്പെട്ടു. അത് കരഞ്ഞ് കൊണ്ട് പ്രകൃതിയോട് ചോദിച്ചു: പ്രകൃതിയെന്ന അമ്മേ, എന്തിനായിരുന്നു ഇതെല്ലാം . നമ്മൾ എന്ത് തെറ്റാണ് ചെയ്തത് ". പ്രകൃതി പറഞ്ഞു: "മോളേ നീ വിഷമിക്കേണ്ട ഇതിനവർക്ക് കാലം കൊടുക്കും." ഇത് കേട്ട് കുഞ്ഞികിളി വേറെ കാട് തേടി പോയി. കുറേ കാലം കടന്നു പോയി. അവിടെ കെട്ടിടങ്ങൾ കൂടി വന്നു. ഭൂമിയുടെ ഉപരിതലം ചൂടുകൊണ്ട് വിണ്ടുകീറി. മരങ്ങളും പുഴകളും നശിക്കാൻ തുടങ്ങി. വാഹനത്തിന്റെ പുകകൊണ്ടും, ഫാക്ടറികളിൽ നിന്നും വരുന്ന മാലിന്യങ്ങൾ കൊണ്ടും ഭൂമി നശിക്കാൻ തുടങ്ങി. ആളുകൾ വെള്ളത്തിനു വേണ്ടി നെട്ടോട്ടം ഓടാൻ തുടങ്ങി. ബുദ്ധിമുട്ടുകൾ കൂടി വന്നു. ഈ സമയത്ത് കുഞ്ഞികിളി കാടിന്റെ അവസ്ഥ കാണാൻ വന്നു. സ്ഥലം കണ്ടപ്പോൾ കുഞ്ഞികിളി മനസ്സിൽ വിചാരിച്ചു. "അയ്യോ ഇതെന്താണീ കാണുന്നത്. ഇവിടെയുണ്ടായിരുന്ന കാടും പുഴയും എവിടെ? എനിയധിക നേരം ഇവിടെ നിൽക്കണ്ട തിരിച്ചു പോകാം". നഗരത്തിലുള്ള ഒരു വീട്ടുകാരൻ പറഞ്ഞു: " ഹോ എന്തൊരു ചൂടാണ് . ഇങ്ങനെ പോയാൽ ചൂടുകൊണ്ട് വെള്ളം വറ്റും. വേഗം തന്നെ മുഖ്യാധിപന് നിവേദനം കൊടുക്കണം. മുഖ്യാധിപൻ നിവേദനം വായിച്ചു.എന്നിട്ട് ആളുകളോട് ചോദിച്ച് കുറേ ചെടികളും മരങ്ങളും വിതരണം ചെയ്തു. വേണ്ട വളങ്ങളും നിർദ്ധേശങ്ങളും കൊടുത്തു. എല്ലാവരും അതനുസരിച്ചു. അവിടെ മഴ പെയ്തു. ചെടികളും വെള്ളവും വന്നു. കുഞ്ഞികിളി വീണ്ടും വന്നു. ചെടികളെ കണ്ട സന്തോഷത്തിൽ പ്രകൃതിയോട് പറഞ്ഞു: " പ്രകൃതിയെന്ന അമ്മേ, അമ്മ പറഞ്ഞത് ശെരിയാണ് . അവർക്ക് കാലം മനസ്സിലാക്കി കൊടുത്തു പ്രകൃതിയുടെ വില.അങ്ങനെ അവർ നല്ലവരാകുകയും ചെയ്തു. പ്രകൃതി പറഞ്ഞു: " അതേ മോളെ എല്ലാവർക്കുമെനി നല്ലതുമാത്രം വരട്ടെ... ആ നഗരമങ്ങനെ പ്രകൃതിയോടിണങ്ങി ജീവിച്ചു. നിങ്ങൾ ഈ കഥ വായിച്ചല്ലോ. നമുക്കും പ്രകൃതിയോട് നന്മ കാട്ടാം. വരൾച്ച ,പ്രളയം ,ഭൂമികുലുക്കം പോലുള്ള നാശനഷ്ടങ്ങൾ വരാതിരിക്കാനും നല്ല നാളേക്കും വേണ്ടി ഒത്തു ചേർന്നു നിൽക്കാം.....

ദേവന എം പി
7 B സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ