സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ


ഇടത്തേക്കാവ് യു.പി സ്ക്കൂളിൽ പഠിക്കുന്ന അഞ്ചാം ക്ലാസുകാരി മറിയയുടെ ജീവിതമാകെ മാറി. അപ്രനീക്ഷിതമായി യാ ണ് ഒരു അവധികാലം വന്നത്. പരീക്ഷകളെ നേരിടാൻ പോവുന്ന മറിയയുടെ ജീവിതത്തിൽ പെട്ടന്നാണ് ഒരു മഹാമാരിയായി 'കൊറോണ' എന്ന ഭീകര വൈറസ് കടന്നു വന്നത്. ഒരു ദിവസം പെട്ടെന്ന് വാർത്തകളിൽ പറയുന്നു , സ്ക്കൂളുകളിൽ ഇനിയുള്ള പരീക്ഷ നിർത്തിവെച്ചു എന്ന് മറിയയ്ക്ക് എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ തോന്നി. സ്വന്തമെന്ന് പറയാൻ അവൾക്ക് കൂട്ടുകാർ മാത്രമാണ് ഉള്ളത്. അവളുടെ വീട്ടിൽ പിന്നെ ഉള്ളത് ഒരു മുത്തശ്ശിയാണ്. മുത്തശ്ശിയാകട്ടെ തന്റെ മകൾ മരിക്കാനുള്ള കാരണം മറിയയാണെന്ന അന്ധവിശ്വാസത്തിലാണ്. അതു കൊണ്ടു തന്നെ മറിയയോടു അവർക്ക് എപ്പോഴും വെറുപ്പായിരുന്നു. മറിയ തന്നെയാണ് വീട്ടുജോലികൾ ചെയ്യേണ്ടത്‌. അതു കൊണ്ടു തന്നെ അവൾക്ക് കുറെക്കാലം പള്ളിക്കൂടത്തിൽ പോകാൻ സാധിച്ചില്ല. പിന്നെ നാട്ടുകാരെല്ലാം ചേർന്നാണ് അവളെ പഠിപ്പിക്കുന്നത് അത് അവളുടെ മുത്തശ്ശിക്ക് തീരേ ഇഷ്ടമായില്ല. മറിയ എപ്പോഴും വേദനയിലാഴ്ന്നു പോയിരുന്നു. അച്ഛനും അമ്മയും അവൾ ജനിച്ച് 5 വർഷം തികയുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. കുഞ്ഞു പ്രായത്തിൽ തന്നെ അവളുടെ ജീവിതം എറെ യാതന നിറഞ്ഞതായിരുന്നു. അവൾ കുറെ സ്വപ്നങ്ങൾ കണ്ടുകൊണ്ടാണ് പള്ളിക്കൂടത്തിൽ ചേർന്നത്. അവൾക്ക് മൂന്ന് കൂട്ടുകാരുണ്ടായിരുന്നു. റസിയ, നിക്കിത , മീന ഇവർ മൂന്നു പേരും നല്ല കഴിവുള്ള കുട്ടികളായിരുന്നു. മറിയ എല്ലാവരോടും നല്ല സ്വഭാവത്തിലാണ് പെരുമാറിയിരുന്നത്. മറിയ പഠിത്തത്തിലും മുൻപന്തിയിലായിരുന്നു. അവൾ സ്ക്കൂൾ ദിനങ്ങളിൽ സന്തോഷിച്ചുവരുകയായിരുന്നു പെട്ടെന്നാണ് ഈ കൊറോണകാലം പിന്നെയും അവളെ ദുഃഖത്തിലാഴ്ത്തിയത്. പരീക്ഷയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു വെച്ചിട്ടും പരീക്ഷയെഴുതാൻ സാധിക്കാത്തത് അവൾക്ക് തീർത്താൽ തീരാത്ത സങ്കടമായിരുന്നു അവൾക്ക് അവൾ തന്നെ ഒറ്റപ്പെട്ടതു പോലെ തോന്നി. പിന്നെ പിന്നെ അവൾ കഥാവായനയിലേക്കും ചിത്രരചനയിലേക്കും സമയം ചിലവഴിച്ചു. _ കൊറോണ എന്ന മഹാമാരിയെ ഒറ്റക്കെട്ടായി ശാരീര അകലം പാലിച്ചും, മനസ്സുകൊണ്ടും, ഒറ്റക്കെട്ടായി പോരാടുന്ന ആ പ്രയത്നത്തിൽ പങ്കാളിയായ 'മറിയ' നല്ലൊരു പൊൻപുലരിക്കായി കാത്തിരുന്നു.

ശ്രീനന്ദ എസ്
6 A സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ