സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ ശുചിത്വം -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും......


ഏഴാം ക്ലാസിലെ ലീഡറായിരുന്നു അശോക് .അവന്റെ അധ്യാപകൻ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല .ആരാണ് വരാത്തതെന്ന് പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് വരാത്തതെന്ന് മനസ്സിലായി .ക്ലാസ്സ് ലീഡർ അശോക് മുരളിയുടെ അടുത്ത് ചെന്ന് 'എന്താ മുരളി നീ എന്താ പ്രാർത്ഥനയ്ക്ക് വരാതിരുന്നതെന്ന് ' ചോദിച്ചു. മുരളി മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസ് മുറിയിലേക്ക് വന്നതും ഒരേ സമയത്തായിരുന്നു. അധ്യാപകൻ ആരൊക്കെയാണ് പ്രാർത്ഥനയ്ക്ക് വരാതിരുന്ന ത് എന്ന് അശോകിനോട് ചോദിച്ചു .സർ മുരളി ഒഴികെ ബാക്കി എല്ലാവരും വന്നിരുന്നു.എന്നായിരുന്നു അശോകിൻ്റെ മറുപടി.എന്താ മുരളീ അശോക് പറഞ്ഞത് സത്യമാണോ? നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ? ഇല്ല സർ ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല. അധ്യാപകൻ എന്താണാവോ പറയാൻ പോകുന്ന ന് എന്ന ജിജ്ഞാസയിൽ ക്ലാസ് റൂം ശാന്തമായി മുരളിയെ നോക്കിയ വിദ്യാർത്ഥികൾ എല്ലാവരും മുരളിക്ക് എന്തായാലും ശിക്ഷ ലഭിക്കും എന്ന് ചിന്തിച്ചു കൊണ്ട് പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു.കാരണം, അവർ മുരളിയെ അത്ര ഇഷ്ടമായിരുന്നില്ല മുരളി നന്നായി പഠിക്കുന്ന വിദ്യാർത്ഥിയാണ്. അവന്റെ കൈയ്യക്ഷരം വളരെ മനോഹരമായിരുന്നു. അധ്യാപകൻ കൊടുക്കുന്ന ഹോംവർക്കെല്ലാം അന്നന്നു തന്നെ എഴുതി പൂർത്തിയാക്കുകയും ചെയ്യുമായിരുന്നു. അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ തന്നെ വെറുപ്പ് പ്രകടമാക്കി കൊണ്ടിരുന്നു. അധ്യാപകൻ പറഞ്ഞു: ആര് തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റൂ .അതിനു മുൻപ് നീ എന്തു കൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തതെന്ന് പറയൂ. സർ പതിവു പോലെപ്രാർത്ഥന ആരംഭിക്കുന്നതിനു മുൻപ് തന്നെ ഞാൻ ക്ലാസിലെത്തിയിരുന്നു എന്നാൽ ക്ലാസിലെ വിദ്യാർത്ഥികളെല്ലാം അപ്പോൾ പ്രാർത്ഥനയ്ക്ക് പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ് റൂം ശ്രദ്ധിച്ചത്.ഭയങ്കര പൊടി .കീറിയ കടലാസ് കഷണങ്ങൾ അവിടവിടെ ചിതറി കിടക്കുന്നു ക്ലാസ് റൂം കാണാൻ തന്നെ മഹാവൃത്തികേടായിരുന്നു. മാത്രമല്ല, ഇന്ന് ക്ലാസ് റൂം ശുചിയാക്കേണ്ട കുട്ടികൾ അത് ചെയ്യാതെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയെന്ന് എനിക്ക് മനസ്സിലായി .എന്നാൽ ഞാനെങ്കിലും അത് വൃത്തിയാക്കാമെന്ന് കരുതി അത് ചെയ്തു. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അവർക്ക് പകരം നീ എന്തിനാ ഇത് ചെയ്തത് എന്ന് സർ ചോദിക്കുമായിരിക്കും നല്ലത് ആർക്ക് വേണമെങ്കിലും ചെയ്യാമെന്ന് എനിക്ക് തോന്നുന്നു സർ മാത്രവുമല്ല ശുചിത്വത്തിൻ്റെ പ്രാധാന്യത്തെ പറ്റി സർ ഞങ്ങൾക്ക് പഠിപ്പിച്ച് തന്നിട്ടുണ്ടല്ലോ .വൃത്തിഹീനമായ സ്ഥലത്തിരുന്നു പഠിച്ചാൽ ആർക്കാണ് സർ അറിവ് വരുക? അത് കൊണ്ടാണ് ഞാനിത് ചെയ്തത്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സർ തരുന്ന എന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.വളരെ നല്ലത് മുരളി നിന്നെ പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ പള്ളിക്കൂടം ശുചിത്വമുള്ളതായി തീരും. നീയെന്റെ വിദ്യാർത്ഥിയാണെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു മുരളീ. അധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി. കുട്ടികളേ കണ്ടില്ലേ മുരളിയുടെ സംസ്കാരം .... മുരളീ ഞാൻ നിന്നെ ശിക്ഷിക്കുന്നില്ല. ഗുണപാഠം:- സദുദ്ധേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസാർഹമാണ് .....

ശിവപ്രിയ വി പി
7 C സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ