സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ സൂര്യോദയം

Schoolwiki സംരംഭത്തിൽ നിന്ന്
സൂര്യോദയം


ലോകമാകെ കോവിഡ് 19 എന്ന മാരകരോഗത്തിന്റെ ഭീതിയിൽ ആഴ്ന്നുകിടന്നിരിക്കുയാ ണ്.ഇന്ത്യയിൽ കൊറോണ ബാധ ആഞ്ഞുവീശിയിട്ടില്ല എന്ന ആശ്വാസത്തോടെയാണ് ഓരോ ദിവസവും നീക്കിയിരുന്നത്.എന്നാൽ ഒരു ഇന്ത്യക്കാരനും മറക്കാത്ത ആ രാത്രി.......ആ രാത്രി അവരുടെ ജീവിതത്തിലും മറക്കാനാവാത്ത ഒട്ടനവധി അനുഭവങ്ങൾ നൽകി...... രാത്രി പത്തുമണിയായിക്കാണും,ഭക്ഷണശേഷം റൂമിൽ എത്തിയപ്പോഴതാ സ്വാതിയുടെ നാട്ടിൽ നിന്ന് അച്ഛൻ വിളിക്കുന്നു.എന്നും പതിവുള്ള വിളിയായിരിക്കും എന്ന് കരുതി.എന്നാലും നാട്ടിലെ വിശേഷങ്ങൾ അറിയാനുള്ള ധൃതിയിൽ വേഗം ഫോൺ എടുത്തു.മാർച്ച്‌ 10-ന് മരണമടഞ്ഞ വ്യക്തിയുടെ മരണകാരണം കൊറോണ വൈറസ് ആണെന്ന് റിപ്പോർട്ട്‌ ചെയ്തു.കൽബുർഗി മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡ് ആക്കി മാറ്റുകയാണെന്നും വാർത്ത പ്രചരിച്ചു.തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികളായ അവിടെയുള്ള എല്ലാവരും നിരീക്ഷണത്തിലായിരിക്കും എന്നും മറ്റു വാർത്തകൾ അവളും കൂട്ടുകാരും അറിഞ്ഞു. സ്വാതി പിറ്റേ ദിവസം ക്ലാസിനു പോയി.ഒരു മണിക്കൂറിനുശേഷം പോസ്റ്റിംഗ് ആയിരുന്നു.കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം അവൾ പോസ്റ്റിംഗിന് പോവുന്നില്ല എന്ന് തീരുമാനിച്ചു.മാസ്ക്,ഹാൻഡ് സാനിറ്റയിസർ എന്തിന് ഒരു ഡെറ്റോൾ പോലും അവിടെ കിട്ടാനില്ലായിരുന്നു.വീണ്ടും ഉച്ചയ്ക്കുള്ള ക്ലാസിനു അവൾ പോയി.ശേഷം സ്വാതിയും കൂട്ടുകാരും ചേർന്ന് അധ്യാപകരോട് ക്ലിനിക്കൽ ലീവിന് ആവശ്യപ്പെട്ടു.നാടിന്റെ സാഹചര്യം മോശമായതുകൊണ്ട് അധ്യാപകർ അതിന് സമ്മതിച്ചു.അധ്യാപകരുടെ സമ്മതത്തോടെ അവർ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു.ആ കോളേജിലെതന്നെ സീനിയർ വിദ്യാർത്ഥിയായ അനുപമയുടെ സഹായത്തോടെ അവളടക്കം നൂറ്റിഎൺപത്തിയൊന്നു പേർക്ക് സ്ലീപ്പർ ബുക്ക്‌ ചെയ്തു.സ്വാതി അവളുടെ ആവശ്യത്തിന് ഇരുപത് മാസ്കുകൾ വാങ്ങി കൈയിൽ വച്ചു.രണ്ടു മൂന്നു ആഴ്ചത്തേക്കല്ലേ എന്ന് കരുതി കുറച്ചു പുസ്തകങ്ങൾ എടുത്തു.മാസ്ക് ധരിച്ച് റോഡരികിലേക്ക് ചെന്നു.നാടൊന്നാകെ ഭീതിയിൽ.........റോഡുകളിൽ ആരുംതന്നെ ഇല്ല.......പെട്ടന്നുണ്ടായ അവധിയായതിനാൽ ഹോസ്റ്റലിൽ പതിവുള്ള ഭക്ഷണമൊന്നും കിട്ടിയില്ല.വൈകുന്നേരത്തെ ചായയും രണ്ടു ബണ്ണും മാത്രമായിരുന്നു ഏക ആശ്വാസം.ആശുപത്രിയുടെ മുന്നിൽ നിർത്തിയിട്ട ഓട്ടോയിൽ കയറി സ്റ്റേഷനിൽ എത്തി.വെളുപ്പിന് മൂന്നു മണിക്കാണ് ട്രെയിൻ.കോളേജിലെ ഒന്നാംവർഷവിദ്യാർത്ഥികൾ മുതൽ നാലാംവർഷവിദ്യാർത്ഥികൾ വരെയുള്ള മെഡിക്കൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.സ്റ്റേഷനിൽ ഉണ്ടായിരുന്ന കടയിൽനിന്ന് രണ്ടു ബിസ്ക്കറ്റ് വാങ്ങിവച്ചു.മൂന്നു മണിവരെ എങ്ങനെ നേരം കഴിച്ച് കൂട്ടും എന്നറിയാതെ അങ്ങനെ സ്റ്റേഷനിൽ ഇരുന്നു.മൊബൈൽ ഫോണിൽ കാണാത്ത സിനിമകൾ ഡൌൺലോഡ് ചെയ്തു വച്ചു.അങ്ങനെ മണിക്കൂറുകൾക്ക് ശേഷം ട്രെയിൻ വന്നു.വിശന്നു വലഞ്ഞ അവൾക്ക് കഴിക്കാൻ സ്റ്റേഷനിൽനിന്ന് വാങ്ങിയ ബിസ്ക്കറ്റുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ട്രെയിനിലെ ഭക്ഷണം എങ്ങനെയുള്ളതാവും എന്ന പേടികൊണ്ട് അതും കഴിച്ചില്ല.വിശപ്പ് കൂടിയതു കൊണ്ടാവാം,വേഗം തന്നെ മയങ്ങി. വെളുപ്പിന് ഒന്നരയ്ക്ക് പാലക്കാട്‌ സ്റ്റേഷനിൽ എത്തി.കണ്ണൂർ,കോഴിക്കോട് ഭാഗത്തേക്ക് വരേണ്ടവർ കണക്ഷൻ ട്രെയിനു ബുക്ക്‌ ചെയ്തിരുന്നു.ആ ട്രെയിനു പോകേണ്ടവർക്ക് വേഗം തന്നെ സ്ക്രീനിംഗ് ടെസ്റ്റ്‌ നടത്താമെന്നു പറഞ്ഞു.അതുകൊണ്ട് വേഗം ജില്ലാ ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടു.ട്രെയിൻ വിട്ടു പോകുമോ എന്ന പേടികൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസറോടു സംസാരിച്ചപ്പോൾ സ്റ്റേഷനിൽവച്ച് നടത്താമെന്നു സമ്മതിച്ചു.നാലു ഡോക്ടർസ് അടങ്ങുന്ന ടീം സ്റ്റേഷനിലെത്തി.ഡോക്ടർമാർ സ്വാതിയുടെയും കൂട്ടുകാരുടെയും ശരീരതാപനില പരിശോധന നടത്തി.കൂടാതെ പതിനാലു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം എന്നും പറഞ്ഞു.എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ 'ദിശ' (1056) നമ്പറിലേക്ക് ബന്ധപ്പെടാൻ പറഞ്ഞു. പാലക്കാട്‌ സ്റ്റേഷനിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടു.ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി.അവിടെ സീനിയർ വിദ്യാർത്ഥിയായ അനുപമയുടെ ചേട്ടൻ ഉണ്ടായിരുന്നു.അവരുടെ വണ്ടിയിൽ നേരെ കൺട്രോൾ റൂമിലേക്ക് പോയി.അവിടെ സ്വാതിയുടെ അച്ഛൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തെയും കൂട്ടി അവർ വീട്ടിലേക്ക് യാത്രയായി.സ്വാതി വീട്ടിലെത്തിയപ്പോൾ അവളുടെ അമ്മമ്മയും അനിയത്തിയും വീട്ടിലില്ലായിരുന്നു.സ്വാതി നാട്ടിലെത്തിയാൽ വീട്ടിലുള്ളവർക്കാർക്കും പുറത്തിറങ്ങാൻ കഴിയില്ല എന്ന് കരുതി,പരീക്ഷയ്ക്ക് പോകേണ്ട അനിയത്തിയും അവളുടെ അമ്മമ്മയും അമ്മാവന്റെ വീട്ടിലേക്ക് താമസം മാറി.വീട്ടിലെത്തി,കുളിച്ച് വേഷം മാറി മുറിയിലിരുന്നു.അപ്പോഴതാ അമ്മയുടെ വിളി......അമ്മ ഭക്ഷണം കൊടുക്കാൻ വിളിച്ചതാണ്.അവൾ അമ്മയോട് ഭക്ഷണം കോണിപ്പടികളിൽ വയ്ക്കാൻ പറഞ്ഞു.അമ്മ വിഷമത്തോടെ ഭക്ഷണം കോണിപ്പടിയിൽ വച്ചിട്ട് പോയി.അവൾ അതെടുത്ത് കഴിച്ചു.ശേഷം യാത്രാക്ഷീണം കൊണ്ടാവാം ഒന്ന് മയങ്ങി.അവൾ ഉണരുമ്പോഴേക്കും വൈകി,നാമം ചൊല്ലാറായിരുന്നു.എഴുന്നേറ്റ് കുറച്ചു നേരം നാമം ചൊല്ലി.പഠിക്കാനായി പുസ്തകം എടുക്കുമ്പോഴതാ അനിയത്തി വിളിക്കുന്നു.ആവശ്യത്തിലേറെ നേരം അവരോട് സംസാരിച്ചു.കുറച്ചു നേരം പഠിച്ചു.ഉച്ചയ്ക്ക് നടന്നതുപോലെ വീണ്ടും അമ്മയുടെ വിളി........ഭക്ഷണം കഴിച്ചശേഷം വീണ്ടും മയങ്ങി.പതിനാലു ദിവസം ഒരു മുറിയിൽ ഒറ്റയ്ക്ക്.....കൂട്ടിന് ഒരു മൊബൈൽ ഫോണും കുറച്ച് പുസ്തകങ്ങളും...... ഒറ്റയ്ക്കാണെങ്കിലും മാസ്ക് കൊണ്ട് മുഖം മറച്ചുകൊണ്ടാണ് ദിവസങ്ങൾ കഴിച്ചുകൂട്ടിയത്.ഇടയ്ക്കിടെ ഹെൽത്ത്‌ സെന്ററിൽനിന്ന് വിളിക്കും,പോലീസുകാരും.സ്വാതി വന്നകാര്യം അയക്കാരാരും അറിഞ്ഞിരുന്നില്ല.അച്ഛനും അമ്മയും വീട് പൂട്ടി ജോലിക്കും പോകുമായിരുന്നു.ഒരാഴ്ച കഴിഞ്ഞപ്പോൾ നിർദേശങ്ങളൊക്കെ അനുസരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ അഞ്ചു പോലീസുകാർ വീട്ടിലെത്തി.പോലീസുകാർ നാട്ടുകാർക്കെല്ലാം ബോധവൽക്കരണക്ലാസ് എടുക്കാൻ കൂടിയാണ് വന്നത്.അവർ ആദ്യം പോയത് സ്വാതിയുടെ വീട്ടിലേക്കായിരുന്നു. അതുകണ്ട് നാട്ടുകാരെല്ലാം പരിഭ്രമിച്ചു. എന്നാൽ ആ പരിഭ്രമം അധികകാലം നീണ്ടുനിന്നില്ല. നാട്ടുകാരുടെ പരിഭ്രമം വീട്ടുകാരെ വല്ലാതെ വേദനിപ്പിച്ചു. പോലീസുകാർ സ്വാതിയുടെ അച്ഛനോടും അമ്മയോടും കുറച്ചു ദിവസത്തേക്ക് പുറത്തിറങ്ങരുത് എന്നും പറഞ്ഞു. ഇതുകൂടാതെ മറ്റൊരുനാൾ പോലീസുകാർ വീണ്ടും വന്നു. ആ വരവ് സ്വാതിയെയും കുടുംബത്തെയും സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നത് കാരണമായി. ദിവസവും അനിയത്തിയേയും അമ്മയെയും വിളിക്കും. സാങ്കേതികവളർച്ചയുണ്ടായതിനാൽ ഇരുവരുടെയും ശബ്ദം കേൾക്കാനും അവരെ കാണാനും സാധിച്ചു. എന്നാൽ അവരുടെ സാന്നിധ്യം ഇല്ലാത്തത് അവളെ മാത്രമല്ല വീട്ടുകാരെല്ലാം വേദനിപ്പിച്ചു. അങ്ങനെ നാളുകൾ നീങ്ങവേ......., പ്രധാനമന്ത്രിയുടെ പ്രഖ്യാപനം..... ഇരുപത്തിയൊന്നു ദിവസത്തേക്ക് രാജ്യം മുഴുവൻ അടച്ചിടാൻ പോകുന്നു. ആർക്കും പുറത്തിറങ്ങാൻ സാധിക്കുന്നതല്ല. അവശ്യസാധനങ്ങൾ വാങ്ങേണ്ട വർക്ക് മാത്രം പുറത്തിറങ്ങാം. അനാവശ്യമായി പുറത്തിറങ്ങുന്നവർ ക്കെതിരെ സർക്കാർ നടപടി എടുക്കുമത്രേ. അതോടുകൂടി സ്വാതിയുടെ നിരീക്ഷണ കാലാവധി കഴിഞ്ഞാലും അമ്മാവന്റെവീട്ടിലുള്ളവർക്ക് തിരിച്ചു വീട്ടിലേക്ക് വരാൻ സാധിക്കില്ലെന്ന് ബോധ്യമായി. ഏകാന്തമായ ദിവസങ്ങൾ...... നിരീക്ഷണ കാലാവധിയായ പതിനാലു ദിവസം പൂർണ്ണമായി കഴിഞ്ഞു. ആ സന്തോഷത്തിൽ നിന്ന് നേരം ഹെൽത്ത് സെന്ററിൽ നിന്ന് കോൾ വന്നു. തടവറയിൽ നിന്ന് മോചിതയായ സന്തോഷത്തിൽ അവരോട് സംസാരിച്ചപ്പോൾ വിഷാദ കരമായ ഒരു വസ്തുത അവർ തിരിച്ചു പറഞ്ഞു. പുതിയ നിയമപ്രകാരം പതിനാലു ദിവസം കൂടി നിരീക്ഷണത്തിൽ തന്നെ തുടരണം എന്നതായിരുന്നു ആ വസ്തുത. ആദ്യ പതിനാലു ദിവസങ്ങൾക്കുശേഷം സ്വാതി അമ്മയോടൊപ്പം അച്ഛനോടൊപ്പം ഇടപെടാൻ തുടങ്ങി. വീട്ടിലേക്കുള്ള അവശ്യ സാധനങ്ങളെല്ലാം സന്നദ്ധ പ്രവർത്തകരാണ് വീട്ടിൽ എത്തിക്കുന്നത്. സർക്കാരിന്റെ സൗജന്യ അരിയും എല്ലാം അവരായിരുന്നു എത്തിച്ചു കൊടുത്തത്. സമൂഹത്തിൽ ഒറ്റപ്പെട്ട അവർക്ക് പോലീസുകാരും സന്നദ്ധപ്രവർത്തകരും അയൽവീട്ടിലെ വീട്ടുകാരും ആയിരുന്നു സഹായത്തിന് ഉണ്ടായിരുന്നത്. അങ്ങനെ ഒറ്റപ്പെട്ട മനോവേദനയോടെ നാളുകൾ തള്ളി നീക്കവേ നിരീക്ഷണകാലാവധിയായ ഇരുപത്തിയെട്ടാം ദിനം സ്വാതി ആ വാർത്ത അറിഞ്ഞു, താൻ ഒറ്റപ്പെ ട്ടപ്പോൾ അനുഭവിച്ച വേദന ഒന്നുമല്ലെന്ന്..... തൊട്ടടുത്തപഞ്ചായത്തിൽ ഒരു 41 കാരൻ വിദേശത്തെ ബാധിതനായിമരണമടഞ്ഞു.അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ സാധിക്കാതെ പിടയുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെയും വീട്ടുകാരുടെയും മനസ്സിന്റെ വേദന ഓർത്തപ്പോൾ അവൾക്കു ബോധ്യമായി.നിരീക്ഷണ കാലാവധി കഴിഞ്ഞു. രണ്ടുദിവസം കഴിഞ്ഞാൽ അടച്ചിടലിന് പ്രഖ്യാപിച്ച ഇരുപത്തിയൊന്നു ദിവസം കഴിയും, അമ്മയും അനിയത്തിയും വീട്ടിലേക്ക് തിരിച്ചു വരും. അവർ അവിടെ സത്യവാങ്മൂലമൊക്കെ എഴുതി വച്ച് വീട്ടിലേക്ക് തിരിച്ചു വരാൻ തയ്യാറായിരിക്കുകയാണ്. ഈ മഹാമാരി തടയുന്നതിന് ജാഗ്രത രായി ഒറ്റപ്പെട്ട് സുരക്ഷിതരായി വീട്ടിൽ തന്നെ കഴിയുന്നതാണ് ഏറ്റവും നല്ല ഉപായം എന്ന ബോധ്യത്തോടെ മറ്റൊരു നല്ല പുലരിക്കായി പ്രാർത്ഥിച്ചുകൊണ്ട് അവൾ നിദ്രയിലേക്ക് മാഞ്ഞു........

സാന്ത്വന കെ
9 A സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ