സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജെ ആർ സി -പ്രവർത്തന റിപ്പോർട്ട്

സേക്രഡ് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ജെ ആർ സി യൂണിറ്റ് ഉദ്ഘാടനം നടന്നത് 2005 അക്കാദമികവർഷമാണ് ശ്രീമതി സുഷമ ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ച യൂണിറ്റിൽ ഒരു കൂട്ടം ജെ ആർ സി കേഡറ്റുകൾ സേവന സന്നദ്ധരായി പാവപ്പെട്ടവരെയും രോഗികളെയും സന്ദർശിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഓരോ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആചരിക്കുകയും ചെയ്യുന്നു. കലാ കായിക മേഖലകളിൽ സേവനസന്നദ്ധതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നു.

  • എല്ലാ വർഷവും അഗതിമന്ദിരങ്ങൾ സന്ദർശിക്കുകയും അവരുമായി നർമ്മസംഭാഷണത്തിൽ ഏർപ്പെടുകയും അവർക്കായി കലാവിരുന്ന് ഒരുക്കുകയും ആവശ്യമായ സ്റ്റേഷനറി വസ്തുക്കൾ നൽകുകയും ചെയ്യുന്നു .
  • പ്രളയബാധിതർക്ക് തണലേകാനായി സ്വരൂപിച്ച തുക സബ്ജില്ലാ നേതൃത്വത്തെ ഏൽപ്പിച്ചു.
  • കോവിഡ് കാലത്ത് മാസ്ക് ചലഞ്ചിൽ10 മാസ്ക് വീതം നൽകി 600 മാസ്ക് ജില്ലാതലത്തിലേക്ക് നൽകി.
  • ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഓരോ കേഡറ്റും 5 വൃക്ഷത്തൈകൾ വീതംവെച്ച് 300 വൃക്ഷത്തൈകൾ തങ്ങളുടെ വീട്ടുമുറ്റങ്ങളിൽ നട്ടു പരിപാലിക്കുന്നു.
  • കോവിഡ് കാലത്ത് കേഡറ്റുകൾക്കായി യോഗപരിശീലനം നടത്തി.
  • കേഡറ്റുകളുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമ്മിച്ച് എല്ലാ ക്ലാസുകളിലേക്ക് വിതരണം ചെയ്തു.
  • എല്ലാ വർഷങ്ങളിലും എ,ബി, സി -ലെവൽ പരീക്ഷകളും ക്യാമ്പുകളും സെമിനാറുകളും നടന്നു വരുന്നു.
  • കടുത്ത വേനലിൽ ഒരിറ്റു ദാഹജലത്തിനായി കേഴുന്ന പറവകൾക്കും മറ്റിതര ജീവജാലങ്ങൾക്കും ദാഹജലം ഒരുക്കുന്ന പറവകൾക്കൊരു പാനപാത്രം എന്ന പ്രവർത്തനവും നടന്നുവരുന്നു.