സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്

കോവി‍ഡ് പ്രതിസന്ധിക്കിടയിലും 2021-22 അധ്യയന വർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് കായിക മേഖലയിൽ മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട്. തിളക്കമാർന്ന നേട്ടങ്ങളുമായി സ്‍ക്കൂളിന് അഭിമാനം പകർന്ന വിദ്യാർത്ഥിനികൾ:

ദേവിക അന‍ൂപ്2021 ഒക്ടോബർ 17,18 തീയ്യതികളിൽ കൊച്ചി റീജിയണൽ സ്പോർട്സ് സെന്ററിൽ വച്ച് നടന്ന കേരള സ്റ്റേറ്റ് സീനിയർ ഇന്റർ ഡിസ്ട്രിക്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ഒക്ടോബർ 19,20 തീയ്യതികളിൽ നടന്ന ജ‍ൂനിയർ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

നവമ്പർ 27,28 തീയ്യതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ച് നടന്ന കേരള സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ഹന അജിത്ത് IX B, ശ്രദ്ധ പ്രകാശൻ എന്നിവരും സബ് ജ‍ൂനിയർ വിഭാഗത്തിൽ അദ്വിത പ്രശാന്തുയും പങ്കെടുത്തു.

2021 ഡിസംബർ 19ന് കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജിൽ വച്ച് നടന്ന കേരള സ്റ്റേറ്റ് അണ്ടർ 19 ചെസ്സ് ചാമ്പ്യൻഷിപ്പിലും 2022 ജനുവരി 1ന് എറണാകുളം വൈറ്റിലയിൽ വച്ച് നടന്ന അണ്ടർ 16 ചാമ്പ്യൻഷിപ്പിലും ദേവി നന്ദന പ്രസാദ് പങ്കെടുത്തു.

അഥീന കിഷോർ2022 ജനുവരി 9ന് കണ്ണ‍ൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന കണ്ണ‍ൂർ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം വടക്കൻ ടീം ഇനത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.‍