സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.LP UP HS HSS വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് കോമ്പൗണ്ടിന്റെ പ്രവേശനകവാടത്തിന് സമീപമാണ്. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് ,ഗണിത മുറി തുടങ്ങി ഭൗതിക സാഹചര്യങ്ങൾ നിലവിൽ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. കുട്ടികൾക്കായി 8 ക്ലാസ് മുറികളും അധ്യാപകർക്കായി സ്റ്റാഫ് റൂമും ഉണ്ട് . ഓരോ ക്ലാസ് റൂമും സ്മാർട്ട് ക്ലാസ് ആണ് . ഓരോ ക്ലാസ് മുറിയിലും 70 ൽ പരം വിദ്യാർത്ഥികളുണ്ട്. ഇവർക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൗതിക സൗകര്യങ്ങളോടു കൂടിയതുമായ 8 ക്ലാസ് മുറികളും ശൗചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികൾക്ക് കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാർന്ന അടുക്കളയും ഉണ്ട്.