ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ ആശങ്കയല്ല ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ആശങ്കയല്ല ജാഗ്രത

നമ്മുടെ ലോകത്തെ ആകമാനം മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയായി കോവിഡ് -19 മാറികഴിഞ്ഞിരിക്കുന്നു .വൻകിടരാഷ്‌ട്രങ്ങൾക്കും ലോക ആരോഗൃ മേഖലക്കുപോലും ഒന്നും ചെയ്യാനാവാത്ത അവസ്‌ഥയിലാണ്‌ ലോകം .ഇപ്പോൾ രോഗബാധിതരുടെ എണ്ണം ഏകദേശം 30,27,192 കഴിഞ്ഞിരിക്കുന്നു പല തരത്തിലുള്ള വൈറസ്കൾ നമ്മുടെ ലോകത്തിൽ വന്നിട്ടുണ്ട് .പക്ഷേ കോവിഡ് -19 മാറാത്ത അവസ്ഥയിലാണ് . പേടിയാണങ്കിലും ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് . നാം ഭയപ്പെടാതെ കരുതലോടെ പെരുമാറുക . വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിച്ചു ഈ രോഗത്തെ ചെറുക്കണം

.


നമ്മുടെ ഭരണാധികാരികളും മേലധികാരികളും പറയുന്നതനുസരിച്ചു നാം പെരുമാറണം .തഞളുടെ സുരക്ഷപോലും മറന്ന് കോവിഡ് പ്രതിരോധത്തിനും പരിചരണത്തിനും കൂടുതൽ കരുതൽ നൽകുന്ന ഡോക്ടർമാർ, നഴ്സ്‌മാർ , പോലീസുകാർ ,ആരോഗ്യപ്രവർത്തകർ ഇവരെ നാം ഓർകണ്ടതുണ്ട് .നമ്മുക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും നാം പുറത്തിറങ്ങാതെ നമ്മുടെ കൈകൾ വൃത്തിയാക്കി നമ്മുടെ നാടിനും രാജ്യത്തിനും ലോകത്തിനും വേണ്ടി ജീവിക്കാം .

ശ്രീഹരി അജീഷ്‌
1A ഗവ.ഹരിജൻ.വെൽഫയർ.എൽ.സ്കൂൾ.ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം