ഹലോ ഇംഗ്ലീഷ് .

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                           ഹലോ ഇംഗ്ലീഷ് 
                                              കുട്ടികളുടെ  ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വർ‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി വിദ്യാഭ്യാസവകുപ്പ്  ആവിഷ്കരിച്ച  പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. മുൻവർഷങ്ങളിൽ നടപ്പിലാക്കിയതിൻെറ തുടർച്ചയായി ഈ വർഷവും വിജയകരമായി ഈ പദ്ധതി നടത്തി വരുന്നു. ഇംഗ്ലീഷ് ഭാഷാദ്ധ്യാപകർ നേതൃത്വം നൽകുന്നു. വിദ്യാഭ്യാസവകുപ്പ്  പുറത്തിറക്കിയ ഹലോ ഇംഗ്ലീഷ് ജേണൽ അടിസ്ഥാനമാക്കി അദ്ധ്യാപകർ  ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ ശ്രദ്ധിക്കുന്നു. സ്കൂളിൽ നൽകിയിരിക്കുന്ന വായനാകാർഡുകൾ  കുട്ടികൾക്ക് വായിക്കാൻ നൽകുന്നു. ഇതിലുടെ കുട്ടികളുടെ വായനാനുഭവം പുതിയ തലങ്ങളിലെത്തുന്നു. ചർച്ചകളിൽ ഉരുത്തിരിയുന്ന ആശയങ്ങൾ പ‍ങ്കുവയ്കുന്നതിലൂടെ ഇംഗ്ലീഷ് സംസാരിക്കാനുളള അവസരവും ലഭിക്കുന്നു. ഫെബ്രുവരിയിൽ നടന്ന പഠനോൽസവത്തിൽ സ്കിററ്, കവിതാലാപനം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ  ഇംഗ്ലീഷ് ഭാഷയോടുളള താൽപര്യം വർദ്ധിപ്പിക്കാൻ ഹലോ ഇംഗ്ലീഷ് പദ്ധതി വളരെയധികം സഹായിക്കുന്നു.


"https://schoolwiki.in/index.php?title=ഹലോ_ഇംഗ്ലീഷ്_.&oldid=1059704" എന്ന താളിൽനിന്ന് ശേഖരിച്ചത്