ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാലയങ്ങളെ ഉന്നതനിലവാരമുള്ളതാക്കിത്തീർക്കുന്നത് അവിടുത്തെ ഭൗതിക സാഹചര്യങ്ങളാണല്ലോ? അതിവിശാലമായ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിനു ചുറ്റും മതിൽകെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു.

* ആധുനിക രീതിയിലുള്ള വായനശാല.

* ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ നാലായിരത്തോളം പുസ്തകങ്ങൾ.

* ഫിസിക്സ് , ബയോളജി , കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകം ലബോറട്ടറികൾ.

* ക്ലാസ് മുറികൾ ഹൈടെക്കാക്കി പഠന പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുന്നു.

* വിശാലമായ സ്കൂൾ ഗ്രൗണ്ട് .

* റീഡിംഗ് റൂം.

* കമ്പ്യൂട്ടർ ലാബ്.

* മനോഹരമായ അസംബ്ലി ഗ്രൗണ്ട്.

* സ്മാർട്ട് ക്ലാസ്.

* കൊച്ചു കുട്ടികൾക്കുള്ള പാർക്ക്.

* എൽ.കെ.ജി. മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകൾ.

* ഒറ്റനിലയുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ.

* നാലുനിലയുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ.

* 500 പേർക്കിരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയം.

* 40 ക്ലാസ് മുറികൾ.

* 2 കോൺഫ്രൻസ് ഹാൾ.

* അദ്ധ്യാപകർക്ക് ആവശ്യമായ പഠന സാമഗ്രി , രേഖകൾ സൂക്ഷിക്കാനാവശ്യമായ അലമാര.

* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യം.

* സ്കൂൾ വാഹനങ്ങൾ.

* എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് , ഫാൻ സൗകര്യം.

* ചെറിയ പൂന്തോട്ടവും , പച്ചക്കറിത്തോട്ടവും.