ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണത്തെ വരവേറ്റി കട്ടിപ്പാറ

            ഹോളി ഫാമിലി ഹൈസ്‌ക‌ൂൾ

കട്ടിപ്പാറഃ മലയാള സംസ്കാരത്തിന്റെ ‍പൈതൃകമേറ്റിക്കൊണ്ട് ഹോളി ഫാമിലി ഹൈസ്കൂൾ ഓണാഘോഷ തിമിർപ്പിൽ. വ്യാഴാഴ്ച്ച രാവിലെ 8.30 ന് ഓണാഘോഷ പരിപാടികൾ പ്രധാനാധ്യാപിക മറിയാമ്മ ചെറിയാൻ ഉദ്ഘാടനം ചെയ്‌ത‌ു. മാവേലി തമ്പ്രാനെ വരവേൽക്കാൻ കുട്ടികൾ പൂക്കളമിട്ട് ആഘോഷിച്ച‌ു. അധ്യാപക, വിദ്യാർത്ഥി മനസ്സുകളെ മധുരിപ്പിച്ചുകൊണ്ട് ഓണപായസ വിതരണവും നടത്തി. വിവിധ മത്‌സരങ്ങൾ സംഘടിപ്പിച്ച‌ു. ഈ ഓണാഘോഷം ക‌ുട്ടികൾക്ക് വേറിട്ട ഒരനുഭവമായിര‌‌ുന്ന‌ു.