എൽ.പി.ജി.എസ്. കുറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(37319 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.പി.ജി.എസ്. കുറ്റൂർ
വിലാസം
കുറ്റൂർ

കുറ്റൂർ പി.ഒ.
,
689106
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽlpgskuttoor2020@gmail.com
കോഡുകൾ
സ്കൂൾ കോഡ്37319 (സമേതം)
യുഡൈസ് കോഡ്32120600410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കുറ്റൂർ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ7
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനു ജോസഫ് ( ടീച്ചർ ഇൻ ചാർജ്)
പി.ടി.എ. പ്രസിഡണ്ട്അനുജ
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
25-01-202237319


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുറ്റൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ്. ലോവർ പ്രൈമറി സ്കൂൾ അല്ലെങ്കിൽ മലയിൽ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921 മെയ് മാസത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.കോളനികളും കർഷകരും ധാരാളമായിയുള്ള ഈ പ്രദേശത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ദൂരെ പോയി പഠിയ്ക്കുവാൻ സാധിച്ചിരുന്നില്ല.. ഈ ആവശ്യകത മുൻനിർത്തി കുറ്റൂർ സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിൽ ഈ വിദ്യാലയം ആരംഭിക്കുകയും 1948 ൽ അഞ്ചാം ക്ലാസിന് അംഗീകാരം കിട്ടുകയും ചെയ്തു. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ്മുറികളും കമ്പ്യൂട്ടർ ലാബും HM's റൂമും സ്റ്റാഫ് റൂമും കഞ്ഞിപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറിയും അടങ്ങിയ സ്കൂൾ കെട്ടിടം. സജീവമായി പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിലും ആവശ്യമായ വായനാമൂലകളുമുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ഗവൺമെന്റ് നടത്തുന്ന എല്ലാ പരിശീലന പരിപാടികളിലും അധ്യാപികമാർ പങ്കെടുക്കുകയും കാലാനുസൃതവും വിജ്ഞാനപ്രദവും രസകരവുമായ രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. 2020 ൽ കൈറ്റിന്റെ അഭിമുഖ്യത്തിൽ സ്കൂളിലേക്കാവശ്യമായ ലാപ്ടോപ്പും പ്രോജക്ടറും കിട്ടി.

ഓടിട്ട കെട്ടിടം ആണ്, കുടിവെള്ള സൗകര്യത്തിന് ആവശ്യമായ കിണർ, ഫിൽറ്റർ, പൈപ്പ് കണക്ഷൻ എന്നിവയുണ്ട്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിന് അടുക്കളയും, ആഹാരം വിളമ്പുന്നതിന് ഡൈനിങ് ഹാളും ഉണ്ട്, കുട്ടികൾക്ക് ആഹാരം കഴിക്കുന്നതിന് ആവശ്യമായ പ്ലേറ്റും ഗ്ലാസും സ്കൂളിൽ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ഹെഡ്മാസ്റ്റർ

ക്ക്  പ്രത്യേകം റൂമും, ടീച്ചേഴ്സിന് സ്റ്റാഫ് റൂം ഉണ്ട്. സ്കൂളിന്റെ പുറകുവശത്തെ കൃഷി സ്ഥലം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി

മികവുകൾ

മുൻസാരഥികൾ

പേര് എന്നു മുതൽ എന്നു വരെ
കെ.കെ മറിയാമ്മ    1980 1988
കേ.റ്റി കുഞ്ഞമ്മ   1988 1991
എം.പി  കുഞ്ഞമ്മ 1991 1992
സി. എ  മറിയാമ്മ 1992 1999
ഇ.കെ അന്നമ്മ 1999 2004
പി.കെ ലിസി 2004 2019
രജനി മാത്യു 2019 2020
അനു  ജോസഫ് 2020 -

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ- എം. കെ രാമകൃഷ്ണൻ റിട്ടേർഡ്  തഹസീൽദാർ. റെജി ജേക്കബ് റിട്ടേർഡ്  സർക്കിൾ ഇൻസ്പെക്ടർ. ഡോക്ടർ സൂസൻ തോമസ്. ഷൈനി എബ്രഹാം അഗ്രികൾച്ചർ ഓഫീസർ. ശാന്തറാം ഡിവൈഎസ്പി, ഇങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ ഈ സ്കൂളിൽ പഠിച്ചവരാണ്

അദ്ധ്യാപകർ

ഈ സ്കൂളിലെ പ്രധാന അദ്ധ്യാപകർ.

1921 മെയിലാണ് സ്കൂൾ തുടങ്ങിയത്. ആ കാലയളവി ലേ പ്രധാന  അദ്ധ്യാപകരെ കണ്ട്എത്താൻ സാധിച്ചില്ല. 80- 88 കാലയളവിൽ കെ കെ മറിയാമ്മ യായിരുന്നു പ്രധാന അധ്യാപിക. 88 മാർച്ച് മുതൽ 91 മാർച്ച് വരെ കേ.റ്റി കുഞ്ഞമ്മ, 91 മാർച്ച് മുതൽ 92 മാർച്ച് വരെ എം.പി കുഞ്ഞമ്മ, 92 മാർച്ച് മുതൽ 99 മാർച്ച് വരെ സി. എ മറിയാമ്മ, 99 മാർച്ച് മുതൽ 2004 മാർച്ച് വരെ ഇ.കെ അന്നമ്മ, 2004 മുതൽ 2019വരെ പി.കെ ലിസി, 2019 മുതൽ 2020 വരെ രജനി മാത്യു ടീച്ചർ. ഇൻ ചാർജ് ആയി തുടർന്നു. 2020 മുതൽ അനു ജോസഫ് ടീച്ചർ ഇൻ ചാർജ് ആയി തുടരുന്നു.

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

ക്ലബ് പ്രവർത്തനങ്ങൾ

1. സയൻസ് ക്ലബ്

         കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ സർഗ്ഗവേള കളിൽ ക്വിസ് നടത്തപ്പെടുന്നു. എല്ലാ ആഴ്ചയിലും ഏതെങ്കിലും പച്ചക്കറി കൃഷി രീതികൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു

ആരോഗ്യ ക്ലബ്

        കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ആരോഗ്യ ക്ലബ് പ്രവർത്തിക്കുന്നു. പോസ്റ്റർ നിർമ്മാണം, ചാർട്ട് നിർമ്മാണം, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ ഇവ ചെയ്തു വരുന്നു. ആരോഗ്യ ക്വിസ് എല്ലാ അസബ്ലികളിലും ബോധവൽക്കരണം, ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ് എന്നിവയും ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുവാൻ സാധിച്ചു..

ഗണിത ക്ലബ്‌

ഗണിതാഭിരുചി കുട്ടികളിൽ വളർത്തുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. പസിൽ ഗെയിം,ജ്യാമിതീയ രൂപ ങ്ങളുടെ നിർമ്മാണം, ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണ പ്രദർശനം എന്നിവയും നടത്തപ്പെടുന്നു

സോഷ്യൽ സയൻസ് ക്ലബ്‌

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ദിനാചാരണങ്ങൾ വളരെ ആകർഷകമായി നടത്തുകയും ദിനാചാരണ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു..

ശുചിത്വ ക്ലബ്

ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക  ഇവയാണ് ശുചിത്വ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ, കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തൽ, വ്യക്തി ശുചിത്വ അവബോധം കുട്ടികളിൽ വളർത്തുക എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ ആറാട്ട് കടവ് എന്ന സ്ഥലത്ത് നിന്നും ഇടത്തേക്ക് തിരിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താൻ പറ്റും

മറ്റൊരു റൂട്ട് നെല്ലാട് നിന്നും ഓതറ ആൽ ജംഗ്ഷൻൽ  എത്തിയശേഷം ഇടത്തേക്ക് തിരിഞ്ഞ് അമ്പലത്തിങ്ക ൽ  മുക്കിൽ വന്നിട്ട് താഴേക്ക് കിടക്കുന്ന വഴിയേ വന്നാലും സ്കൂളിലെത്താം.{{#multimaps:9.357936,76.597439 |zoom=18}} ക്കുക, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക  ഇവയാണ് ശുചിത്വ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ, കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തൽ, വ്യക്തി ശുചിത്വ അവബോധം കുട്ടികളിൽ വളർത്തുക എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു..

"https://schoolwiki.in/index.php?title=എൽ.പി.ജി.എസ്._കുറ്റൂർ&oldid=1397290" എന്ന താളിൽനിന്ന് ശേഖരിച്ചത്