3 . കലാബന്ധം

Schoolwiki സംരംഭത്തിൽ നിന്ന്

സർപ്പംതുള്ളൽ

ഗ്രാമപ്രദേശത്തു സർപ്പപ്രീതിക്കു വേണ്ടി പുള്ളുവർ സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും സർപ്പപ്പാട്ട് നടത്താറുണ്ട്. അലങ്കരിച്ച പന്തലിൽ സർപ്പക്കളം ചിത്രീകരിച്ചിരിക്കും. പുള്ളുവർ തന്നെയാണ് കളം പൂജകളും മറ്റു കർമ്മങ്ങളും നടത്തുന്നത്. പുളളുവൻ പാടുമ്പോൾ വൃതമെടുത്തു സ്ത്രീകൾ പന്തലിൽ വരുകയും നാഗരാജാവ് , നാഗയക്ഷി, സർപ്പയക്ഷി, മണിനാഗം, കരിനാഗം എന്നീ സങ്കൽപ്പങ്ങളിൽ ആടുകയും ചെയ്യും.



കോലം തുള്ളൽ

ക്ഷേത്രങ്ങളിലും വീടുകളിലും നടത്താറുള്ള അനുഷ്ഠാനകലാരൂപമാണ് കോലംതുള്ളൽ . ഭഗവതി പ്രീതിക്കും, പ്രേതബാധ അകറ്റുവാനുമാണ് കോലം നടത്തിവരുന്നത്. ദാരുകാസുരനെ വധിച്ചിട്ടും കാളിയുടെ ദേഷ്യം അടങ്ങിയില്ല. അപ്പോൾ പരമശിവൻ അനുയായികളായ ഭൂതങ്ങളെ വിട്ട് പല കോലങ്ങളും കെട്ടിയാടിച്ചു അതു കണ്ട് കാളിയുടെ കോപം അടങ്ങി. ഇതാണ് ഐതീഹ്യം






.കഥകളി

കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി രാമനാട്ടം എന്ന കലാരൂപം പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്. കഥകളിയിലെ കഥാപാത്രങ്ങൾ പ്രധാനമായും പച്ച, കത്തി കരി, താടി, മിനുക്ക് എന്നിങ്ങനെയുള്ള വേഷങ്ങളാണ് അവതരിപ്പിക്കുന്നത്.

"https://schoolwiki.in/index.php?title=3_._കലാബന്ധം&oldid=1731240" എന്ന താളിൽനിന്ന് ശേഖരിച്ചത്