"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(സുപ്രധാന നാൾ വഴികൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാതയോട് ചേർന്ന്  പുല്ലങ്കോട് എന്ന മലയോര ഗ്രാമത്തിൽ  അഞ്ചേക്കറോളം  സ്ഥലത്ത്   കിഴക്കൻ  ഏറനാടിന്റെ  സ്വപ്നമായ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ  പുല്ലങ്കോട് സ്ഥിതിചെയ്യുന്നു. സ്കൂളിന്റെ  ചരിത്രം  പുല്ലങ്കോട് എസ്റ്റേറ്റുമായി  ബന്ധപ്പെട്ടുകിടക്കുന്നു. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ  എന്ന ആശയം  ആദ്യമായി  മുന്നോട്ടുവെച്ചത്  പുല്ലങ്കോട് എൽപി സ്കൂളിലെ  ശ്രീ. മൊയ്തീൻകുട്ടി  മാസ്റ്ററായിരുന്നു
  {{PHSSchoolFrame/Pages}}നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് പുല്ലങ്കോട് എൽപി സ്കൂളിലെ കാളികാവ് സ്വദേശിയായ ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ ആയിരുന്നു.കിഴക്കൻ ഏറനാട്ടിൽ പശ്ചിമഘട്ടമലനിരകൾക്ക ഭിമുഖമായി നിൽക്കുന്ന പുല്ലങ്കോട് പ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ഏറെ പ്രശസ്തി നേടി എന്ന് പറയാം. ഇന്നും സ്മരിക്കുന്ന ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പുല്ലങ്കോട് പ്രദേശത്ത് ഹൈസ്കൂൾ നിലവിൽ വന്നതിൻറെചരിത്രം ആരംഭിക്കുന്നത്പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളുടെയും മറ്റും വിനോദ കേന്ദ്രമായിരുന്ന സ്റ്റാഫ് ക്ലബ്ബായിരുന്നു. 1962 ഏപ്രിൽ 13  ക്ലബ്ബിൻറെ ആഘോഷപരിപാടികൾ ക്കിടയിൽ തുടക്കമിട്ട ഒരു ചർച്ചാവിഷയം ഒരു നാടിൻറെ  ഒരു  സാമൂഹ്യമാറ്റത്തിന് വിത്ത് പാകുന്നതായിരുന്നു .ഈ പ്രദേശത്തെ പൗരപ്രമുഖർ ഈ വിഷയം ഏറ്റെടുത്ത തോടുകൂടി  മഹത്തായ ഒരു സ്വപ്നസാക്ഷാത്കാരത്തിന് ചരിത്രം സാക്ഷ്യം വഹിച്ചു .

എസ്റ്റേറ്റ് തൊഴിലാളികളുടെ ക്ലബ് ആഘോഷ പരിപാടികളിൽ ഉരുത്തിരിഞ്ഞുവന്ന ആശയം ഗൗരവത്തിലെടുക്കാൻ പ്രദേശത്തെ പൗരപ്രമുഖർ കാരണമായി. 1962  കാലഘട്ടത്തിൽ  എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ.ബാലകൃഷ്ണമാരാർ രക്ഷാധികാരിയായും, ശ്രീ.കേളുനായർ പ്രസിഡണ്ടായും സ്കൂൾ രൂപീകരണ സമിതി ഉണ്ടാക്കി. സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതിന്റെ ചുമതല ഏറ്റെടുത്തത് ശ്രീ.കുക്കിൽ പ്രഭാകരൻനായരും, ശ്രീ.കുമാരനും ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ തൽപരരായ കുട്ടികൾ പഠനാർത്ഥം വണ്ടൂർ, നിലമ്പൂർ, തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കുന്നതിന്റെ വിഷമതകളും, വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടേണ്ടതിന്റെ  ആവശ്യകതയും മുഖ്യഘടകങ്ങളായി. അപേക്ഷ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1962 മെയ് 17 ന് സ്കൂൾ അനുവദിക്കുന്നതായ  ഓർഡർ ഇറങ്ങുകയും അതേവർഷം മെയ്  28ന് ഗവൺമെന്റ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ 55 കുട്ടികളുമായി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.സ്കൂളിന് സ്വന്തമായി സ്ഥലം, കെട്ടിടം, എന്നിവയ്ക്കുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും ശ്രീ.കുക്കിൽ കേളുനായർ, ശ്രീ.ബാലകൃഷ്ണമാരാർ, ശ്രീ.മൊയ്തീൻകുട്ടി മാസ്റ്റർ, ശ്രീ.കെ.ഗോവിന്ദൻനായർ, ശ്രീ.കുഞ്ഞുപിള്ള എന്നിവർ സർവാത്മനാ ഇടപെടുകയും ചെയ്തു മൂകശ്ശനായരു വീട്ടിൽ അമ്മുകുട്ടിയമ്മ, ഭാരതിയമ്മ, സുനീതിയമ്മ, ഗോപാലമേനോൻ തുടങ്ങിയവരുടെ ഉടമസ്ഥയിലുണ്ടായിരുന്ന സ്ഥലം യാതൊരു എതിർപ്പുമില്ലാതെ  സ്കൂൾ നിർമാണാവശ്യത്തിന് ഗവർണർക്ക് കൈമാറുകയുണ്ടായി.
നാടിന് ഒരു ഹൈസ്കൂൾ ആവശ്യമാണെന്ന് ഏവരും ഒറ്റസ്വരത്തിൽ പറഞ്ഞു. ഇതിൻറെ ഗൗരവം അതിൻറെ തായ അർത്ഥത്തിൽ ഏറ്റെടുത്തുകൊണ്ട് അക്കാലത്തെ എസ്റ്റേറ്റ് മാനേജർ ആയിരുന്ന ശ്രീ ബാലകൃഷ്ണ മാരാർ രക്ഷാധികാരിയായി സ്കൂൾ രൂപീകരണത്തിന് ഒരു സമിതി രൂപീകരിച്ചു .ശ്രീ കുക്കിൽ കേളുനായരായിരുന്നു ഇതിൻെറ പ്രസിഡൻറ്. ജനങ്ങളുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു ഈ നാടിൻറെ സ്പന്ദനം മറ്റാരെക്കാളും നന്നായി അറിയുന്ന ആളായിരുന്നു ശ്രീ ബാലകൃഷ്ണ മാരാർ.ശ്രീ പട്ടം എ. താണുപിള്ള മുഖ്യമന്ത്രിയും ശ്രീ പി പി ഉമ്മർ കോയ  വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ആ കാലഘട്ടത്തിൽ  പുല്ലങ്കോട് പ്രദേശത്തിൻറെ  വിദ്യാഭ്യാസപരമായ  പിന്നോക്കാവസ്ഥയെക്കുറിച്ചും  പഠനാവശ്യാർത്ഥം കുട്ടികൾ വണ്ടൂർ ,നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കുന്നതിലെ പ്രയാസങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്ന അപേക്ഷ, സമിതിയുടെ രക്ഷാധികാരി ആയിരുന്ന ബാലകൃഷ്ണ മാരാർ അദ്ദേഹത്തിൻറെ സുഹൃത്തും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനുമായ തഴവ കേശവൻ മുഖേന ഗവൺമെൻറിന് സമർപ്പിച്ചു.സ്കൂൾ രൂപീകരണ സമിതിയുടെ ആത്മാർത്ഥമായ ഇടപെടലും നാട്ടുകാരുടെ പ്രാർത്ഥനയും വെറുതെയായില്ല. അവരുടെ ആഗ്രഹം സഫലമാക്കി കൊണ്ട് 1962 മെയ് 17 ലെ പത്രം പുറത്തിറങ്ങി .അന്ന് ഈ നാടിന് ഉത്സവമായിരുന്നു. ഏറെക്കാലം സ്വപ്നം കണ്ട, അവരുടെ നാട്ടിൽ ഒരു ഹൈസ്കൂൾ  അനുവദിച്ചതായി, വാർത്ത വായിച്ച് ആഹ്ലാദത്തിലായി. 1962 മെയ് 28 ന് ഗവൺമെൻറ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ  ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യവർഷത്തിൽ ഈ സ്ഥാപനത്തിന് വരവേൽക്കാൻ ഉണ്ടായിരുന്നത്.

നാട്ടുകാരുടേയും, അഭ്യൂദയ കാംക്ഷികളുടെയും നിസ്സീമമായ സഹകരണവും സംഭാവനയും ലഭിച്ചതിനാൽ 1963 ൽ മൂന്നു മുറികളോടു കൂടിയ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങി. ആ സമയത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ.കെ.വി നാണുമാസ്റ്ററുടെ നേതൃത്വം സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയെടുത്തു. സ്കൂൾ പരിസരത്ത് ഇന്ന് കാണുന്ന തണൽ മരങ്ങളും, ഫലവൃക്ഷങ്ങളുമെല്ലാം എസ്റ്റേറ്റ് വകയാണ്.
സ്കൂളിന് സ്വന്തമായി ഒരു സ്ഥലം , കെട്ടിടം എന്നീ ആവശ്യങ്ങൾക്കായി വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു. കുക്കിൽകേളുനായർ പ്രസിഡണ്ടായിരുന്ന കമ്മിറ്റിയിൽ ശ്രീ ബാലകൃഷ്ണ മാരാർ , ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ ,ശ്രീ കെ ഗോവിന്ദൻ നായർ , ശ്രീ കുഞ്ഞുപിള്ള എന്നിവർ അംഗങ്ങളായിരുന്നു നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിൻറെ ഫലമായി കമ്മിറ്റി സജീവമായി ഈ ദൗത്യം ഏറ്റെടുക്കുകയും അന്വേഷണങ്ങൾക്കൊടുവിൽ സ്കൂളിനായി സ്ഥലം കണ്ടെത്തി കാളികാവ് വില്ലേജ് ഓഫീസറിൽ നിന്നും സ്ഥലത്തിൻറെ സ്കെച്ച് സംഘടിപ്പിക്കുകയും കമ്മിറ്റി അംഗങ്ങൾ സ്ഥലം ഉടമയെ സമീപിക്കുകയും ചെയ്തു. മൂക്കശ നായരുവീട്ടിൽ അമ്മുക്കുട്ടിയമ്മ ,ഭാരതിയമ്മ, സുനീതയമ്മ , ഗോപാലമേനോൻ തുടങ്ങിയവർ യാതൊരു എതിർപ്പും കൂടാതെ സ്ഥലം സന്തോഷപൂർവ്വം സ്കൂളിനായി വിട്ടു തന്നു. കമ്മിറ്റി പ്രസിഡൻറിൻറെ പേരിൽ 1964 ഫെബ്രുവരി  പത്താംതീയതി രാവിലെ മൂക്കശ്ശനായരു വീട്ടിൽ അമ്മുക്കുട്ടിയമ്മ, മക്കളായ ഭാരതിയമ്മ , സുനീതയമ്മ, ഗോപാലമേനോൻ എന്നിവർ എഴുതിക്കൊടുത്ത   വെട്ടു കാണതീരാധാരപ്രകാരം വണ്ടൂർ രജിസ്ട്രേഷൻ ഓഫീസിൽ  വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റർ ചെയ്തു .ശേഷം  ഗവർണറുടെ പേരിൽ സ്ഥലം കൈമാറി.1963 ജൂണിൽ ഇപ്പോഴത്തെ എച്ച് മാതൃക ബിൽഡിംഗ് പ്രവർത്തനമാരംഭിച്ചു . ഈ സമയത്തും  അടിസ്ഥാനസൗകര്യങ്ങൾ തീർത്തും അപര്യാപ്തമായിരുന്നു. ഇതിൻറെ നിർമാണത്തിന് മുന്നോടിയായി കരുവാരകുണ്ട് ഹൈസ്കൂളിലെ പ്ലാൻ സംഘടിപ്പിക്കുകയും പ്ലാൻ അംഗീകരിച്ചുകിട്ടുന്നതിനായി ഇന്നത്തെ മഞ്ചേരി ജനറൽ ആശുപത്രിയുടെ നിർമ്മാണ ചുമതല ഏറ്റെടുത്ത കോൺട്രാക്ടറെ സമീപിക്കുകയും ചെയ്തു. ഇതിനെല്ലാം നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചിരുന്നു .നിലമ്പൂരിൽ നിന്ന് വരെ പണപ്പിരിവ് നടത്തിയാണ് ഇന്നത്തെ മിക്കവാറും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. മരങ്ങളും മറ്റും  പുല്ലങ്കോട് എസ്റ്റേറ്റ് വകയായിരുന്നു . ഒട്ടേറെ വ്യാപാരികളും പൗര പ്രമുഖരും സാധാരണക്കാരും തൊഴിലാളികളും ഈ സംരംഭത്തിൽ സഹകരിച്ചിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും കുടിവെള്ളത്തിനും മറ്റും തൊട്ടടുത്തുള്ള  സ്രാമ്പിക്കൽ പ്രദേശത്തെ ആ ആശ്രയിച്ചിരുന്നു . നിരന്തര പരിശ്രമത്തിൻറെ ഫലമായി 1963 ൽ ത്തന്നെ മൂന്ന് മുറികളോടു കൂടിയ കെട്ടിടത്തിന്റെ പ്രവർത്തനമാരംഭിച്ചു. ഈ സമയത്ത് പ്രധാനാധ്യാപകനായിരുന്ന കെ വി നാണുമാസ്റ്ററുടെ  നേതൃത്വവും  ഇടപെടലും സ്കൂളിൻറെ മുഖച്ഛായ തന്നെ മാറ്റി എന്ന് പറയാം.

             പുല്ലങ്കോട് എസ്ട ജാക്സൺ സായിപ്പിന്റെ പേരിലുള്ള കെട്ടിടം ഹാളായും, ക്ലാസ് മുറികളായും പ്രവർത്തിച്ചിരുന്നു. പ്രദേശവാസികളായ കുട്ടികളും,കുട്ടികളും, അമരമ്പലം, കാളികാവ്, വണ്ടൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും അധ്യയനം നടത്താനെത്തിയപ്പോൾ, അധ്യാപകരുടെ സേവനം നടത്താനെത്തിയപ്പോൾ, അധ്യാപകരുടെ സേവനം അപൂർണമായതിനാൽ, സാമൂഹ്യ സേവനമെന്ന നിലയിൽ ശ്രീ.രാമൻ ഡോക്ടർ നടത്തിയ അധ്യാപന ഇടപെടൽ എടുത്തു പറയേണ്ടതാണ്.
എച്ച് ആകൃതിയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണജോലികൾ ഏകദേശം പൂർത്തിയായി ത്തുടങ്ങിയപ്പോഴേക്കും  ഐ  ആകൃതിയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് സമാരംഭമായി. സ്കൂളിലെ ഹാൾ ആയും ക്ലാസ്മുറികൾ ആയും  പ്രവർത്തിച്ചുപോരുന്ന ജാക്സൺ സായിപ്പിന്റെ പേരിൽ ഉള്ള കെട്ടിടം നിർമ്മിക്കുന്നതിന് മേൽനോട്ടം വഹിച്ചത്   എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ ബാലകൃഷ്ണമാരാരായിരുന്നു. ആരംഭഘട്ടത്തിൽ അധ്യാപകരുടെ സേവനം പലപ്പോഴും അപൂർണ്ണമായ  തിനാൽ തന്നെ നമ്മുടെ പ്രദേശവാസിയും സാമൂഹ്യ സേവന രംഗത്തെ മുഖ്യ വ്യക്തിത്വവുമായ ശ്രീ .രാമൻ ഡോക്ടർ ,സേവനം എന്ന നിലയിൽ സ്കൂളിൽ  ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നു .കുട്ടികൾ ഏറിയപങ്കും  പ്രദേശവാസികളായിരുന്നു. എങ്കിലും തൊട്ടടുത്തുള്ള അമരമ്പലം , കാളികാവ്, വണ്ടൂർ  പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ  അധ്യയനം നടത്തിയിരുന്നു . അന്ന് കാടുപിടിച്ച ഈ മേച്ചിൽ പ്രദേശം വെട്ടിത്തെളിച്ച് വൃത്തിയാക്കിയെടുത്തത് അധ്യാപകരും വിദ്യാർത്ഥികളും അതിലുപരിയായി പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികളും ചേർന്നാണ്  .രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കുന്നായി നിന്നിരുന്ന പ്രദേശം നിരപ്പാക്കുകയും സ്കൂൾ അന്തരീക്ഷത്തിന് യോജിച്ച പ്രദേശമാക്കി മാറ്റുകയും ചെയ്തത് .1965  ൽ ആദ്യത്തെ എസ് എസ് എൽ സി  ബാച്ചിൽ 23 കുട്ടികളിൽ 11 കുട്ടികൾ വിജയിച്ചു . സ്കൂളിന്റെ പ്രവർത്തിസമയം രാവിലെ 10 മുതൽ  4 വരെയായിരുന്നു. യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്നു. മയിൽവാഹനം( ജാനകീറാം), ഇന്ത്യൻ മോട്ടോഴ്സ് , രാജലക്ഷ്മി  എന്നീ ബസുകൾ മാത്രമാണ് അന്ന് ഉണ്ടായിരുന്നത് . എന്നാൽ ഇത് കുട്ടികൾക്ക് പ്രയോജനപ്പെടുന്ന സമയത്ത് ആയിരുന്നില്ല . അതുകൊണ്ടുതന്നെ  ഭൂരിഭാഗംപേരും കാൽനടയായാണ് സ്കൂളിൽ എത്തിയിരുന്നത് .

                 രാപകൽ വ്യത്യാസമില്ലാതെ എസ്റ്റേറ്റ് തൊഴിലാളികളും, അധ്യാപകരും, വിദ്യാർത്ഥികളും, നാട്ടുകാരും ചേർന്ന് കൂറ്റൻ കുന്നുകളെ നിരപ്പാക്കി മനോഹരമായ വിദ്യാലയമാക്കി മാറ്റി. 1965 ൽ തന്നെ ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ സെന്റർ ആയി സ്കൂളിനെ ഉയർത്താൻ കഴിഞ്ഞു. വിദ്യാഭ്യാസമന്ത്രി ആയിരുന്ന ശ്രീ.സി.എച്ച് മുഹമ്മദ് കോയയെ കണ്ട്, ഇതിനുവേണ്ടി പ്രയത്നിച്ച ഗോവിന്ദൻ നായർ, പ്രഭാകരൻ നായർ, മൊയ്തൂട്ടി, കുഞ്ഞുമുഹമ്മദ്, അബ്ദുള്ളക്കുട്ടി മാസ്റ്റർ, കാർത്തികേയൻ മാസ്റ്റർ എന്നിവരുടെ പ്രയത്നം എടുത്തു പറയേണ്ടതാണ്. ബാലാരിഷ്ടതകൾ ഏറെയുണ്ടായിരുന്ന സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ കലാ-കായിക-സാമൂഹ്യ- സാംസ്കാരിക രംഗത്ത് പ്രമുഖ വ്യക്തിചത്വരങ്ങളായി തീർന്നട്ടുണ്ട്.മുൻകാലങ്ങളിൽ നിന്ന് പടിപടിയായി വളർന്ന് ഇപ്പോൾ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 30 ഡിവിഷനുകളിലായ് 1312 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം, ആവർത്തിക്കുമ്പോളും ഭൗതിക സാഹചര്യങ്ങൾ പഠനസാഹചര്യങ്ങൾ പിന്തുണ സംവിധാനങ്ങൾ എന്നീ കാര്യങ്ങളിൽ ഇനിയും മുന്നേറേണ്ടതുണ്ട്.
എസ് എസ് എൽ സിക്ക് സെൻറർ അനുവദിച്ചു കിട്ടുന്നതിനുവേണ്ടി കൂക്കിൽ പ്രഭാകരൻ നായർ , ഗോവിന്ദൻ നായർ , മൊയ്തൂട്ടി, കുഞ്ഞുമുഹമ്മദ് , അബ്ദുള്ളക്കുട്ടി മാസ്റ്റർ മലയാളം അധ്യാപകനായ കാർത്തികേയൻ മാസ്റ്റർ തുടങ്ങിയവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയും അന്നത്തെ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി .എച്ച് .മുഹമ്മദ് കോയ യുടെ പി .എ  മുഖേന സ്കൂളിന് എസ് എസ് എൽ സി സെൻറർ നേടിയെടുക്കുകയും ചെയ്തു. സെൻറർ അനുവദിച്ചതിന് ശേഷം  ചോദ്യപേപ്പറുകൾ ഭദ്രമായി സൂക്ഷിക്കാൻ നിലമ്പൂർ സിയന്ന ലോഡ്ജിന്റെ മാനേജരായിരുന്ന തോമസ് ഏലിയാസ് (തമ്പി) സംഭാവനയായി നൽകിയ അലമാരയാണ് പ്രയോജനപ്പെടുത്തിയത്. ബാലാരിഷ്ടതകൾ ഏറെയുണ്ടായിരുന്നാലും സ്കൂളിന്റെ വാർഷികാഘോഷങ്ങൾ ഈ നാടിന്റെ പ്രാദേശിക ഉത്സവമായി നടത്തുക പതിവായിരുന്നു .കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ച വരും ഇന്ന് പ്രസ്തുത മേഖലകളിൽ അറിയപ്പെടുന്ന വരുമായ ഏറെ വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളാണ് .കൂടാതെ സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഏറെയുണ്ട്. കിഴക്കൻ ഏറനാട്ടിലെ പ്രമുഖ വിദ്യാലയം എന്ന നിലയിൽ സ്ഥാപനം മറ്റു പ്രദേശങ്ങളിൽ അറിയപ്പെട്ടത്  പുല്ലങ്കോട് എസ്റ്റേറ്റ് സ്കൂൾ എന്ന നിലയിലാണ് .ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ  അരനൂറ്റാണ്ടിലേറെയായി ജൈത്രയാത്ര തുടരുകയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.
===സുപ്രധാന നാൾ വഴികൾ===
 
*1965 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
== '''സുപ്രധാന നാൾ വഴികൾ''' ==
*1971 ആഗസ്റ്റിൽ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
 
*1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
* 1965 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
*2 സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
* 1971 ആഗസ്റ്റിൽ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
*2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
* 1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
*2007 ൽ അഞ്ചാം തരത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.
* 2 സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
* 2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
* 2007 ൽ അഞ്ചാം തരത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.

22:11, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് പുല്ലങ്കോട് എൽപി സ്കൂളിലെ കാളികാവ് സ്വദേശിയായ ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ ആയിരുന്നു.കിഴക്കൻ ഏറനാട്ടിൽ പശ്ചിമഘട്ടമലനിരകൾക്ക ഭിമുഖമായി നിൽക്കുന്ന പുല്ലങ്കോട് പ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ഏറെ പ്രശസ്തി നേടി എന്ന് പറയാം. ഇന്നും സ്മരിക്കുന്ന ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പുല്ലങ്കോട് പ്രദേശത്ത് ഹൈസ്കൂൾ നിലവിൽ വന്നതിൻറെചരിത്രം ആരംഭിക്കുന്നത്പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളുടെയും മറ്റും വിനോദ കേന്ദ്രമായിരുന്ന സ്റ്റാഫ് ക്ലബ്ബായിരുന്നു. 1962 ഏപ്രിൽ 13 ക്ലബ്ബിൻറെ ആഘോഷപരിപാടികൾ ക്കിടയിൽ തുടക്കമിട്ട ഒരു ചർച്ചാവിഷയം ഒരു നാടിൻറെ  ഒരു  സാമൂഹ്യമാറ്റത്തിന് വിത്ത് പാകുന്നതായിരുന്നു .ഈ പ്രദേശത്തെ പൗരപ്രമുഖർ ഈ വിഷയം ഏറ്റെടുത്ത തോടുകൂടി  മഹത്തായ ഒരു സ്വപ്നസാക്ഷാത്കാരത്തിന് ചരിത്രം സാക്ഷ്യം വഹിച്ചു .

നാടിന് ഒരു ഹൈസ്കൂൾ ആവശ്യമാണെന്ന് ഏവരും ഒറ്റസ്വരത്തിൽ പറഞ്ഞു. ഇതിൻറെ ഗൗരവം അതിൻറെ തായ അർത്ഥത്തിൽ ഏറ്റെടുത്തുകൊണ്ട് അക്കാലത്തെ എസ്റ്റേറ്റ് മാനേജർ ആയിരുന്ന ശ്രീ ബാലകൃഷ്ണ മാരാർ രക്ഷാധികാരിയായി സ്കൂൾ രൂപീകരണത്തിന് ഒരു സമിതി രൂപീകരിച്ചു .ശ്രീ കുക്കിൽ കേളുനായരായിരുന്നു ഇതിൻെറ പ്രസിഡൻറ്. ജനങ്ങളുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു ഈ നാടിൻറെ സ്പന്ദനം മറ്റാരെക്കാളും നന്നായി അറിയുന്ന ആളായിരുന്നു ശ്രീ ബാലകൃഷ്ണ മാരാർ.ശ്രീ പട്ടം എ. താണുപിള്ള മുഖ്യമന്ത്രിയും ശ്രീ പി പി ഉമ്മർ കോയ  വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ആ കാലഘട്ടത്തിൽ  പുല്ലങ്കോട് പ്രദേശത്തിൻറെ  വിദ്യാഭ്യാസപരമായ  പിന്നോക്കാവസ്ഥയെക്കുറിച്ചും  പഠനാവശ്യാർത്ഥം കുട്ടികൾ വണ്ടൂർ ,നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കുന്നതിലെ പ്രയാസങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്ന അപേക്ഷ, സമിതിയുടെ രക്ഷാധികാരി ആയിരുന്ന ബാലകൃഷ്ണ മാരാർ അദ്ദേഹത്തിൻറെ സുഹൃത്തും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനുമായ തഴവ കേശവൻ മുഖേന ഗവൺമെൻറിന് സമർപ്പിച്ചു.സ്കൂൾ രൂപീകരണ സമിതിയുടെ ആത്മാർത്ഥമായ ഇടപെടലും നാട്ടുകാരുടെ പ്രാർത്ഥനയും വെറുതെയായില്ല. അവരുടെ ആഗ്രഹം സഫലമാക്കി കൊണ്ട് 1962 മെയ് 17 ലെ പത്രം പുറത്തിറങ്ങി .അന്ന് ഈ നാടിന് ഉത്സവമായിരുന്നു. ഏറെക്കാലം സ്വപ്നം കണ്ട, അവരുടെ നാട്ടിൽ ഒരു ഹൈസ്കൂൾ  അനുവദിച്ചതായി, വാർത്ത വായിച്ച് ആഹ്ലാദത്തിലായി. 1962 മെയ് 28 ന് ഗവൺമെൻറ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ  ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യവർഷത്തിൽ ഈ സ്ഥാപനത്തിന് വരവേൽക്കാൻ ഉണ്ടായിരുന്നത്.

സ്കൂളിന് സ്വന്തമായി ഒരു സ്ഥലം , കെട്ടിടം എന്നീ ആവശ്യങ്ങൾക്കായി വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു. കുക്കിൽകേളുനായർ പ്രസിഡണ്ടായിരുന്ന കമ്മിറ്റിയിൽ ശ്രീ ബാലകൃഷ്ണ മാരാർ , ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ ,ശ്രീ കെ ഗോവിന്ദൻ നായർ , ശ്രീ കുഞ്ഞുപിള്ള എന്നിവർ അംഗങ്ങളായിരുന്നു നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിൻറെ ഫലമായി കമ്മിറ്റി സജീവമായി ഈ ദൗത്യം ഏറ്റെടുക്കുകയും അന്വേഷണങ്ങൾക്കൊടുവിൽ സ്കൂളിനായി സ്ഥലം കണ്ടെത്തി കാളികാവ് വില്ലേജ് ഓഫീസറിൽ നിന്നും സ്ഥലത്തിൻറെ സ്കെച്ച് സംഘടിപ്പിക്കുകയും കമ്മിറ്റി അംഗങ്ങൾ സ്ഥലം ഉടമയെ സമീപിക്കുകയും ചെയ്തു. മൂക്കശ നായരുവീട്ടിൽ അമ്മുക്കുട്ടിയമ്മ ,ഭാരതിയമ്മ, സുനീതയമ്മ , ഗോപാലമേനോൻ തുടങ്ങിയവർ യാതൊരു എതിർപ്പും കൂടാതെ സ്ഥലം സന്തോഷപൂർവ്വം സ്കൂളിനായി വിട്ടു തന്നു. കമ്മിറ്റി പ്രസിഡൻറിൻറെ പേരിൽ 1964 ഫെബ്രുവരി  പത്താംതീയതി രാവിലെ മൂക്കശ്ശനായരു വീട്ടിൽ അമ്മുക്കുട്ടിയമ്മ, മക്കളായ ഭാരതിയമ്മ , സുനീതയമ്മ, ഗോപാലമേനോൻ എന്നിവർ എഴുതിക്കൊടുത്ത   വെട്ടു കാണതീരാധാരപ്രകാരം വണ്ടൂർ രജിസ്ട്രേഷൻ ഓഫീസിൽ  വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റർ ചെയ്തു .ശേഷം  ഗവർണറുടെ പേരിൽ സ്ഥലം കൈമാറി.1963 ജൂണിൽ ഇപ്പോഴത്തെ എച്ച് മാതൃക ബിൽഡിംഗ് പ്രവർത്തനമാരംഭിച്ചു . ഈ സമയത്തും  അടിസ്ഥാനസൗകര്യങ്ങൾ തീർത്തും അപര്യാപ്തമായിരുന്നു. ഇതിൻറെ നിർമാണത്തിന് മുന്നോടിയായി കരുവാരകുണ്ട് ഹൈസ്കൂളിലെ പ്ലാൻ സംഘടിപ്പിക്കുകയും പ്ലാൻ അംഗീകരിച്ചുകിട്ടുന്നതിനായി ഇന്നത്തെ മഞ്ചേരി ജനറൽ ആശുപത്രിയുടെ നിർമ്മാണ ചുമതല ഏറ്റെടുത്ത കോൺട്രാക്ടറെ സമീപിക്കുകയും ചെയ്തു. ഇതിനെല്ലാം നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചിരുന്നു .നിലമ്പൂരിൽ നിന്ന് വരെ പണപ്പിരിവ് നടത്തിയാണ് ഇന്നത്തെ മിക്കവാറും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. മരങ്ങളും മറ്റും  പുല്ലങ്കോട് എസ്റ്റേറ്റ് വകയായിരുന്നു . ഒട്ടേറെ വ്യാപാരികളും പൗര പ്രമുഖരും സാധാരണക്കാരും തൊഴിലാളികളും ഈ സംരംഭത്തിൽ സഹകരിച്ചിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും കുടിവെള്ളത്തിനും മറ്റും തൊട്ടടുത്തുള്ള  സ്രാമ്പിക്കൽ പ്രദേശത്തെ ആ ആശ്രയിച്ചിരുന്നു . നിരന്തര പരിശ്രമത്തിൻറെ ഫലമായി 1963 ൽ ത്തന്നെ മൂന്ന് മുറികളോടു കൂടിയ കെട്ടിടത്തിന്റെ പ്രവർത്തനമാരംഭിച്ചു. ഈ സമയത്ത് പ്രധാനാധ്യാപകനായിരുന്ന കെ വി നാണുമാസ്റ്ററുടെ  നേതൃത്വവും  ഇടപെടലും സ്കൂളിൻറെ മുഖച്ഛായ തന്നെ മാറ്റി എന്ന് പറയാം.

എച്ച് ആകൃതിയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണജോലികൾ ഏകദേശം പൂർത്തിയായി ത്തുടങ്ങിയപ്പോഴേക്കും  ഐ  ആകൃതിയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് സമാരംഭമായി. സ്കൂളിലെ ഹാൾ ആയും ക്ലാസ്മുറികൾ ആയും  പ്രവർത്തിച്ചുപോരുന്ന ജാക്സൺ സായിപ്പിന്റെ പേരിൽ ഉള്ള കെട്ടിടം നിർമ്മിക്കുന്നതിന് മേൽനോട്ടം വഹിച്ചത്   എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ ബാലകൃഷ്ണമാരാരായിരുന്നു. ആരംഭഘട്ടത്തിൽ അധ്യാപകരുടെ സേവനം പലപ്പോഴും അപൂർണ്ണമായ  തിനാൽ തന്നെ നമ്മുടെ പ്രദേശവാസിയും സാമൂഹ്യ സേവന രംഗത്തെ മുഖ്യ വ്യക്തിത്വവുമായ ശ്രീ .രാമൻ ഡോക്ടർ ,സേവനം എന്ന നിലയിൽ സ്കൂളിൽ  ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നു .കുട്ടികൾ ഏറിയപങ്കും  പ്രദേശവാസികളായിരുന്നു. എങ്കിലും തൊട്ടടുത്തുള്ള അമരമ്പലം , കാളികാവ്, വണ്ടൂർ  പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ  അധ്യയനം നടത്തിയിരുന്നു . അന്ന് കാടുപിടിച്ച ഈ മേച്ചിൽ പ്രദേശം വെട്ടിത്തെളിച്ച് വൃത്തിയാക്കിയെടുത്തത് അധ്യാപകരും വിദ്യാർത്ഥികളും അതിലുപരിയായി പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികളും ചേർന്നാണ്  .രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കുന്നായി നിന്നിരുന്ന പ്രദേശം നിരപ്പാക്കുകയും സ്കൂൾ അന്തരീക്ഷത്തിന് യോജിച്ച പ്രദേശമാക്കി മാറ്റുകയും ചെയ്തത് .1965  ൽ ആദ്യത്തെ എസ് എസ് എൽ സി  ബാച്ചിൽ 23 കുട്ടികളിൽ 11 കുട്ടികൾ വിജയിച്ചു . സ്കൂളിന്റെ പ്രവർത്തിസമയം രാവിലെ 10 മുതൽ  4 വരെയായിരുന്നു. യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്നു. മയിൽവാഹനം( ജാനകീറാം), ഇന്ത്യൻ മോട്ടോഴ്സ് , രാജലക്ഷ്മി  എന്നീ ബസുകൾ മാത്രമാണ് അന്ന് ഉണ്ടായിരുന്നത് . എന്നാൽ ഇത് കുട്ടികൾക്ക് പ്രയോജനപ്പെടുന്ന സമയത്ത് ആയിരുന്നില്ല . അതുകൊണ്ടുതന്നെ  ഭൂരിഭാഗംപേരും കാൽനടയായാണ് സ്കൂളിൽ എത്തിയിരുന്നത് .

എസ് എസ് എൽ സിക്ക് സെൻറർ അനുവദിച്ചു കിട്ടുന്നതിനുവേണ്ടി കൂക്കിൽ പ്രഭാകരൻ നായർ , ഗോവിന്ദൻ നായർ , മൊയ്തൂട്ടി, കുഞ്ഞുമുഹമ്മദ് , അബ്ദുള്ളക്കുട്ടി മാസ്റ്റർ മലയാളം അധ്യാപകനായ കാർത്തികേയൻ മാസ്റ്റർ തുടങ്ങിയവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയും അന്നത്തെ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി .എച്ച് .മുഹമ്മദ് കോയ യുടെ പി .എ  മുഖേന സ്കൂളിന് എസ് എസ് എൽ സി സെൻറർ നേടിയെടുക്കുകയും ചെയ്തു. സെൻറർ അനുവദിച്ചതിന് ശേഷം  ചോദ്യപേപ്പറുകൾ ഭദ്രമായി സൂക്ഷിക്കാൻ നിലമ്പൂർ സിയന്ന ലോഡ്ജിന്റെ മാനേജരായിരുന്ന തോമസ് ഏലിയാസ് (തമ്പി) സംഭാവനയായി നൽകിയ അലമാരയാണ് പ്രയോജനപ്പെടുത്തിയത്. ബാലാരിഷ്ടതകൾ ഏറെയുണ്ടായിരുന്നാലും സ്കൂളിന്റെ വാർഷികാഘോഷങ്ങൾ ഈ നാടിന്റെ പ്രാദേശിക ഉത്സവമായി നടത്തുക പതിവായിരുന്നു .കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ച വരും ഇന്ന് പ്രസ്തുത മേഖലകളിൽ അറിയപ്പെടുന്ന വരുമായ ഏറെ വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളാണ് .കൂടാതെ സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഏറെയുണ്ട്. കിഴക്കൻ ഏറനാട്ടിലെ പ്രമുഖ വിദ്യാലയം എന്ന നിലയിൽ ഈ സ്ഥാപനം മറ്റു പ്രദേശങ്ങളിൽ അറിയപ്പെട്ടത്  പുല്ലങ്കോട് എസ്റ്റേറ്റ് സ്കൂൾ എന്ന നിലയിലാണ് .ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ  അരനൂറ്റാണ്ടിലേറെയായി ജൈത്രയാത്ര തുടരുകയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.

സുപ്രധാന നാൾ വഴികൾ

  • 1965 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
  • 1971 ആഗസ്റ്റിൽ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
  • 1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
  • 2 സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
  • 2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
  • 2007 ൽ അഞ്ചാം തരത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.