"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 239: വരി 239:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/േനർക്കാ
ഴ്ച|േനർക്കാഴ്ച]]
<font color= #663399><font size = 4>
<font color= #663399><font size = 4>
'''* Catch Them Young'''
'''* Catch Them Young'''

13:11, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  CALICUT GIRLS V&H.S.S
 KUNDUNGAL
 KOZHIKODE-673 027
 Ph: 2300465
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.
വിലാസം
കുണ്ടുങ്ങൽ

കല്ലായ് പി.ഓ
കോഴിക്കോട്
,
673003
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ0495 2300465
ഇമെയിൽcalicutgirlshss@ gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17092 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു എം
പ്രധാന അദ്ധ്യാപകൻസൈനബ എം.കെ
അവസാനം തിരുത്തിയത്
28-09-2020Mereena
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




                                                                                

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'കാലിക്കറ്റ് ഗേൾസ് വി. & എച്ച്. എസ്സ്. എസ്സ്..കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മുസ്ലിം ഭൂരിപക്ഷ പിന്നോക്ക പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്.

ചരിത്രം

1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി പി ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രക്യാപിച്ചു. ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിമ്പ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്, അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിമ്പിൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിമ്പ് മുന്നോട്ട് വന്നു. 1956 ൽ സി.പി. കു‍ഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. അന്നത്തെല ജില്ലാ ജഡ്ജിയായിരുന്ന ശ്രീമതി അന്നാചാണ്ടി തുന്നൽ ക്ലാസ്സും സ്കുൂളും ഉദ്ഘാടനം ചെയ്തു, സദസ്സിൽ പറയത്തക്ക സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നില്ല. അടുത്തുളള തറവാട് വീടുളുടെ മാളികപുറത്ത് ജനലഴികളിലൂടെ ചട‍ങ്ങ് കൗതുക പൂർവ്വം നോക്കികൊണ്ടിരിക്കുന്ന സ്ത്രീകളോട് അന്നാചാണ്ടി സദസ്സിലേക്കു വരുവാൻ ക്ഷണിക്കുകയുണ്ടായി. നിങ്ങൾ ഒളിച്ചിരിക്കേണ്ടവരല്ല ഈ സംരംഭം നിങ്ങൾക്കു വേണ്ടിയാണ്. ഈ സദസ്സിൽ ആണുങ്ങളല്ല നിങ്ങളാണ് വന്നിരിക്കേണ്ടത്. അന്നാചാണ്ടിയുടെ പ്രസംഗം അവർ ശ്രദ്ധിച്ചിരുന്നു മാറ്റങ്ങൾക്ക് വേണ്ടിയുളള ആഹ്വാനം അവരുടെ മനസ്സിൽ തട്ടുന്നവയായിരുന്നു. തുന്നൽ ക്ലാസ്സിലും സ്കൂളിലും കുട്ടികൾ സാവധാനം വന്നു ചേരാൻ തുടങ്ങി. ഇതിനിടയിലാണ് യു.പി സ്കുളിന് അംഗീകാരം വാങ്ങാനുളള ആലോചന തുടങ്ങുന്നത്. 1956സെപ്തംബർ 15ന് ഒരു ഗേൾസ് സ്കൂൾ ആരംഭിക്കുന്നതിനെ കുറിച്ചാലോചിക്കാൻ പി.പി ഹസ്സൻ കോയയുടെ വസതിയിൽ യോഗം ചേർന്നു. കോഴിക്കോട് എഡ്യുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ കമ്മറ്റി ഉണ്ടാക്കാനും കമ്മറ്റിയുടെ കീഴിൽ LP സ്കൂളും തുർന്ന് ഹൈസ്കൂളും നടത്താൻ ആരംഭിച്ചു. സ്കൂളിനു സ്ഥലം കണ്ടെത്താനുളള ശ്രമം ആരംഭിച്ചു. മലബാറിലെ വൻകിട ജന്മിയും വിദ്യാഭ്യാസ തൽപരനുമായ കുഞ്ഞിചായിൽ ഹാജിക്ക് കോഴിക്കോട് കുണ്ടുങ്ങൽ മാടിയിൽ പാലം എന്ന സ്ഥലത്തുളള സ്വന്തം പറബിൽ നിന്ന് 35 സെൻറ് സൗജന്യമായി സ്കൂൾ തുടങ്ങാൻ വിട്ടുതന്നു. 1956 ഡിസംബർ 19ന് യോഗം ചേർന്ന് വിപുലമായ സ്കൂൾ കമ്മിറ്റി ചേർന്നു. എസ് എ ജിഫ്രി സാഹിബ് പ്രസിഡന്റും, സി പി കുഞ്ഞഹമ്മദ് സാഹിബ് സെക്രട്ടറിയുമായി കോഴിക്കോട് എഡ്യുക്കേഷൻ സൊസൈറ്റി വിപുലീകരിച്ചു. ഉദാര മനസ്കരായ പല പ്രമുഖരുടെയും നാട്ടുക്കാരുടെയും സഹായത്തോടെ സ്കൂൾ കെട്ടിടപണി പൂർത്തിയാക്കി. 1958 ആഗസ്റ്റ് 2 ന് യു പി സ്കൂളിനു ആംഗീകാരം ലഭിച്ചു. കുര്യത്തോല മുറ്റത്തു പ്രവർത്തിച്ചിരുന്ന സ്കൂൾ ആഗസ്റ്റ് 4ന് കുട്ടികളുമായി പുതിയകെട്ടിടത്തിലേക്ക് മാറി. ഉമ്മുകുൽസു ടീച്ചറെ 15 രൂപ ശബളത്തിൽ ഹെഡ്മിസ്ട്രസായി നിശ്ചയിച്ചു. എറണാകുളം ജില്ലാ ജഡ്ജി ഫാത്തിമാ റഹ്മാൻ കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ചു. സി. എച്ച് മുഹമ്മദ് കോയ സാഹിബടക്കമുളളവർ ചടങ്ങിൽ സംസാരിച്ചിരുന്നു. കുട്ടികളെ സ്കൂളിലെത്തിക്കാൻ മാനേജ്മെൻറ് ബസ് സൗകര്യമുണ്ടാക്കി. 1960ൽ കാലിക്കറ്റ് ഗേൾസ് സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി കാലിക്കറ്റ് എഡ്യുക്കേഷൻ സൊസൈറ്റി തീരുമാനിച്ചു. 1962 കാലിക്കറ്റ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1962 ജുൺ അന്നത്തെ തദേശ സ്വയം ഭരണ മന്ത്രിയും കോഴിക്കോട്ടുകാരനുമായ പി പി ഉമ്മർകോയ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൻെറ ഉദ്ഘാടനം നിർവ്വഹിച്ചു. കാലിക്കറ്റ് ഗേൾസ് vhss ൻെറ ചരിത്രസ്മിതികളിലേക്ക് കണ്ണോടിക്കുബോൾ കഠിനാധ്വാനത്തിൻെറ, വിജയത്തിൻെറ വളക്കിലുക്കങ്ങൾ കൂടി നമ്മുക്ക് കേൾക്കാൻ കഴിയും. സ്ത്രീ വിദ്യാഭ്യാസത്തിൻെറ ചരിത്രപടവുകളിൽ കാലിക്കറ്റ് ഗേൾസിൻെറ സ്ഥാനം വളരെ വലുതാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല. പെൺ ജീവിതമെന്നും വിദ്യാ ആൺ പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്. അതു സ്മരിക്കാതെ മുന്നോട്ടു ഇന്ന് കാലിക്കറ്റ് ഗേൾസ് വിജയത്തിൻെറ നെറുകയിലേക്കെത്തുന്നുവെങ്കിൽ അതിനു പിന്നിൽ ഒരുപാടു മഹാൻമാരുടെ പ്രവർത്തനങ്ങളുണ്ട്, മഹത് ചിന്തകളുണ്ട്. വാണിജ്യ സമൂഹമായിരുന്ന കോഴിക്കോട്ടെ മുസ്ലികളുടെ ആദ്യ കാലങ്ങളിൽ ആധുനിക വിദ്യാഭ്യാസത്തോട് മുഖം തിരിച്ചു നിന്നവരുടെ മക്കത്തായ സമ്പ്രദായവും കൂട്ടുകുടുംബ ജീവിതവും നിലനിന്നിരുന്ന കോഴിക്കോട്ടെ മുസ്ലീം കുടുംബങ്ങളിൽ സ്ത്രീ വിദ്യാഭ്യാസം കേട്ടുകേൾവിക്കുമപ്പുറമായിരുന്നു. വിദ്യാഭ്യാസത്തോടും ആദ്യകാലങ്ങളിൽ ഇവർ മുഖം തിരിച്ചു നിന്നു. ഓത്തു പളളികളും ഓത്തുപുരകളും മാത്രമായി പഠനകേന്ദ്രങ്ങൾ ഒതുങ്ങി. ഇത് പിന്നീട്മദ്രസവിദ്യാഭ്യാസത്തിനും വഴിമാറുകയും ചെയ്തു. 20ാം നുറ്റാണ്ടിൻെറ ആരംഭത്തിൽ ആധുനിക വിദ്യാഭ്യാസം കൂടെ മദ്രസക്കൊപ്പം നൽകാനുളള ശ്രമങ്ങളുണ്ടായി. ഈ അവസരത്തിലാണ് 1912 ൽ ഹിമായത്ത് സ്കൂളും 1918ൽ മദ്രസമുഹമ്മദിച്ചു സ്കുളും സ്ഥാപിതമായത്. എന്നാൽ ഇവിടെ ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനമുണ്ടായത്. പെൺകുട്ടികളാകട്ടെ ഓത്തു പുരകൾക്കപ്പുറമുളള വിദ്യ ലഭിക്കതെ തറവാടുവീടുകളിലെ പിന്നാമ്പുറങ്ങളിൽ തളക്കപ്പെട്ടു. 1930കളു‍ടെ മധ്യത്തിൽ മുത്തുബീബിയെന്ന ബീതാത്ത പരപ്പിൽ ജി. എൽ. പി സ്കൂൾ സ്ഥാപിച്ചതോടെ കോഴിക്കോട്ടെ ആദ്യത്തെ മാപ്പിള ഗേൾസ് സ്കൂളിനു തുടക്കം കുറിച്ചു. എന്നാൽ പ്രൈമറി സ്കൂളിനപ്പുറം പഠിക്കാൻ മുസ്ലീം പെൺകുട്ടികൾ തയ്യാറായില്ല. 1950കളുടെ മധ്യത്തോടെ മുസ്ലീം പെൺകുടെ ആധുനിക വിദ്യാഭ്യാസത്തിനായി നാടിൻെറ പല ഭാഗത്തും പ്രവർത്തനങ്ങൾ സജീവമായി.

വളർച്ചയുടെ പടവുകൾ

         1958    :    സ്ക്കൂൾ
         1962    :    ഹൈസ്ക്കൂൾ
         1992    :    വൊക്കേഷണൽ ഹയർ സെക്കണ്ടറി
         2000   :    ഹയർ സെക്കണ്ടറി

സ്ക്കൂളിന്റെ മേന്മകൾ

സുരക്ഷ

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സന്ദർശകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനുമായി സെക്യൂരിറ്റി ഗാർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 14 സി സി ടിവി ക്യാമറകൾ 6 ഫസ്റ്റ് എയ്ഡ് ബോക്സുകൾ 17 ഫയർ ക്സിറ്റിഷറുകൾ എന്നിവ ക്യാമ്പസി്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. Emergency medicine, Fire & Safety എന്നിവയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്

അടുക്കള

                                                                           


അരമണിക്കൂർ കൊണ്ട് 500 പേർക്ക് ചോറുണ്ടാക്കുന്ന ഹൈടെക്ക് സ്റ്റീം കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് ടേബിൾ മാനേഴ്സ് പരിശീലനം നൽകി. ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കുകയും നല്ലൊരു ഭക്ഷണസംസ്കാരം രൂപപ്പെടുത്തുകയും ചെയ്തു.

പരാതിപ്പെട്ടി

കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്ക്കൂളുമായി ബന്ധപ്പെടുന്നവർക്കെല്ലാം തന്നെ പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിക്കുകയും പരാതികൾ യഥോചിതം പരിഗണിച്ച് പരിഹരിക്കുകയും ചെയ്യുന്നു.

വെബ് സൈറ്റ്

കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന മികച്ച വെബ് സൈറ്റ് സ്ക്കൂളിലെ മാറ്റത്തിന്റെ സ്വരവും മുഖവുമാണ് കാഴ്ചവെക്കുന്നത്. സോഷ്യൽ മീഡിയയിലും സ്ക്കൂൾ സജീവ സാന്നിധ്യം അറിയിക്കുന്നു.

ലാബ്

മികച്ച സൗകര്യങ്ങളുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എം.എൽ.ടി., ബയോ മെഡിക്കൽ, കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികൾക്ക് പരക്ഷണ നിരീക്ഷണങ്ങള് ചെയ്യാൻ കൂടുതൽ അവസരങ്ങൾ നല്കുന്നു

ഡ്രീം ഫെയർ 2015

ഡ്രീം ഫെ 2015

2015 നവംബറിൽ ഡ്രീം ഫെയർ 2015 എന്ന പേരിൽ വിദ്യാഭ്യാസ പ്രദർശനം നടന്നു. യു.പി. വിഭാഗത്തിലെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ നിർമ്മിച്ച റോക്കറ്റുകൾ വിക്ഷേപിച്ച് കൊണ്ടാണ് ഉദ്ഘാടനം നടന്നത്. ഈ റോക്കറ്റുകൾ കാണികളെ ആവേശത്തിലും വിസ്മത്തിലും ആക്കികൊണ്ട് ആകാശമണ്ഡലത്തിലേക്ക് ഉയർന്നു. ഹൈസ്ക്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ ഹബിൾ സ്പേസ് സ്ക്കോപ്പ് ഒരു മാതൃക പ്രദർശിപ്പിച്ചിരുന്നു. സ്പേസ് സ്ക്കോപ്പ് വിക്ഷപണത്തിന്റെ 25ാം വാർഷികം ആഘോഷിച്ചിരുന്ന ആ വേളയിൽ ഈ മാതൃക ഏറെ ശ്രദ്ധേയമായിരുന്നു. സബ് ജില്ലയിലെ ഹൈസ്ക്കൂളുകളേയും യു പി സ്ക്കൂളുകളേയും ഉൾപ്പെടുത്തി കൊണ്ട് ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അന്നത്തെ ടൂറിസം മന്ത്രി അനിൽകുമാർ മെഗാ ക്വിസ്വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജ്ഞാന പ്രദർശനത്തിനായി 47 സ്റ്റാളുകൾ ഒരുക്കിയിരുന്നു.

                                                     

ജൈവവൈവിദ്യ പാർക്ക്

സ്ക്കൂൾ ഇന്റർനാഷണൽ ലെവലിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 2014 - 15 പല നവീകരണ പ്രവർത്തനങ്ങളും നടത്തിയതിനൊപ്പം സ്കൂളിന്റെ മുൻവശത്ത് സുന്ദരമായ പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. ഏകദേശം 50ഇനങ്ങളിൽ പെട്ട ചെടികൾ ഇതിലുണ്ട്. ഫലവൃക്ഷങ്ങൾ, പൂചെടികൾ, വള്ളിച്ചെടികൾ, ഔഷധ സസ്യങ്ങൾ എന്നിവ മാത്രമല്ല ഒരു കുഞ്ഞു തടാകത്തിൽ അലങ്കാര മത്സ്യത്തേയും ഇവിടെ സംരക്ഷിച്ചു പോരുന്നു. പൂന്തോട്ടത്തിൽ ദിവസേന എത്തിച്ചേരുന്ന കുഞ്ഞു പക്ഷികളും പൂമ്പാറ്റകളും തേനീച്ചകളും മറ്റും കണ്ണിനും മനസ്സിനും വളരെ സന്തോഷം പകരുന്നു. ഇതിനോടൊപ്പം സ്ക്കൂളിന്റെ പിറക് വശത്തായ് സർക്കാറിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പാർക്ക് നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ ലക്ഷ്യം താഴെ പറയുന്നവയാണ്

  1. ജൈവ വൈവിദ്യമെന്നാൽ എന്ത്, എന്തിന്, എങ്ങനെ എന്ന് കുട്ടികളടങ്ങുന്ന സമൂഹത്തെ ബോധവത്കരിക്കുക
  2. വളരെ പരിമിതമായ സ്ഥലത്ത് വിവിധയിനം പക്ഷിലദാധികളെയും ജീവികളേയും ഒരുമിച്ച് താമസിപ്പിക്കാമെന്നതിന് മാതൃകയാക്കുക
  3. പരിമിതമായ സ്ഥലത്ത് ഒരു പാർക്ക് നിർമിക്കുമ്പോൾ ഉപയോഗിക്കാവുന്ന, താഴെ പറയുന്ന മാർഗങ്ങൾ പരിചയപ്പെടുത്തുക
  • മൾച്ചിംഗ് (പുതയിടുക)
  • വെർട്ടിക്കൽ ഗാർഡൻ
  • ടവർ ഗാർഡൻ
  • അപ് സൈക്ക്ലിംഗ് ഓഫ് പ്ലാസ്റ്റിക്
  • ഫേർട്ടിഗേഷൻ
  • വിവിധയിനം തുള്ളിനന
  • ഹാഗിംഗ് ഗാർഡൻ
  1. പാർക്കിന്റെ ഭാഗമായ് പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും അവക്ക് വംശവർദ്ധനവിന് സഹായിക്കുന്നതിനുമായിട്ടള്ള ഒരു ബട്ടർഫ്ലൈ ഗാർഡൻ നിർമ്മിച്ചിട്ടുണ്ട്. ഇത് പൂമ്പാറ്റകളെയും തേനീച്ചകളേയും പോലുള്ള ജീവികൾ മാനവരാശിയുടെ നിലനിൽപ്പിന് എത്രത്തോളം ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്
  2. കുട്ടികളടങ്ങുന്ന സമൂഹത്തിന് ഈ വക പ്രവർത്തനങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യവുമുണ്ട്.

ബട്ടർഫ്ലൈ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള ബട്ടർഫ്ലൈ പഡ്ലിംഗ് പോഡ് അതിനു ചുറ്റും സ്ഥാപിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഇല്ലിവേലി എന്നിവ കുട്ടികൾക്ക് പുതിയ അനുഭവമായിരിക്കും

ജൈവ വൈവിദ്യ പാർക്കിനോടനുബന്ധിച്ചുള്ള പഠനപ്രവർത്തനങ്ങൾ

  • ഇത്തവണത്തെ ശാസ്ത്രോത്സവത്തിൽ ജൈവവൈവിദ്യ പാർക്കിനോടനുബന്ധിച്ചുള്ള പ്രോജക്ട് തയ്യാറാക്കിയിരിക്കുന്നു. ഇതുവഴി മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും ജൈവവൈവിദ്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
  • ഒരു ജൈവ വൈവിദ്യ ആൽബം നിർമ്മിക്കുന്നുണ്ട്. ഇത് കുട്ടികൾക്ക് ഭാവിയിൽ റഫറൻസിനായി ഉപയോഗിക്കാവുന്നതാണ്

സമൂഹത്തിനുള്ള പങ്ക്

  • സ്ക്കൂൾ മാനേജ്മെന്റ് ഇത‌ിനു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ആവശ്യപ്പെടുന്നതിനനുസരിച്ച് ചെയ്തു തരുന്നുണ്ട്
  • പി ടി എ അംഗങ്ങൾ ഇതിനു വേണ്ട എല്ലാ പ്രോത്സാഹനവും നൽകുന്നു
  • അധ്യാപകർ

അധ്യാപകർ

                     ഹൈസ്കൂൾ ടീച്ചേഴ‌്സ്


ഹെഡ് മിസ്ട്രസ്സ് എം. കെ സൈനബ
ഡപ്യൂട്ടി ഹെഡ് മാസ്റ്റർ റുഫ്സാന
മലയാളം സി മിനി

ഇ കെ റംല

കെ റസീന

എൻ ഹർഷിദ

അറബി എൻ വി ബിച്ചാമിനബി

ലുബ്ന

മാജിദ

ഇംഗ്ലീഷ് ഫാത്തിമ അബ്ദു റഹിമാൻ

എം സെലീന

ഫെബിൻ

ജുസ്ന അഷ്റഫ്

ഹിന്ദി ആർ ഷെക്കീല ഖാത്തൂൻ

നുബീല എൻ

കമറുന്നിസ

ഫിസിക്കൽ സയൻസ് വി വി സുലയ്യ

ഇ കെ ഉമ്മുകുൽസു

പി പി മറിയംബി

നേച്ചറൽ സയൻസ് എൻ എം വഹീദ

ഇ സാബിറ

ലിജി

സോഷ്യൽ സയൻസ്

കെ റുഫ്സാന

ഒ എം നുസൈബ

ജെസീല

അഫ്സീന

മാത്തമാറ്റിക്സ് എസ് വി ഷബാന

ഫിറോസ മൊയ്തു

കെ ബജിഷ

കെ പി ബെസീന

ടി കെ നസീമ

പി കെ ഷിനിയ

ഫിസിക്കൽ എ‍ജുക്കേഷൽ ഫെർഹാന
പ്രവൃത്തി പരിചയം അനീഷ ബാനു

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • [[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./േനർക്കാ

ഴ്ച|േനർക്കാഴ്ച]] * Catch Them Young

ഓരോ കുട്ടിയും സവിശേഷമായ കഴവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന സവിശേഷ പദ്ധതിയാണ് Catch Them Young.

ഉദ്ദേശ്യങ്ങൾ

  • വിദ്യാലയത്തിലെ പ്രതിഭാശാലികളായ പെൺകുട്ടികളെ കണ്ടെത്തുകയും അവരുടെ കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്യുക
  • കുട്ടികളുുടെ നൈസർഗികമായ കഴിവുകൾ കണ്ടെത്തി വ്യത്യസ്തമായ പരിശീലന പരിപാടികളിലൂടെ അവ പരിപോഷിപ്പിക്കുക
  • വായന, മുഖാമുഖം, പ്രചോദനാത്മക ക്ലാസുകൾ, സഹവാസ ക്യാമ്പുകൾ, ശില്പശാലകൾ തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങൾ നല്കി കുട്ടികളിൽ ആത്മവിശ്വാസവും ജീവിത നൈപുണീ വികാസവും ഉറപ്പു വരുത്തുക
  • വായനശാലകൾ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, എൻ.ജി.ഒ. കൾ തുടങ്ങി വിവിധ പിന്തുണാ സംവിധാനങ്ങളുമായി പ്രദാനം ചെയ്യുക

പ്രധാന പ്രവർത്തനങ്ങൾ ഘട്ടം 1 : കുട്ടികളെ കണ്ടെത്തൽ - 5/7/2016 a) സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷ, പൊതുവിജ്ഞാനം മേഖലകളിൽ അഭിരുചി പരീക്ഷ b) കുട്ടികളുടെ സർഗരചനകളുടെ വിലയിരുത്തൽ c) കുട്ടികളുടെ ഗൃഹസന്ദർശനവും അവസ്ഥാവിശകലനവും എന്നീ 3 ഘട്ടങ്ങളിലൂടെയാണ് കുട്ടികളെ ഈ പദ്ധതിലേക്ക് തെരെഞ്ഞെടുത്തത്

ഘട്ടം 2

കുട്ടികൾക്കായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ എല്ലാ ശനിയാഴ്ചകളിലും രാവിലെ മുതൽ വരെയാണ് Catch Them Young കുട്ടികൾക്കായി വ്യത്യസ്ത വിഷയങ്ങളിൽ ശില്പശാല ക്ലാസ് മുഖാമുഖം സർഗ്ഗക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നത് 1) തുടക്കം - ഏകദിന മോട്ടിവേഷൻ ക്ലാസ് RP 1. Dr. സനാദനൻ 2) മുജീബ് മഞ്ചേരി തിയതി 13/8/16 18/2/17 2)വിഷയാധിഷ്ഠിത ക്ലാസുകൾ (ഗണിതം, ഫിസിക്സ് /കെമിസ്ട്രി, ബയോളജി, സാമുഹ്യശാസ്ത്രം, ഇംഗ്ലീഷ്.....) 3) പഠന വിനോദയാത്ര (വയനാട് - എടക്കൽ ഗുഹ) തിയതി 11/02/17 4) തൊഴിലധിഷ്ഠിത ക്ലാസുകൾ 4 ക്ലാസുകൾ

  • സ്കൗട്ട് & ഗൈഡ്സ്.

ജൂൺ ആദ്യവാരത്തിൽ തന്നെ സ്ക്കൂൾ ഹെഡ്മസ്ട്രസ്സിന്റെ നേതൃത്വത്തിൽ കമ്പനി മീറ്റിം‍ങ് കൂടുകയും 2017-18 അധ്യായന വർഷത്തിൽ നടപ്പിൽ വരുത്തേണ്ട കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു. സ്ക്കൂൾ അച്ചടക്കത്തിലും ഉച്ചഭക്ഷണ വിതരണത്തിലും തങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. ഓരോ ആഴ്ചയിലും ഗൈ‍ഡ് ക്യാപ്റ്റന്റെ നിർദ്ദേശ പ്രകാരം പെട്രോൾ യോഗങ്ങൾ ചേരുകയും അതത് ആഴ്ചകളിൽ നടപ്പിൽ വരുത്തേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്തു. പഠിക്കേണ്ട പാഠഭാഗങ്ങളെ പറ്റിയും പരീക്ഷണങ്ങളെ പറ്റിയുള്ള ചർച്ചകളും നടക്കുന്നത് ഇത്തരം മീറ്റിങുകളിലാണ്. 2017 ജൂലൈ 27ന് Doc. വിശാലാക്ഷി ടീച്ചറുടെ നേതൃത്വത്തിൽ One day workshop നടത്തി. ഇത് കുട്ടികൾക്ക് ദ്വിതീയ സോപാൻ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള ആത്മവിശ്വാസം നൽകുന്ന തരത്തിലുള്ളതായിരുന്നു. സഹവാസ ക്യാമ്പ് പരിചയപ്പെടുത്തുന്നതിനു വേണ്ടി സെപ്തംബർ മാസത്തിൽ സെന്റ് ജോസഫ് ആഗ്ലോ ഇൻഡ്യൻസിൽ നടന്ന ദ്വിതിന ക്യാമ്പിൽ പങ്കടുത്തു. അതിൽ നമ്മുടെ സ്ക്കുളിലെ കുട്ടികളുടെ നൃത്ത വിരുന്ന് വളരെ ആകർഷകമായി. സ്വാതന്ത്രദിനത്തിൽ ഗൈഡ്സിന്റെ നേതൃത്വത്തിൽ ആകർശകമായ പതാക നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സെപ്തംബർ 25 - 28 വരെ നടന്ന സ്ക്കൂൾ സ്ക്കൂൾ കലോൽസവാനന്തരം സ്ക്കൂളും പരിസരവും ശുചീരിക്കുന്നതില് സ്തുത്യർഹ സേവനമാണ് ഗൈഡ്സ് യൂനിറ്റ് കാഴ്ച വെച്ചത്. ‍2017 ഡിസംബർ മാസം കാലിക്കറ്റ് ഗേൾസ് സ്ക്കൂളിൽ ജെ ഡി റ്റി ഇഖ്റയിലെ ഗൈഡ് യുനിറ്റിനെ കൂടി ഉൾപ്പെടുത്തി ഒരു സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


*ക്ലബ്ബ് പ്രവർത്തനങ്ങൾ

സീഡ് ക്ലബ്

ദൗത്യം

കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹരിത വിദ്യാലയം ​എന്ന തലത്തിലേക്ക് ഉയർത്തുക

മുദ്രാവാക്യം

നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം

സന്ദേശം

ഭൂമി നമുക്ക് പൈതൃകമായി ലഭിച്ചതല്ല. നമ്മുടെ കുട്ടികളിൽ നിന്നും കടം എടുത്തതാണ്

സീഡ് ക്ലബ് (മാതൃഭൂമി ദിനപത്രത്തിന്റെ നേതൃത്വത്തിലുള്ള "സമൂഹനന്മ ‍കുട്ടികളിലൂടെ" എന്ന കൂട്ടായ്മ)

നേട്ടങ്ങൾ

  • 2014 - 15 വർഷത്തിലെ ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് സ്ക്കൂളിന് പ്രോത്സാഹനസമ്മാനവും സീഡ് ക്ലബ് കോ-ഡിനേറ്റർക്ക് Best Seed Co-ordinater അവാർഡും ലഭിച്ചു.
  • 2015 - 16 സ്ക്കൂൾ തല പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനസമ്മാനവും GEM OF THE SEED അവാർഡും ലഭിച്ചു.

പ്രവർത്തനങ്ങൾ

  1. എല്ലാ വർഷവും കൃഷിവകുപ്പ് നൽകുന്ന പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം നടത്താറുണ്ട്
  2. പച്ചക്കറി തൈ വിതരണം
  3. കുണ്ടുങ്ങൽ ഭയാഗത്ത് കൃഷി പ്രോത്സാഹനത്തിന് നടത്തന്ന തറവാട് കൃഷി
  4. ബോധവൽക്കരണ ക്ലാസ്സ്
  5. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായ Jam, Squash മുതലായവയുടെ നർമാണ പരിശീലന ക്ലാസ്
  6. പരിസ്ഥിതി ദിനാഘോഷം
  7. HOPE എന്ന സംഘടനയുടെ സഹായത്തോടെ Grow bag, Vermi compost മുതലായവ കൃഷി സാധനങ്ങൾ മിതമായ നിരക്കിൽ‍ വിതരണം
  8. Micro Green 'എന്ത്?' 'എങ്ങന?' എന്ന് കുട്ടികളെ മനസ്സിലാക്കുകയും ഇത് ഒരു സംരംഭമായി തുടങ്ങാനുള്ള മാർഗ്ഗനിർദേശങ്ങളും നൽകി
  9. KSCST കൂടെ സാമ്പത്തിക സഹായത്താ്‍ സ്ഥാപിച്ച സംവിധാനം വഴി വർഷങ്ങളായി കിണർ റീചാർജ് ചെയ്യുന്നു. ഇതിനുള്ള സാങ്കേതിക സഹായം നൽകിയത് OISCAയാണ്
  10. എല്ലാ വർഷവും Ramakrishna Mission പരിസ്ഥിതി ക്ലബ്ബ് നടത്തുന്ന ജീവനം പരിപാടിയിൽ പങ്കെടുത്തു

ഏറ്റെടുത്ത് ചെയ്ത പ്രോജക്റ്റുകൾ

  • കുണ്ടുങ്ങൽ പ്രദേശത്തെ കിണറുകളെ census നടത്തി
  • കുണ്ടുങ്ങൽ പ്രദേശത്തെ കിണറുകൾ എത്രത്തോളം ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് KSCSTയുടെ സാമ്പത്തിക സഹായത്തോടെ നടത്തിയ പ്രോജക്ട്
  • Transfat ഭക്ഷണ സാധനങ്ങളിൽ കാണപ്പെടുന്ന ഘടകം ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു
  • സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കോട്ടൂളി തണ്ണീർതട സംരക്ഷണത്തെകുറിച്ചുള്ള പ്രോജക്ട്

അറബിക്ക് ക്ലബ്

അറബിക്ക് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ
ബിച്ചാമിനബി എൻ. വി, മെറീന പി. ടി, മാജിദ ടി.കെ, ലുബ്ന സി. വി, നെബ് ല സി.വി

അറബിക് ക്ലബിൻെറ ആദ്യയോഗം 15-06-2017 ന് ബിച്ചാമിനബി ടീച്ചറുടെ നേതൃത്വത്തിൽ 10- Gയിലെ റിയ റഫീഖിൻെറ പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂളുകളിൽ അറബിക് ക്ലബിൻെറ പ്രാധാന്യം, അംഗങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്നിവയെ കുറിച്ച് ടീച്ചർ സംസാരിച്ചു. തുടർന്ന് പ്രസിഡൻ സ്ഥാനത്തേക്ക് 9 H ലെ ഷംന, വൈസ് പ്രസിഡൻായി ആമിന ഫിസ (9 B), സെക്രട്ടറി ഹിബ പി.ഐ (10 F) , ജോയിൻറ് സെക്രട്ടറി അജ്മൽ മർഫീന (10 H) എന്നിവരെ തെരഞ്ഞെടുത്തു. യു.പി വിഭാഗത്തിൽ നിന്നും ഫിദ വി (7 D), ഫാത്തിമ തസ്നീം (7 G) എന്നിവരെയും തെരഞ്ഞെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ് സെക്രട്ടറിയായ ഹിബ പി.ഐ (10 F) സ്കൂൾ അസംബ്ളിയിൽ അറബിക് പ്രസംഗം നടത്തി. മറ്റ് ക്ലബുകളുടെ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. റമദാൻ, വായനാദിനം എന്നിവയോടനുബന്ധിച്ച് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഖുർ ആൻ പാരായണാ മൽസരം നടത്തി.

ഹൈസ്കൂൾ വിഭാഗം
1- മിൻഹ സാദിഖ് (8 E)

2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D)

യു.പി വിഭാഗം
1- ആയിശ മിസ് ല (7 C)

2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C)

സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ
സലീന എം, ഫാത്തിമ അബ്ദു റഹ്മാൻ, ഫെബിൻ സി.പി, ജുസ്ന അഷ്റഫ്, ക‍ൃഷ്ണേന്ദു

ഇംഗ്ലീഷ് ക്ലബിൻെറ ആദ്യയോഗം 13-06-17 ന് 9 bൽ ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വായനയെ കുറിച്ചും ദിനാചരണങ്ങളിൽ ക്ലബിനുളള പങ്കിനെക്കുറിച്ചും സംസാരിച്ചു. പ്രസിഡൻറ് സ്ഥാനത്തേക്ക് 10 F ലെ ജസ പി.കെ വൈസ് പ്രസിഡൻറായി 10 E ലെ ഫജ്റ , സെക്രട്ടറി ഫിദ (8 A), ജോയൻറ് സെക്രട്ടറി റെന പി.ട്ടി (9 E) എന്നിവരെ തെരഞ്ഞെടുത്തു. ജൂൺ 14ന് രക്തദാനദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിൻെറ അസംബ്ലി 10 G ലെ കുട്ടികൾ നടത്തി. രക്തദാനത്തിൻെറ പ്രാധാന്യത്തേകുറിച്ച് റിയ ഇ.വി (10 G) പ്രസംഗിച്ചു. വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19ന് " Wings of fire"ൻെറ പുസ്തക നിരൂപണം സാമില മാലിക് (10 G) ക്കും 'Alchemist' എന്ന പുസ്തകത്തിൻെറ നിരൂപണം ജസ പി.കെ (10 F) നടത്തി.

ഹിന്ദി ക്ലബ്

ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ
എം. എച്ച്. എം ആയിശാബി, പി.എൻ.എം രഹന, ഷക്കീല ഖാത്തൂൻ, നുബില എൻ, കമറുന്നീസ. കെ. വി

ഹിന്ദി ക്ലബിൻെറ ആഭിമുഖ്യത്തിൽ 15-06-17 ന് ഹൈസ്ക്കൂൾ വിഭാഗം ഷക്കീല ടീച്ചറുടെ നേതൃത്വത്തിലും യു. പി വിഭാഗം ആയിശ ടീച്ചറുടെ നേതൃത്വത്തിലും യോഗം ചേരുകയും ഇരു വിഭാഗങ്ങളിൽ നിന്നും സെക്രട്ടറി പ്രസിഡൻറുമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. സ്കൂളിൽ ഹിന്ദി ക്ലബിൻെറ ആവശ്യകത, ഈ വർഷത്തെ പരിപാടികളുടെ പ്രവർത്തനത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ പങ്കിനെകുറിച്ച് വ്യക്തമായ ധാരണയും നൽകി.

ഹൈസ്കൂൾ വിഭാഗം സെക്രട്ടറി പ്രസിഡൻറ്
അഫ്നാൻ ഹർഷിദ
യു. പി വിഭാഗം സെക്രട്ടറി പ്രസിഡൻറ്
ബഹീജ യുസ്റ

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ജൂലൈ 27 ന് ക്വിസ്മത്സരം ഇരു വിഭാഗവും നടത്തുകയും അതിൽ ഹൈസ്കൂൾ വിഭാഗം I ബർസ നൗഷാദും II ആയിശ റിയായും

യു. പി വിഭാഗം I ലിയാന തബസ്സും II ആയിഷ റഫയും

സമ്മാനർഹരായി 31-07-17 ന് പ്രേംചന്ദ് ദിനത്തിൻെറ ഭാഗമായി ഹൈസ്കൂൾ വിഭാഗം അസംബ്ലി ഹിന്ദിയിൽ നടത്തുകയും , യു. പി വിഭാഗം 01-08-17 ന് നടത്തുകയും ചെയ്തു. വിജയികൾക്ക് സമ്മാനദാനവും നൽകി. യു.പി വിഭാഗം : 1- ആയിശ മിസ് ല (7 C) 2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C) ഹൈസ്കൂൾ വിഭാഗം : 1- മിൻഹ സാദിഖ് (8 E) 2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D)

എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.

സയൻസ് ക്ലബ്ബ്

ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 21-ന് സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ചാർട്ട് പ്ര‍ദർശനം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. ചാന്ദ്രദിനാചരണത്തിലേക്കു നയിച്ച ചരിത്ര മുഹൂർത്തങ്ങളുടെ വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ മികച്ച നിലവാരം പുലർത്തി.

ഹൈസ്കൂൾ വിഭാഗത്തിൽ ഹെന്ന റഷീദ് IX E ഒന്നാം സ്ഥാനവും, VIII A -യിലെ ഫാത്തിമ മെഹർ P.H, ആയിഷ ഫിദ P.Tരണ്ടാം സ്ഥാനവും നേടി.യു.പി വിഭാഗത്തിൽ ലിയാന തപസ്സും VII D ഒന്നാം സ്ഥാനവും , മൈഫ ഫാത്തിമ VII B രണ്ടാം സ്ഥാനവും നേടി. ചാന്ദ്രദിനത്തിൻെറ ഭാഗമായി പ്ലാനറ്റേറിയം നടത്തിയ മത്സരങ്ങളിൽ ക്ലേമോഡലിങ്ങ് വിഭാഗത്തിൽ ആയിശ. J X.C, സഫ്രീദ. T. X-Dടീം ഒന്നാം സ്ഥാനം കൈവരിച്ചും. ക്ലസ്റ്റർതല പ്രശ്നോത്തരിയിൽ യു.പി തലത്തിൽ ലിയാന തപസ്സും VII-Dഒന്നാം സ്ഥാനവും മൈഫ ഫാത്തിമ VII-B രണ്ടാം സ്ഥാനവും നേടി. BRC തലത്തിൽ ഇവർക്ക് നാലാം സ്ഥാനം ലഭിച്ചു

ഹൈസ്കൂൾ വിഭാഗം സയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകർ ! ഫിസിക്സ് കെമിസ്ട്രി ബയോളജി
E.K UMMUKULSOOM, V.V SULAIYYA, P.P MARIAMBI C.P.M SHAHIDHA, P.K NOORJAHAN E.SABIRA, N.M WAHEEDA, LIJI
യു.പി വിഭാഗം സയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകർ
S.RASHEEDA, P.B.V YASMIN, N. SAJITHA, AYSHA SHABANA,A.P. RABIYA

സോഷ്യൽ സയൻസ് ക്ലബ്

ജൂൺ 26  : ലോകലഹരി വിരുദ്ധ ദിനം

കസബ സി ഐ പി. പ്രമോദ്, ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ എസ് ഐ വി. സീത എന്നിവരുടെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജൂലൈ 11 ന് കാർട്ടൂൺ മത്സരം, പോസ്റ്റർ നിർമ്മാണം , ക്വിസ് എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനം സ്ക്കൂൾ അസംബ്ലിയിൽ വിതരണം ചെയ്യുകയും ചെയ്തു. ഹിരോഷിമാ നാഗസാക്കി ദിനത്തോടനുന്ധിച്ച് 9/8/17 ന്സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ചരിത്രക്വിസ് പ്രസംഗവും നടത്തി. ആഗസ്റ്റ് 10 ന് പത്രവായന മത്സരം സ്ക്കൂളിൽ സംഘടിപ്പിച്ചു. ക്ലാസ് പ്രതിനിധികളെ ഉൾകൊള്ളിച്ച് സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ 20/9/2017 ന് നടത്തുകയും സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.

ഗണിത ക്ലബ്ബ്

സ്ഥാനം പേര് ക്ലാസ്സ്
സെക്രട്ടറി ഫാത്തിമ ഹിബ ടി വി 10 A
ജോയിന്റ് സെക്രട്ടറി റഫീക്ക ഷഹാനി 10 G
ക്ലാസ്സ് പ്രതിനിധികൾ ജിനാൻ കെ വി, നുസ പി ടി, ആയിഷ സന 10 F, 9 F, 8 E
മാഗസിൻ എഡിറ്റർ ദഹ്ഷ, ദീന 10 E

2017 - 18 അദ്ധ്യായന വർഷത്തെ ഗണിതശാസ്ത്ര ക്ലബ് 8/6/17 ന് 3 മണിയ്ക്ക് രൂപീകരിച്ചു. എല്ലാ ഗണിതദ്ധ്യാപകരും 8th , 9th , 10th ക്ലാസ്സുകളിലെ ഗണിത ക്ലബ് അംഗങ്ങളും പങ്കെടുത്തു. ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. തുടർന്ന് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ക്ലാസ്സ് പ്രതിനിധികൾ, മാഗസിൻ എഡിറ്റർ എന്നിവരെ തെരെഞ്ഞെടുത്തു.

അവാർഡുകൾ

                                                                                                 
                                                                                                                                                          
         


മാനേജ്മെന്റ്

Dr അലി ഫൈസൽ പ്രസിഡണ്ടും കെ.വി.കുഞഹമ്മദ് കോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.

                   
	

സ്കൂൾ മാനേജ്മെന്റ്

ഡോ. അലി ഫൈസൽ പ്രസിഡണ്ട്
കെ.വി.കുഞ്ഞമ്മദ് മാനേജർ & സെക്രട്ടറി
അബ്ദുൽ ജിഫ്രി വൈസ് പ്രസിഡണ്ട്
സി പി മാമുകോയ ജോയിന്റ് സെക്രട്ടറി

മുൻ സാരഥികൾ

വി.ഉമ്മു കുൽസി 1958-1962
സുശീല മാധവൻ 1962-66
പി..പി.രാധ 1966-79
പരിമള ഗിൽബർട്ട് 1979-96
പി.വി.സുജയ 1996-97
ടി.കെ.പാത്തു 1997-2002
സി.പി.ആമിന 2002-2006
കെ.ഏം.ശ്രീദേവി 2006-07
ഷീല ജോസഫ് 2007-11
കെ. എം. റഷീദാ ബീഗം 2011.........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.