"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചരിത്രം ഉപതാൾ സൃഷ്ടിച്ചു.)
No edit summary
വരി 7: വരി 7:
             പുല്ലങ്കോട് എസ്ട ജാക്സൺ സായിപ്പിന്റെ പേരിലുള്ള കെട്ടിടം ഹാളായും, ക്ലാസ് മുറികളായും പ്രവർത്തിച്ചിരുന്നു. പ്രദേശവാസികളായ കുട്ടികളും,കുട്ടികളും, അമരമ്പലം, കാളികാവ്, വണ്ടൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും അധ്യയനം നടത്താനെത്തിയപ്പോൾ, അധ്യാപകരുടെ സേവനം നടത്താനെത്തിയപ്പോൾ, അധ്യാപകരുടെ സേവനം അപൂർണമായതിനാൽ, സാമൂഹ്യ സേവനമെന്ന നിലയിൽ ശ്രീ.രാമൻ ഡോക്ടർ നടത്തിയ അധ്യാപന ഇടപെടൽ എടുത്തു പറയേണ്ടതാണ്.

                 രാപകൽ വ്യത്യാസമില്ലാതെ എസ്റ്റേറ്റ് തൊഴിലാളികളും, അധ്യാപകരും, വിദ്യാർത്ഥികളും, നാട്ടുകാരും ചേർന്ന് കൂറ്റൻ കുന്നുകളെ നിരപ്പാക്കി മനോഹരമായ വിദ്യാലയമാക്കി മാറ്റി. 1965 ൽ തന്നെ ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ സെന്റർ ആയി സ്കൂളിനെ ഉയർത്താൻ കഴിഞ്ഞു. വിദ്യാഭ്യാസമന്ത്രി ആയിരുന്ന ശ്രീ.സി.എച്ച് മുഹമ്മദ് കോയയെ കണ്ട്, ഇതിനുവേണ്ടി പ്രയത്നിച്ച ഗോവിന്ദൻ നായർ, പ്രഭാകരൻ നായർ, മൊയ്തൂട്ടി, കുഞ്ഞുമുഹമ്മദ്, അബ്ദുള്ളക്കുട്ടി മാസ്റ്റർ, കാർത്തികേയൻ മാസ്റ്റർ എന്നിവരുടെ പ്രയത്നം എടുത്തു പറയേണ്ടതാണ്. ബാലാരിഷ്ടതകൾ ഏറെയുണ്ടായിരുന്ന സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ കലാ-കായിക-സാമൂഹ്യ- സാംസ്കാരിക രംഗത്ത് പ്രമുഖ വ്യക്തിചത്വരങ്ങളായി തീർന്നട്ടുണ്ട്.
                 രാപകൽ വ്യത്യാസമില്ലാതെ എസ്റ്റേറ്റ് തൊഴിലാളികളും, അധ്യാപകരും, വിദ്യാർത്ഥികളും, നാട്ടുകാരും ചേർന്ന് കൂറ്റൻ കുന്നുകളെ നിരപ്പാക്കി മനോഹരമായ വിദ്യാലയമാക്കി മാറ്റി. 1965 ൽ തന്നെ ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ സെന്റർ ആയി സ്കൂളിനെ ഉയർത്താൻ കഴിഞ്ഞു. വിദ്യാഭ്യാസമന്ത്രി ആയിരുന്ന ശ്രീ.സി.എച്ച് മുഹമ്മദ് കോയയെ കണ്ട്, ഇതിനുവേണ്ടി പ്രയത്നിച്ച ഗോവിന്ദൻ നായർ, പ്രഭാകരൻ നായർ, മൊയ്തൂട്ടി, കുഞ്ഞുമുഹമ്മദ്, അബ്ദുള്ളക്കുട്ടി മാസ്റ്റർ, കാർത്തികേയൻ മാസ്റ്റർ എന്നിവരുടെ പ്രയത്നം എടുത്തു പറയേണ്ടതാണ്. ബാലാരിഷ്ടതകൾ ഏറെയുണ്ടായിരുന്ന സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ കലാ-കായിക-സാമൂഹ്യ- സാംസ്കാരിക രംഗത്ത് പ്രമുഖ വ്യക്തിചത്വരങ്ങളായി തീർന്നട്ടുണ്ട്.മുൻകാലങ്ങളിൽ നിന്ന് പടിപടിയായി വളർന്ന് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 30 ഡിവിഷനുകളിലായ് 1312 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം, ആവർത്തിക്കുമ്പോളും ഭൗതിക സാഹചര്യങ്ങൾ പഠനസാഹചര്യങ്ങൾ പിന്തുണ സംവിധാനങ്ങൾ എന്നീ കാര്യങ്ങളിൽ ഇനിയും മുന്നേറേണ്ടതുണ്ട്.
             മുൻകാലങ്ങളിൽ നിന്ന് പടിപടിയായി വളർന്ന് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 30 ഡിവിഷനുകളിലായ് 1312 വിദ്യാർത്ഥികൾ

19:37, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാതയോട് ചേർന്ന്  പുല്ലങ്കോട് എന്ന മലയോര ഗ്രാമത്തിൽ  അഞ്ചേക്കറോളം  സ്ഥലത്ത്   കിഴക്കൻ  ഏറനാടിന്റെ  സ്വപ്നമായ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ  പുല്ലങ്കോട് സ്ഥിതിചെയ്യുന്നു. സ്കൂളിന്റെ ചരിത്രം  പുല്ലങ്കോട് എസ്റ്റേറ്റുമായി  ബന്ധപ്പെട്ടുകിടക്കുന്നു. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ  എന്ന ആശയം  ആദ്യമായി  മുന്നോട്ടുവെച്ചത്  പുല്ലങ്കോട് എൽപി സ്കൂളിലെ  ശ്രീ. മൊയ്തീൻകുട്ടി  മാസ്റ്ററായിരുന്നു

എസ്റ്റേറ്റ് തൊഴിലാളികളുടെ ക്ലബ് ആഘോഷ പരിപാടികളിൽ ഉരുത്തിരിഞ്ഞുവന്ന ആശയം ഗൗരവത്തിലെടുക്കാൻ പ്രദേശത്തെ പൗരപ്രമുഖർ കാരണമായി. 1962  കാലഘട്ടത്തിൽ  എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ.ബാലകൃഷ്ണമാരാർ രക്ഷാധികാരിയായും, ശ്രീ.കേളുനായർ പ്രസിഡണ്ടായും സ്കൂൾ രൂപീകരണ സമിതി ഉണ്ടാക്കി. സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതിന്റെ ചുമതല ഏറ്റെടുത്തത് ശ്രീ.കുക്കിൽ പ്രഭാകരൻനായരും, ശ്രീ.കുമാരനും ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ തൽപരരായ കുട്ടികൾ പഠനാർത്ഥം വണ്ടൂർ, നിലമ്പൂർ, തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കുന്നതിന്റെ വിഷമതകളും, വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടേണ്ടതിന്റെ  ആവശ്യകതയും മുഖ്യഘടകങ്ങളായി. അപേക്ഷ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1962 മെയ് 17 ന് സ്കൂൾ അനുവദിക്കുന്നതായ  ഓർഡർ ഇറങ്ങുകയും അതേവർഷം മെയ്  28ന് ഗവൺമെന്റ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ 55 കുട്ടികളുമായി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.സ്കൂളിന് സ്വന്തമായി സ്ഥലം, കെട്ടിടം, എന്നിവയ്ക്കുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും ശ്രീ.കുക്കിൽ കേളുനായർ, ശ്രീ.ബാലകൃഷ്ണമാരാർ, ശ്രീ.മൊയ്തീൻകുട്ടി മാസ്റ്റർ, ശ്രീ.കെ.ഗോവിന്ദൻനായർ, ശ്രീ.കുഞ്ഞുപിള്ള എന്നിവർ സർവാത്മനാ ഇടപെടുകയും ചെയ്തു മൂകശ്ശനായരു വീട്ടിൽ അമ്മുകുട്ടിയമ്മ, ഭാരതിയമ്മ, സുനീതിയമ്മ, ഗോപാലമേനോൻ തുടങ്ങിയവരുടെ ഉടമസ്ഥയിലുണ്ടായിരുന്ന സ്ഥലം യാതൊരു എതിർപ്പുമില്ലാതെ  സ്കൂൾ നിർമാണാവശ്യത്തിന് ഗവർണർക്ക് കൈമാറുകയുണ്ടായി.

നാട്ടുകാരുടേയും, അഭ്യൂദയ കാംക്ഷികളുടെയും നിസ്സീമമായ സഹകരണവും സംഭാവനയും ലഭിച്ചതിനാൽ 1963 ൽ മൂന്നു മുറികളോടു കൂടിയ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങി. ആ സമയത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ.കെ.വി നാണുമാസ്റ്ററുടെ നേതൃത്വം സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയെടുത്തു. സ്കൂൾ പരിസരത്ത് ഇന്ന് കാണുന്ന തണൽ മരങ്ങളും, ഫലവൃക്ഷങ്ങളുമെല്ലാം എസ്റ്റേറ്റ് വകയാണ്.