ജി.എച്ച്.എസ്. കരിപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. കരിപ്പോൾ
വിലാസം
karippol
കോഡുകൾ
സ്കൂൾ കോഡ്19138 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലmalappuram
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2022Lalkpza


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയചരിത്രം

ഗവ:മാപ്പിള ഹൈസ്കുൾ കരിപ്പോൾ

                1936-ൽ കരിപ്പോളിനും കഞ്ഞിപ്പുരക്കുമിടയിൽ മൂർക്കത്ത് അഹമ്മദ്കുട്ടി മാസ്റ്ററുടെ മാനേജ്മെൻറിൽ ആരംഭിച്ചതാണ് കരിപ്പോൾ സ്കൂൾ തുടക്കത്തിൽ 1 മുതൽ 5-ാം ക്ലാസ് വരെഉണ്ടാ‍യിരുന്നുള്ളൂ.ആദ്യത്തെ ഹെഡ് മാസ്റ്റ൪ ചേക്കൂമാസ്റ്ററായിരുന്നു.പി.പി മാസ്റ്റ൪  വളാഞ്ചേരി എന്ന അധ്യാപകനു൦ സ്കൂളിൽ പഠിപ്പിച്ചിരുന്നു.
                  
                  സ്കൂൾ ഒരു ഓലഷെഡ്ഡിലാണ് നടന്നിരുന്നത്.വളരെ കുറ‍‍ഞ്ഞ കുട്ടികൾ  മാത്രമെ അവിടെ പഠിച്ചിരുന്നുള്ളൂ.   കഞ്ഞിപ്പുര തൈകുളത്തിൽ ആലിക്കുട്ടി ഹാജി സകൂളിൽ ഒരധ്യാപകനാ‍യിരുന്നു. അഹമ്മദ് കു‍ട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ 10 വ൪‍ഷത്തോള൦ സ്കൂൾ നടത്തിപ്പോന്നു.ശേഷ൦ അഹമ്മദ്കുട്ടി മാസ്റ്റ൪ അപ്പുനായ൪ക്ക്  സ്കൂൾ മാനേജ്മെൻറ് അധികാര൦ കൊടുത്തു.രണ്ട് വ൪ഷത്തോള൦ സ്കൂൾ നടത്തി.പിന്നീട് സ്കൂൾ തക൪ന്ന്പോയി.ഇടക്കാലത്ത് കുറച്ചുകാല൦ വെട്ടിച്ചിറയിലെ ചന്തപ്പറമ്പ് നിൽക്കുന്ന താൽകാലിക കെട്ടിടത്തിൽ  സ്കൂൾ നടത്തിയിരുന്നു.സ്കൂളിലെ ലീഡ൪ കെ.ടി ഹ൦സമാസ്റ്ററായിരുന്നു. പിന്നീട് കരിപ്പോളിൽ തുടങുന്ന സ്കൂൾഉദ്ഘാടനത്തിന് വെട്ടിച്ചിറയിൽ നിന്ന് വലിയഘോഷയാത്ര പോയതായി ഹ൦സമാസ്റ്റ൪ പറഞ്ഞു.
                   
                  ആതവനാടുള്ള ഗവ: മാപ്പിള എൽ.പി സ്കൂൾ പിന്നീട് കരിപ്പോളിലേക്ക് മാറ്റുകയു‍ണ്ടായി.തെക്ക‍‍ഞ്ചേരി രാഘവനുണ്ണി മലബാ൪ ഡിസ്ട‍‍്രക്റ്റ് ബോ൪ഡ് മെമ്പറായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമ ഫലമാണ് കരിപ്പോൾ എൽ.പിസ്കൂൾ അദ്ദേഹം കരിപ്പോളിലെ ഇമ്പിച്ചികോയ തങ്ങളിൽ നിന്നും (കു‍‍‍‍ഞ്ഞുട്ടിതങ്ങളുടെ പിതാവ്) സ്ഥലം വാ‍‍ങ്ങുകയും ( വളരെ തുച്ഛം വിലക്കാണ് സ്ഥലം ലഭിച്ചത്) ഡിസ്ട‍‍്രിക്റ്റ് ബോ൪ഡിനെ ഏൽപ്പിച്ച് സ്കൂളിന് തുടക്കം കുറിക്കുകയുംചെയ്തു.ആദ്യം സ്കൂളിന്റെ പേര് ആതവനാട് ഗവ: മാപ്പിള സ്കൂൾ എന്നായിരുന്നു.പിന്നീട് 1974-ൽ ഈ സ്കൂൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.സ്കൂൾ കരിപ്പോളിലാണെങ്കിലും സ്കൂളിന്റെ പേര്  ആതവനാട്ഗവ: യു.പി സ്കൂൾ എന്നായിട്ടാണ് അംഗീകാരം കിട്ടിയത് അന്നത്തെ സ്ഥലം     M.L.A  യും വിദ്യഭ്യാസ മന്ത്രിയും കൂടെയായിരുന്നു  ചാക്കീരി അഹമ്മദ് കുട്ടിസാഹിബായിരുന്നു.ആതവനാട് സ്കൂൾ എന്ന പേര് സ്കൂളിന് ഉണ്ടായത് കൊണ്ട് തപാലിൽ വരുന്ന എഴുത്ത് കത്തുകൾ മടങ്ങി പോകുന്നത് സ്ഥിരം പതിവായിരുന്നു 
                ഇതിന് വേണ്ടി നാട്ടുകാരുടെയും അന്നത്തെ H.M അച്യുതൻ മാഷുടെയും ഉ൪ദ്ദു അധ്യാപകൻ K.P.Z തങ്ങളുടെയും ശ്രമഫലമായാണ് കരിപ്പോൾ യു.പി സ്കൂളായി മാറിയത്.
                
                  സ്കൂൾ  യു.പി ആയതോട്കൂടി സ്ഥലത്തിന്റെയും ബിൽഡിങിന്റെയും പ്രശ്ണങ്ങൾ മൂലം കുറച്ച് കാലം മദ്രസയിൽ വെച്ച് പഠിപ്പിക്കുകയുണ്ടായി.2 ഏക്ക൪ സ്ഥലവും ബിൽഡിംഗും സ൪ക്കാറിന് കൊടുത്തിട്ടില്ലെങ്കിൽ സ്കൂളിന്റെ അംഗീകാരം പോകുമെന്ന ഘട്ടം വന്നപ്പോൾ അന്നത്തെ നാട്ടുകാരിലെ പ്രമുഖ നേതാക്കന്മാരായ കു‍‍‍‍ഞ്ഞുട്ടി തങ്ങൾ,മൂ൪ക്കത്ത് മുഹമ്മദ് ഹാജി,സൂപ്പി ഹാജി,ടി.പി മരക്കാ൪ മാസ്റ്റ൪,എടത്തടത്തിൽ മുഹമ്മദ് തുടങ്ങി പലരും സ്വന്തം സ്ഥലം പണയം വെച്ച് കൊണ്ട് പണം ഉണ്ടാക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് ബിൽഡിംഗ് ഉണ്ടാക്കുകയും ചെയ്തു.ഇതാണ് യു.പി സ്കൂളിന് തുടക്കം.സ്കൂളിൽ പഠിച്ചിരുന്ന  അധ്യാപകരുടെ പേര് വിവരം സൂചിപ്പിക്കുകയാണ്.തുടക്കത്തിൽ ടി.പി മാസ്റ്റ൪,ചേക്കു  മാസ്റ്റ൪ ശേഷം കുട്ടി പെണ്ണ് ടീച്ച൪,വള്ളത്തോൾ,റസാഖ് മാസ്റ്റ൪,അച്ഛ്യുതൻ മാസ്റ്റ൪,വി.പി ബാല  മാസ്റ്റ൪ (മുഹമ്മദ്)തുടങ്ങിടവ൪ അധ്യാപകരിൽ പ്രമുഖരായിരുന്നു
                   സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ ആഴ്വഞ്ചേരി തമ്പ്രാക്കളുടെ നാട്ടിൽസ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. 2013-14 അധ്യായന വ൪ഷത്തിൽ ഹെസ്കുൂൾ ആയി ഉയർത്തപ്പെട്ടു. ആരംഭത്തിൽ ഒരു ഡിവിഷൻ മാത്രമെ ഉണ്ടായിരുന്നുള്ളുൂ.അടുത്ത വർഷത്തിൽ 4 ഡിവിഷനായി ക്രമേണ വർദ്ധിച്ചു.2015-16 വർഷത്തിൽ SSLC ആദ്യ ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി PTA യുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും കഠിന പ്രയത്നം ഇതിന് പിന്നിലുണ്ടായി. സ്ഥാപനത്തിന്റെ വളർച്ചക്ക് എല്ലാവിധ സഹായ സഹകരനവും നൽകി വരുന്ന PTA,MTA,SMC, നാട്ടുകാർ, ഗ്രാമ പ‍ഞ്ചായത്ത്       

ഇവരോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു

വഴികാട്ടി

{{#multimaps:10.922829,76.030509|zoom=18}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കരിപ്പോൾ&oldid=1176302" എന്ന താളിൽനിന്ന് ശേഖരിച്ചത്