ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

   തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. നാടിനു ഹൈസ്കൂൾ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവുണ്ടായെങ്കിലും ഹൈസ്കൂൾ യാഥാർഥ്യമാകുന്നതിനു വേണ്ട യാതൊരു വിധ ഭൗതികസാഹചര്യങ്ങലും അന്നുണ്ടായിരുന്നില്ല. എട്ടാം ക്ലാസ് മാത്രമായി കാരക്കുന്ന് എ യു പി സ്കൂൾ കെട്ടിടത്തിലാണ് 1974 സെപ്തംബർ 2ന് ക്ലാസ്സുകൾ ആരംഭിച്ചത്. സ്കൂളുൻറെ ഹെഡ്മാസ്റ്റർ ചുമതല വി. കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റെടുത്തു. ശേഷം ഉമ്മർ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ. നാട്ടുകാരും പ്രദേശത്തെ യുവജന ക്ലബ്ബുകാരും പണം സ്വരൂപിച്ച് 2.85 ഏക്കർ സ്തലം വാങ്ങി സംഭാവനയായി സർക്കാറിലേക്ക് നൽകിയതോടെയാണ് ഇന്നത്തെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാനായത്. പിന്നീട് 15 സെന്റു കൂടി ചേർത്ത് മൂന്നേക്കർ തികക്കുകയായിരുന്നു. 1981 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനമാണ് ഈ മഹദ് വിദ്യാലയം.

ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപിക


ഷീല പി


ഹൈസ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ്
മലപ്പുറം ജില്ലാ പഞ്ചായത്ത് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,
കാരക്കുന്ന് പി.ഒ, മലപ്പുറം ജില്ല , പിൻ 676123
ഫോൺ: 0483 2840997, 08301054026
ഇ-മെയിൽ ghskarakunnu@gmail.com

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.

1974 ഉമ്മർ ടി.പി.
1989 ഉണ്ണീൻ കുട്ടി പി
1989 സരോജിനികുട്ടിയമ്മ
1991 പത്മനാഭൻ നായർ എൻ. പി.
1993 കെ.വി.എസ്. മൊയ്തീൻ കുട്ടി
1994 നളിനി ആർ.എഛ്.
1995 ശ്യാമള വി.പി.
1998 എം. പ്രേമ ലൂക്ക്
2000 എം.പി. ഏലിയാമ്മ
2001 ഗോവിന്ദൻ നമ്പൂതിരി
2001 കല്യാണി എ.
2005 മൊയ്തീൻ പി.
2006 മുഹമ്മദ് എൻ.
2008 കുമുദാ ബായ് വി.പി.
2010 രമ ജെ.എഛ്.
2013 സുജാത വി.ആർ
2014 നാരായണൻ കെ.
2014 നുസൈബത് ബീഗം പി.എം.
2015 ജയരാജൻ പി
2017 രാജീവ് എം.പി.എസ്.
2017 വഹീദാ ബീഗം. കെ.ടി.
2017 രവീന്ദ്രൻ കെ.കെ.
2017 അസീസ് ടി
2018 ഷീല പി
2021 ഖദീജ സി

വിരമിച്ച സഹപ്രവർത്തകർ