ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി 2010 ൽ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. എൻ. സി. സി.യുടെ അച്ചടക്കവും എൻ. എസ്. എസിന്റെ സേവന മനോഭാവവും സമന്വയിപ്പിച്ച് രൂപം കൊടുത്ത പ്രസ്ഥാനമാണ് കുട്ടിപ്പോലീസ് എന്നപരനാമത്തിൽ അറിയപ്പെടുന്ന എസ്. പി. സി.ജി.എച്ച്‌.എസ്. എസ് പുല്ലങ്കോടിൽ 2021 സെപ്റ്റംബർ 17 ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് ഈ പദ്ധതിക്ക് സമാരംഭം കുറിച്ചു. പ്രസ്തുത ചടങ്ങിൽ സ്ഥലം എം.എൽ.എ. ശ്രീ. എ. പി. അനിൽ കുമാർ മുഖ്യാതിഥിയായിരുന്നു.

ഘടന

അധ്യാപകരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരു വ്യക്തി കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും മറ്റൊരു വ്യക്തി അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും സേവനം ചെയ്യുന്നു. ഇതിൽ ഒരാൾ അധ്യാപികയായിരിക്കും. സ്ഥലം സർക്കിൾ ഇൻസ്‌പെക്ടർ ലയിസൺ ഓഫീസറായും പ്രവർത്തിക്കുന്നു. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ ഉപദേശക സമിതികളുണ്ട്.