ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                 കരുനാഗപ്പള്ളി ചരിത്രം എഴുതാത്ത മണ്ണു് 


ഒരുപാട് ചരിത്ര ശേഷിപ്പുകൾ ഉണ്ടെങ്കിലും കരുനാഗപ്പള്ളി ഒരു എഴുതപെട്ട ചരിത്രം ഇല്ല എന്നുള്ളതാണു സത്യം . ബുദ്ധ മത കേന്ദ്രങ്ങളെ പളളികൾ എന്നും അറിയപെട്ടിരുന്നു അതിന്റെ ശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട് , മരുന്നൂർ കുളങ്ങര , പടനായർ കുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങൾ ബുദ്ധ മത കേന്ദ്രങ്ങൾ ആയിരുന്നതായും ഹിന്ഥു മതത്തിന്റെ കടന്നു കയറ്റം അവയെ നാടു കടത്തിയതകാം എന്നും നമുക്കു ചിന്തിച്ചു എടുക്കാൻ പറ്റിയ തെളിവുകൾ ഈ രണ്ടു ക്ഷേത്രങ്ങളിലും കണാൻ സാധികകും .. ഒരുപാടു വേറെ ചരിത്രങ്ങളും ഉണ്ടു പോർച്ഗീസുകാർ ആദ്യം "നങ്കൂരം" ഇട്ടത്" പണ്ടാരതുരുത്തിനു" പടിഞ്ഞരനെന്നും , മുസ്ലിം മത സ്ഥപകരിലെ പ്രധാനപെട്ട 11 ഷെഖുകൽ അടങ്ങിയിരിക്കുന്നത് ഇവിടെയനെന്നുമൊക്കെ ചരിത്രം പറയുന്നു .. അതിന്റെ ഒക്കെ ശേഷിപപുകളും നമുക്കു കാണാം .. ഇതൊക്കെ നൂറ്റാണ്ടുകൾക്കു മുന്പുളള ചരിത്രം അറിയപെടാത്ത വ്യക്തതയില്ലതാ ഒരു കഥ കൂടി പറയപെടുന്നു . ഇതിന്ടെ സത്യവസ്ഥ അന്വേഷിച്ചു ഇപ്പോഴുള്ള തലമുറകളുടെ വീടുകളിലും പോയി എനനിട്ടും അറ്റവും മൂലയും മാത്രമാണു കിട്ടിയതു എല്ലാം കൂടി കോർത്ത് ഇണക്കിയാണ് ഇത്‌ കുറിക്കുന്നതു . പടനായാർ കുളങ്ങര എന്നരിയപെട്ടത്‌ വെച്ചു തുടങ്ങാം . "പടനായകന്മാരുടെ നാട് "എന്ന അർഥത്തിലാണ് ഇങ്ങനെ പേര് ഉണ്ടായത് എന്നും ചിലർ അഭിപ്രായപെടുന്നു . തിരുവിതാം കൂറിന്റെ കൈ വശമായിരുന്ന സമയമുതൽ സൈന്യത്തിലേക്ക് പടയാളികളെ അഭ്യസിപ്പിക്കാൻ വേണ്ടി നിരവതി പരിശീലന കേന്ദ്രങ്ങൾ ഇവിടെ "മാർത്താണ്ഡ വരമ്മ "സ്ഥാപിച്ചിരുന്നു .. മലപ്പുറം -തിരൂരിൽ നിനനും ഇതിനായി "ഉണ്ണിത്താൻമാരെ" കരുനാഗപ്പള്ളിയിൽ കൊണ്ടു വന്നു താമസിപ്പിച്ചിരുന്നു . അവർക്കായി മൂന്നു കളരികൾ സ്ഥാപിചെന്നും അതാണ് ഒന്നു "തിരൂർ കളരിയും ,രണ്ടു വേങ്ങയിൽ കളരിയും, മൂന്നു കൊയിശേരിൽ കളരിയും" . അതിലിൽ "കൊയിശേരിൽ കളരി "കരുനാഗപ്പള്ളി യു .പി .ജി .എസിന് പടിഞ്ഞാറ് വശത്തയിട്ടയിരുന്നു ഇപ്പോൾ നിലവിലില്ല . മറ്റൊന്നു "തിരൂർ കളരി" ഇപ്പോഴത്തെ തിരൂർ കാവിനോട് ചേര്ന്നു ഇപപോഴും കളരി തറ കാണാം . ഇപോഴത് ക്ഷേത്രമായി പരിണമിച്ചു . മൂന്നാമതെത് കളരി "വേങ്ങയിൽ" പഴയ ഹൈവയിൽ വെൽഫെയർ സ്കൂളിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയയുന്നു . തിരൂര് കളരിയും, വേങ്ങയിൽ കളരിയും "ഉമയമ്മ റാണി" ഉണ്ണിത്താൻ മാർക്ക്‌ അവകാശമായി എഴുതി നൽകി . നിരവധി യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച ഓച്ചിറ പട നിലം ഈ സേന നായകന്മാരുടെ കേന്ദ്രമയിരുന്നു . ബ്രിറ്റിഷുകർക്കെതിരെ പട പൊരുതുവനും, ടിപ്പുവിനെ നേരിടുവാനും ഒക്കെ ഈ പട നായകന്മാർ നെതൃത്വം നൽകി . ഇവരുടെ പുതിയ തലമുറയിൽ പെടടവർ ഇപപോഴും ഈ പ്രദേശങ്ങളിൽ അദിവസിക്കുന്നുന്ദു .കരുനഗപ്പള്ളിയുടെ എഴുതപെടാത്ത ചരിത്രതിൽ നമ്മുടെ കളരികളും സ്ഥാനം പിടികട്ടെ . എന്തായാലും നിലവിലുള്ള വളരെ പ്രധാനപെട്ട രണ്ടു ശേഷിപപുകൾ തകര്ച്ചയുടെ വക്കിലാണ് . വേങ്ങയിൽ കളരി പൊളിച്ചു പുതിയ ക്ഷേത്ര നിർമാണത്തിനായി തയ്യാറെടുക്കുകയാണ് പുതിയ തലമുറയിലെ അവകാശികൾ . തിരൂര് കളരിക്ക് കാര്യമായി കേട്പാടുകൾ ഇല്ല . അവ നന്നായി സംരക്ഷിച്ചു പോരുന്നു . ഇതിന്ടെ വാസ്തു വിദ്യകൾ വളരെ മനോഹരമായി കേരള മാതൃകയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത് . ഇവ സംരക്ഷികപെടണ്ടത് വളരെ ആവശ്യമാണ്‌ (Kadappadu MK)