ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇംഗ്ലീഷ് ക്ലബ്ബ് 2017-18ഇംഗ്ലീഷ് ക്ലബ്ബ് 2018-19
ഇംഗ്ലീഷ് ക്ലബ്ബ് 2019-20
ആദിത്യ ആർ ഡിക്ക് ഹെഡ്‍മ്സ്ട്രസ്സ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉപഹാരം നൽകുന്നു. സമീപം രാജലക്ഷ്മി ശ്യാമള ടീച്ചർ

2019-20 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ രാജലക്ഷ്മി ശ്യാമള ടീച്ചറിന്റെ നേതൃത്വത്തിൽ ഭംഗിയായി നടക്കുന്നു.

ജില്ലാസ്കൂൾ കലോത്സവം

തിരുവന്തപുരത്തുവച്ചു നടന്ന ജില്ലാസ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് ഉപന്യാസം, ഇംഗ്ലീഷ് പദ്യം ചൊല്ലൽഎന്നിവയിൽ 10 എ യിലെ ആദിത്യ ആർ ഡി 'എ' ഗ്രേഡ് കരസ്ഥമാക്കി.

സംസ്ഥാനസ്കൂൾ കലോത്സവം

കാസറഗോഡ് കാ‍ഞ്ഞങ്ങാട് വച്ച് നടന്ന 60-ാം സംസ്ഥാനസ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് ഉപന്യാസത്തിൽ 'എ' ഗ്രേഡ് 10 എ യിലെ ആദിത്യ ആർ ഡി കരസ്ഥമാക്കി.

ഇംഗ്ലീഷ് ഫെസ്റ്റ്

ഒക്ടോബർ 5 ശനിയാഴ്ച ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ശ്രീ.ജോസ്.ഡി.സുജീവ് ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ അവതരിപ്പിക്കുവാൻഇംഗ്ലീഷ് ഫെസ്റ്റിലൂടെ സാധിച്ചത് കുട്ടികൾക്ക് ആത്മവിശ്വാസം നൽകി. കോറിയോഗ്രഫി, സ്കിറ്റ്, ഡിബേറ്റ്, പാനൽ ഡിസ്ക്കഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

HORIZON 2019-20

" With hard work, learning English, and getting involved, there is no limit on what you can achieve."