ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രി പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂളിനെക്കുറിച്ച് സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾ സൗകര്യങ്ങൾപ്രി പ്രൈമറി പ്രി പ്രൈമറിഎൽ പി എൽ പിപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾക്ലബ്ബുകൾ ക്ലബ്ബുകൾചരിത്രം ചരിത്രംഅംഗീകാരങ്ങൾ അംഗീകാരങ്ങൾ


പ്രി പ്രൈമറി വിഭാഗം

പ്രി പ്രൈമറി

പ്രി പ്രൈമറി ശിശു ദിന ആഘോഷം
അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ വന്നെത്തുന്ന കുരുന്നുകൾക്കായി  2006 മുതൽ തന്നെ നമ്മുടെ സ്ക്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.

ആരംഭഘട്ടത്തിൽ 24 കുട്ടികളും ഒരു അധ്യാപികയും ഒരു ആയയുമായി നിലനിന്നിരുന്ന മേഖല ഇന്ന് എത്തി നിൽക്കുന്നത് 124 കുട്ടികളും നാല് അധ്യാപികമാരും രണ്ട് ആയമാരും ചേർന്ന വലിയൊരു  കൂട്ടയ്മയിലാണ്.

പ്രഗൽഭരായ അധ്യാപികമാരും  ആയമാരും  പ്രീ പ്രൈമറി മേഖലയിൽ  എന്നെന്നും മാറ്റ് കൂട്ടുന്നതാക്കി.

കുട്ടികളിലെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനായി പ്രീ പ്രൈമറി വിഭാഗം നടത്തിവരാറുള്ള ഫണ്ണി റണ്ണി  പ്രോഗ്രാം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുന്ന ഒന്നാണ്.വിനോദയാത്ര പോലെ കുട്ടികളെയെല്ലാം ഉൾപ്പെടുത്തി ഒരു ഔട്ട് ഡോർ  പ്രോഗ്രാമായാണ് ഇത് നടത്താറുള്ളത്.

അത് പോലെ തന്നെ എന്നെന്നും അറിയപ്പെടുന്ന മറ്റൊരു പരിപാടിയാണ് മാമാങ്കം

കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി മാമാങ്കം വന്നെത്തുമ്പോൾ സ്ക്കൂൾ ഒരു ഉത്സവാന്തരീക്ഷത്തിലായിരിക്കും ഉണ്ടാവാറുള്ളത്.എല്ലാ അധ്യയന വർഷങ്ങളിലും നടത്തിവരാറുള്ള ഈ മാമാങ്കം കോവിഡ് കാലഘട്ടത്തും ഓൺലൈനായി വളരെ മികവുറ്റ രീതിയിൽ വാർത്താ പ്രാധാന്യത്തോടെ നടത്താൻ സാധിച്ചിട്ടുണ്ട്.

കൂടാതെ എല്ലാ വർഷങ്ങളിലും കുട്ടികളോടൊന്നിച്ച് നടത്താറുള്ള വിനോദയാത്രകളും,ശിശുദിനാഘോഷങ്ങളും, മറ്റ് വിശേഷ ദിവസങ്ങളുടെ ആഘോഷങ്ങളും വളരെ മികവാർന്ന രീതിയിൽ സ്ക്കൂളിൽ നടത്താറുണ്ട്.

ഒറ്റമുറി ക്ലാസ് റൂമിൽ നിന്നും നാല് ക്ലാസ് റൂമുകളും ഓഫീസും അടങ്ങുന്ന  ബിൽഡിംഗിലേക്കു തന്നെ പ്രീ പ്രൈമറി വിഭാഗം മാറിയപ്പോൾ വിശാലമായ ക്ലാസ് റൂമിൽ സ്മാർട്ട്  ടി വികളും ,വാട്ടർ പ്യൂരിഫയറും ,കംമ്പ്യൂട്ടറും ,കളിപ്പാട്ടങ്ങളും അത് പോലെ  തന്നെ കുട്ടികൾക്ക് കളിക്കുന്നതിനായുള്ള വിശാലമായ പാർക്കും പ്രീ പ്രൈമറിയിലെ  മികവ് കൂട്ടുന്നതാക്കി മാറ്റി.

സ്നേഹമാണ് ഭാഷ കളിയാണ് രീതി എന്ന ആശയമാണ് ഞങ്ങളുടെ പ്രീ പ്രൈമറിയെ മറ്റുള്ളവരിൽ നിന്നും എന്നും വ്യത്യസ്ഥമാക്കുന്നത്...

പ്രി പ്രൈമറി അധ്യാപികമാർ