ഒ.എ.എൽ.പി.എസ് വണ്ടൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂളിനെക്കുറിച്ച് സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾ സൗകര്യങ്ങൾപ്രി പ്രൈമറി പ്രി പ്രൈമറിഎൽ പി എൽ പിപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾക്ലബ്ബുകൾ ക്ലബ്ബുകൾചരിത്രം ചരിത്രംഅംഗീകാരങ്ങൾ അംഗീകാരങ്ങൾ



സൗകര്യങ്ങൾ
വണ്ടൂർ യത്തീംഖാന സ്കൂൾ ഇന്ന് നാട്ടിൽ കാര്യമായും തമാശയായും അറിയപ്പെടുന്നത് നാടിന്റെ വീടായ വിദ്യാലയം എന്നാണ്. ഇതൊരു വെറും വാക്കല്ലെന്ന് ഇവിടെ വന്ന് സ്കൂളും ക്ലാസ്സ് മുറികളും പരിസരവും നിരീക്ഷിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. ആരോരുമില്ലാത്ത അഗതികളും അനാഥകളും ആയ പൊന്നോമനകൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകാനായി സ്ഥാപിച്ച വണ്ടൂർ യത്തീംഖാനക്കു കീഴിൽ ഈ കൊച്ചു സ്ഥാപനം എത്തി പിടിച്ച നേട്ടങ്ങൾ അത്രയേറെ വലുതാണ്.
മുൾട്ടീമീഡിയ ക്ലാസ്സ്‌റൂം
 വണ്ടൂർ ഉപജില്ലയിൽ ആദ്യമായി സ്കൂളിന് ബസ്സ് വാങ്ങിയ എയ്ഡഡ് എൽപി സ്കൂൾ നമ്മുടേതാണ്.
 15 ഏക്കർ വരുന്ന യത്തീംഖാന കോമ്പൗണ്ടിൽ വ്യക്തമായി വേർതിരിച്ച് മൂന്നേക്കർ സ്ഥലം നമ്മുടെ എൽപി സ്കൂളിന് മാത്രമായി ഉണ്ട്.
 കളിസ്ഥലവും കൃഷിസ്ഥലവും ചുറ്റുമതിലും പൂന്തോട്ടവും ചെടിചട്ടി കളും മീൻ കുളവുമൊക്കെ ടൗണിന്റെ വീർപ്പുമുട്ടലിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഏറെ ആശ്വാസകരവും ആസ്വാദ്യകരവും ആണ്.
സ്കൂൾ ബസ്
 വാഷ് റൂമുകളും ബാത്ത് റൂമുകളും ടോയ്‌ലറ്റുകളും ഉൾപ്പെടെ കുട്ടികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തെ മികവുറ്റതാക്കുന്നു..
 ഒന്നു മുതൽ നാലു വരെയുള്ള എട്ടു ഡിവിഷനുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എന്നതാണ് ഏറെ പ്രാധാന്യത്തോടെ എടുത്തുപറയേണ്ടത്. സ്വപ്ന സങ്കല്പങ്ങളിലെ സമുന്നത കലാലയങ്ങളിൽ മാത്രം ലഭ്യമായ ഡിജിറ്റൽ വിദ്യാഭ്യാസം ഹൈടെക് ക്ലാസ് റൂമുകൾ സാധ്യമാക്കുന്നു. മാനേജ്മെന്റ്ന്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെ യും സാമ്പത്തിക സഹായത്തോടെ 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് യത്തീംഖാന എൽപി സ്കൂൾ ഹൈടെക് ആക്കി മാറ്റിയത്. മൾട്ടിമീഡിയ സൗകര്യം ഉപയോഗിച്ച് നടത്തുന്ന ക്ലാസ് മുറികൾ അധ്യാപകരുടെ ജോലി ഭാരം കുറക്കുന്നു എങ്കിലും കുട്ടികൾക്ക് ലഭിക്കുന്ന പഠനമികവ് എത്രയോ ഇരട്ടി ആകുന്നു എന്നതും എടുത്തു പറയേണ്ടതാണ്. നമ്മുടെ ക്ലാസ്സ് മുറികളുടെ ഫോട്ടോകൾ ഇതോടനുബന്ധിച്ചുള്ള കണ്ടാൽ ഇക്കാര്യം വ്യക്തമായും മനസ്സിലാവും.
 എടുത്തുപറയേണ്ട മറ്റൊന്നാണ് ക്ലാസ് റൂമുകളിൽ സംവിധാനിച്ചിട്ടുള്ള വാട്ടർ ഡിസ്പെൻസർ ഉകൾ. ഫിൽറ്റർ ചെയ്ത് സാധാരണ കുടിവെള്ളത്തിനു പുറമേ തണുത്ത വെള്ളവും ചൂടുവെള്ളവും കുട്ടികൾക്ക് ആവശ്യാനുസരണം എടുത്തു ഉപയോഗിക്കാനുള്ള സൗകര്യം വല്ലാത്ത ആവേശത്തോടെയാണ് കുട്ടികൾ കൈകാര്യം ചെയ്യുന്നത്.
കമ്പ്യൂട്ടർ ലാബ്
 പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രത്യേകമൊരു ബ്ലോക്ക് തന്നെ നമ്മുടെ സ്കൂളിൽ നോടനുബന്ധിച്ച് വേറിട്ട പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങളും ഒരുക്കിയ ഹൈടെക് ക്ലാസ് മുറികളോടു കൂടിയ ഈ പ്രീപ്രൈമറി വണ്ടൂർ ഉപജില്ലയിൽ ഒരുപക്ഷേ ഇത്തരത്തിൽ ഇതു മാത്രമാവും. അവിടെയെത്തുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും നമ്മുടെ നാടിനു തന്നെയും സന്തോഷവും ആഹ്ലാദവും പ്രദാനം ചെയ്യാൻ ഉതകുന്ന തരത്തിൽ ഒരു പാർക്ക് സംവിധാനിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത അധ്യയന വർഷത്തേക്ക് പണി പൂർത്തിയാക്കി തുറന്നുകൊടുക്കാൻ ആവും എന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ.
 സ്കൂൾ ഗ്രൗണ്ടിലും വഴിക്കിരുവശങ്ങളിലും ആയും സ്കൂളിന്റെ ഓരങ്ങളിലും ഈ വർഷം മാത്രം നൂറിലേറെ ചെടികളും മരങ്ങളും ആണ് വെച്ചുപിടിപ്പിച്ചത്.
 ഇന്നേക്കു മാത്രമല്ല വരും കാലത്തേക്ക് കൂടിയുള്ളതാണ് നമ്മുടെ പ്രിയപ്പെട്ട സ്കൂളും പരിസരവും എന്ന ഉണർത്താനാണ് ഈ പറഞ്ഞതെല്ലാം. ഇനിയുമേറെ വളരാനും ഉയരാനും കൊതിക്കുന്ന ഈ വിദ്യാലയത്തിന് സർവ്വ ഐശ്വര്യങ്ങളും നൽകണേ എന്ന് ജഗന്നിയന്താവിനോട് പ്രാർത്ഥിക്കാൻ കൂടി ഈ അവസരം ഉപയോഗപ്പെടുത്തട്ടേ....