ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


അപ്പർ പ്രൈമറി വിഭാഗം

പ്രീപ്രൈമറി തലം മുതൽ പഠിച്ചു വരുന്നവരും ഇടയ്ക്ക് പ്രവേശനം നേടുന്നവരുമുൾപ്പെടെയുള്ള വിദ്യാർത്ഥികൾ യു. പി. വിഭാഗത്തിൽ അറിവ് നേടാനായി എത്തുന്നു. ഇവരുടെ സർവ്വതോന്മുഖമായ വികാസത്തിനായുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കൃത്യനിഷ്ഠയോടെ നടപ്പാക്കുന്നതിനായി 16അധ്യാപകർ പ്രഥമാധ്യാപികയായ ശ്രീമതി ഡി ഒ സുഖി ടീച്ചറുടെ നേതൃത്വത്തിൽ അക്ഷീണം പ്രവർത്തിക്കുന്നു. പഠനപ്രവർത്തനങ്ങൾ ക്ലാസ്സുകളിൽ വ്യക്തമായ തയ്യാറെടുപ്പുകളോടെ നടപ്പിലാക്കുന്നതിനോടൊപ്പം കല, കായികം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, വിവധ ഭാഷാ ക്ലബ്ബുകൾ എന്നിവയിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുട്ടികളെ പങ്കാളികളാക്കുന്നതിനും അധ്യാപകർ ശ്രദ്ധിക്കുന്നു

അപ്പർ പ്രൈമറി അധ്യാപകർ

ക്രമനമ്പർ പേര് ക്ലാസ് ചുമതലകൾ ചിത്രം
1 ബി. രാജീവ്‌ 5A
2 ബീന. ആർ 5B വിദ്യാരംഗം കൺവീനർ
3 ബിനു പി 5C
4 ഫ്ലോറി ബെൽ ഡി 5D സയൻസ് ക്ലബ് കൺവീനർ
5 സിന്ധു.എസ് 5E
6 അംബിക. വി 6 A
7 ശാരിക ജി . കെ 6B എസ് എസ് ക്ലബ് കൺവീനർ
8 ജിബി മോൾ പി റ്റി 6C എസ്. ആർ. ജി. കൺവീനർ
9 ദീപ.ബി.എസ്സ് 6D
10 സജിത സി 6E
11 ഷാലി റാണി എസ് എൻ 7A ഇംഗ്ലീഷ് ക്ലബ് കൺവീനർ
12 ഗ്ലെൻ പ്രകാശ് വി.എൽ 7B പ്രൈമറി എസ് ഐ ടി സി
13 സുപ്രിയ. പി.വി 7 C
14 ഷെറീന. എസ്സ് 7D
15 സുരേഷ് കുമാർ കെ 7 E സ്റ്റാഫ് സെക്രട്ടറി
16 പ്രദീപ് കുമാർ കെ എസ്
17 സൈനു എസ് ഗൈഡ് മിസ്ട്രസ്സ്

വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു.വ്യത്യസ്തങ്ങളായ ക്ലബ്ബുകളും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.

സ്കൂൾ തുറക്കലിന്റെ മധുരം നുണഞ്ഞ് പ്രവേശനോത്സവം

യു.പി. ക്ലാസ്സുകളിൽ പ്രവേശനോത്സവം ഓൺലൈനായി നടത്തി. തദവസരത്തിൽ കുട്ടികളുടെ സർഗവാസത പ്രകടമാകുന്ന തരത്തിലുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ പ്രവേശനോത്സവത്തിൽ മാറ്റു കൂട്ടി.നവാഗതരുടെ ഓൺലൈനിലൂടെയുള്ള പരിചയപെടൽ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും നവ്യാനുഭവം നൽകി.

സയൻസ് ക്ലബ്ബ്

കോവിഡ് സാഹചര്യത്തിൽ നവ മാധ്യമങ്ങളിലൂടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം അവരുടെ വീടുകളിൽ ക്രമീകരിക്കാൻ കേരള സർക്കാർ നടത്തിയ പരിശ്രമങ്ങൾക്ക് കൈത്താങ്ങാകാൻ സയൻസ് ക്ലബ്ബിന് കഴിഞ്ഞു.

ലോകപരിസ്ഥിതി ദിനം

ലാബ്@ ഹോം

ചാന്ദ്രദിനം-2021 ജൂലൈ 21

ഓസോൺ ദിനം

വീടൊരു വിദ്യാലയം -സയൻസ് പ്രവർത്തനങ്ങൾ

വിദ്യാ രംഗം കലാ സാഹിത്യവേദി

വായനാ ദിനം

പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19മുതൽ വായനപക്ഷാ ചരണമായി യു പി തലത്തിൽ ആചരിച്ചു. പദ്യം ചൊല്ലൽ രക്ഷകർത്താ കൾക്കായി പുസ്തകസ്വാദന മത്സരം നടത്തി. ഐശ്വര്യ ദേവി ചന്ദന എന്നിവർ കാവ്യാലാപന മത്സര വിജയികളായി

ബഷീർ ദിനം

ബഷീർചരമദിനമായ ജൂലൈ 4 സമു ചി തമായി നമ്മുടെ സ്കൂളിൽ ആചരിച്ചു. ബഷീറിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയചുമർ പത്രിക നിർമ്മാണവും അവതരണവും അദ്ദേഹത്തിന്റെ ബാല്യകാലസഖി പൂവൻ പഴം മതിലുകൾ എന്നീ കൃതികളുടെ ദൃശ്യാവിഷ്കാരം ഉണ്ടായിരുന്നു.വിദ്യാ രംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽകുട്ടികൾക്കായി കഥാരചന,കവിതാ രചന വായനാകുറിപ്പ്, നാടൻ പ്പാട്ട്, ചിത്രരചനാ മത്സരം നടത്തി.