ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

5,6,7ക്ലാസുകളിലായി ഏതാണ്ട് 360 കുട്ടികൾ പഠിക്കുന്നു.. പാഠഭാഗങ്ങൾ വിഷയത്തിന് അനുസരിച്ച് തീർക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നുണ്ട്. USSസ്കോളർഷിപ്പ് പരിശീലനങ്ങൾ ഓൺലൈനായി നടത്തി. കഴിഞ്ഞവർഷം രണ്ടുകുട്ടികൾ USSനേടുകയുണ്ടായി .സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾക്ക് വായിക്കാൻ പുസ്തകങ്ങൾ നൽകുന്നുണ്ട്. തുടർപ്രവർത്തനങ്ങൾ എന്നോണം വായനകുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുന്നുണ്ട്. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .വായന കാർഡുകൾ നൽകി ഇംഗ്ലീഷ് ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നു .സബ്ജില്ലാ തലത്തിൽ നടന്ന വിവിധ ശാസ്ത്ര സാഹിത്യ മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ സമ്മാനാർഹർ ആയിരുന്നു സമയബന്ധിതമായ പഠന മൂല്യനിർണയം നടത്തുന്നതിന് സ്കൂളിൽ എത്താൻ കഴിയാത്ത കുട്ടികളുടെ വീടുകളിൽ അവരുടെ പഠനം വിലയിരുത്തി വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. കുട്ടികളുടെ കലാകായികം മികവുകൾ പരിപോഷിപ്പിക്കാൻ പ്രാവീണ്യം നേടിയ അധ്യാപകർ ഉണ്ട് .വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 12 അധ്യാപകരാണ് യുപി വിഭാഗത്തിൽ ഉള്ളത്