ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അമ്പലപ്പുഴയുടെ സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന സരസ്വതീ ക്ഷേത്രമാണ് ഗവ : മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അമ്പലപ്പുഴ. 5 മുതൽ10 വരെ ക്ലാസുകളിലായി 922 കുട്ടികൾ ഇവിടെ പഠിക്കുന്നു. യു പി വിഭാഗത്തിൽ 11 ഡിവിഷനും ഹൈസ്കൂൾ  വിഭാഗത്തിൽ 15 ഡിവിഷനും ആണുള്ളത്.  ഇരു വിഭാഗങ്ങളിലുമായി , പ്രഥമാധ്യാപികയുൾപ്പടെ 36 അധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഇവിടെ പ്രവൃത്തിയെടുക്കുന്നു.

       പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങലിലും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, അമ്പലപ്പുഴ. ഓരോ വിഷയവുമായി ബന്ധപ്പെട്ടുള്ള ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു. കൂടാതെ എൻ.സി.സി  , എസ്. പി.സി എന്നിവയും മികച്ച നിലവാരത്തോടെ പ്രവർത്തനങ്ങൾ തുടരുന്നു.