ജി.എച്ച്.എസ്.എസ്. തിരുവാലി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

7.5 ഏക്കർ ഭൂമി

പന്നിക്കോട്ട് കരുണാകര മേനോൻ സൌജന്യമായി നൽകിയ 7.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഹൈ-ടെക് ക്ളാസ്സുമുറികൾ

UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45 ക്ളാസ്സുമുറികൾഉണ്ട്.19 ഹൈസ്കൂൾ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് മുറികളാണ്. മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു.കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻറ് ടെക്നോളജി ഇൻ എഡ്യുക്കേഷൻ (KITE) ഇതിനായി അനുവദിച്ച ഉപകരണങ്ങൾക്ക് ആ കമ്പനിയോടുള്ള കൃതജ്ഞത രേഖപ്പെടുതുന്നു. ഹൈടെക് സ്കൂൾ എന്ന സ്വപ്നം സഫലമാകുന്നതിനുള്ള ലക്ഷ്യത്തിലേക്കായി,19 ക്ലാസ് മുറികളുടെ സജ്ജീകരണം ജനകീയ പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കിയത്. പോടിയം നിർമ്മാണം ഇങ്ങനെ പൂർത്തിയാക്കി.ഹയർ സെക്കണ്ടറി വിഭാഗത്തിലും സമാനമായ സൗകര്യങ്ങൾ ഉണ്ട്. കൂടാതെ 2 ഓഫീസുമുറികൾ,2സ്റ്റാഫുറൂമുകൾ,2 ലൈബ്രറി റൂമുകൾ,2 ലബോറട്ടറികൾ,,ആൺകുട്ടികള്ക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വിപുലമായ അടുക്കള എന്നിവ ഇവിടെയുണ്ട്.

കളിസ്ഥലം

വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ലാബുകൾ

ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി നൂറോളം ലാപ്ടോപ് / കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും മൾട്ടിമീഡിയ സൗകാര്യം, edusat connection, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം എന്നിവയും ലഭ്യമാണ്.

കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.

സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.

99 % ക്ലാസ്സ് റൂം വൈദ്യുതീകരണം പൂർത്തിയായി.

ഫാനുകൾ

ഉന്മേഷം നിറഞ്ഞ പഠനാന്തരീക്ഷമൊരുക്കുന്നതിൻറെ ഭാഗമായി തിരുവാലിയിലെ ക്ലബ്ബുകൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങി അഭ്യുദയകാംക്ഷികളായ പലരുടേയും പങ്കാളിത്തത്തോടെ എല്ലാ ക്ലാസ് റൂമുകളിലും ഫാനുകൾ സ്ഥാപിച്ചിട്ടുണ്ട്.

ജൈവവൈവിധ്യ പാർക്ക്

സ്കൂളിൽ ഒരു ജൈവവൈവിധ്യ പാർക്ക് അഭിമാനമായി നിലകൊള്ളുന്നു.ഇതിൻറെ നിർമ്മാണോദ്ഘാടനം 2018 ജൂൺ 5 ന് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കെ.ശശികുമാർ മാസ്റ്റർ നിർവ്വഹിച്ചു.

കുടിവെള്ളം

കുടിവെള്ളത്തിനായി സ്കൂൾ ക്യാമ്പസ്സിൽ കിണർ ഉണ്ട്.കുട്ടികൾക്ക് പൂർണ്ണമായും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി തിരുവാലിയിലെ പോപ്പീസ് എന്ന വസ്ത്രനിർമ്മാണകേന്ദ്രം 100% മുതൽമുടക്കി സ്കൂളിനായി 2 ശുദ്ധജല ലഭ്യതാ കേന്ദ്രം - കുടിനീർ കുടീരം - സ്ഥാപിച്ചുതന്നു.

സ്കൂൾ ബസ്

21-7-2017 മുതൽ തിരുവാലി ഹയർ സെക്കന്ററി സ്കൂളിന് പുതിയ സംരംഭമായി സ്കൂൾ ബസ്പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടം തുടങ്ങി. 2018-19 അധ്യയനവർഷം ,തിരുവാലി ഗവ.ഹയർസെക്കണ്ടറിസ്കൂളിന്ൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പുതിയ സ്കൂൾ ബസ് അനുവദിച്ചു നൽകി.

The High school section is provided with excellent infrastructural facilities. We have a good library with wide range of books .This school has good Laboratory and a Computer lab .We have the facility of internet connection and also have an Audio-Visual Hall with Edusat connection. The play ground of our school is one of the best and large in the district. We have the facility to practice cricket, ball badminton ,volley ball and foot ball.