ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൺവീനർ

ആമുഖം

വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക പശ്ചാത്തലമുള്ള, വ്യത്യസ്തമായ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളുള്ള എല്ലാ കുട്ടികൾക്കും പഠിക്കാനും സ്കൂളിൽ വിജയം കൈവരിക്കാനും കഴിയും എന്ന ഉറപ്പോടെ എസ്.എസ് . ക്ലബ് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നു.

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ മേൽനോട്ടത്തിനു കീഴിൽ ക്ലബ് മികച്ച നിലയിൽ തന്നെയാണ് പ്രവർത്തിച്ചുവരുന്നത്.

ദിനാചരണങ്ങൾ ,( അന്തർ ദേശീയ പ്രാധാന്യമുള്ള ) ക്വിസ് മത്സരങ്ങൾ, ബോധവത്ക്കരണ ക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു. ഉപജില്ല, ജില്ലാ സാമൂഹ്യ ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ക്ലബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ  ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ H.S വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരാണ്.

സാമൂഹ്യശാസ്ത്രമേള

സാമൂഹ്യശാസ്ത്രമേള ഓവറോൾ ചാമ്പ്യൻമാർ

സബ്ജില്ല ,  ശാസ്ത്രമേള കളിൽ ക്ലബ്ബംഗങ്ങൾ സജീവ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2019-2020സബ്ജില്ലാ ശാസ്ത്രമേള ജിഎച്ച്എസ്എസ് പുല്ലങ്കോട് വെച്ച് നടന്നു.പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും എഗ്രേഡും  സബ് ജില്ലയിൽ   ഒന്നാംസ്ഥാനവും  നേടികൊണ്ട് ക്ലബ്ബംഗങ്ങൾ ജില്ലാശാസ്ത്രമേള യിലേക്ക് അർഹത നേടി. നിലവിലെ സബ്ജില്ല എസ്.എസ് ചാമ്പ്യന്മാർ ജി.എച്ച്.എസ്.എസ് പുല്ലങ്കോട് ആണ്.തുടർന്ന് നടന്ന ജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ്.പുല്ലങ്കോട് കരസ്ഥമാക്കി.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

ജനാധിപത്യ പ്രക്രിയയെ കുറിച്ച് ബോധവാന്മാരാവേണ്ട  ഭാവി പൗരന്മാരെ വാർത്തെടുക്കുന്നതിനായി സ്കൂൾ പാർലമെന്റ്   തെരഞ്ഞെടുപ്പ്  നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നു .തെരഞ്ഞെടുപ്പ് വിജ്ഞാപനം  മുതൽ സത്യപ്രതിജ്ഞ വരെ ഓരോ ഘട്ടങ്ങളും തീർത്തും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്താൻ കഴിഞ്ഞു.ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ സജ്ജമാക്കി യാണ് പ്രവർത്തനം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സ്കൂൾ പി.ടി.എ, ഹെഡ് മിസ്ട്രസ്, സാമൂഹ്യശാസ്ത്ര അധ്യാപകർ,ക്ലബ്ബ് അംഗങ്ങൾ ,മറ്റ് അധ്യാപകർ  എന്നിവരുടെ സജീവസാന്നിധ്യം കൊണ്ട് ഈ പ്രവർത്തനം എല്ലാ വർഷവും സ്കൂളിൽ വേറിട്ട് നിൽക്കുന്നു.ജെ ആർ സി , ലിറ്റിൽ , സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ  തുടങ്ങിയവരിൽ നിന്ന് തന്നെയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാറുള്ളത്.ആവശ്യമായ സാങ്കേതിക  സഹായവും പ്രത്യേക പരിശീലനവും അംഗങ്ങൾക്ക് എസ്.ഐ.ടി.സി മുഖേന നൽകുന്നു.മന്ത്രിമാരെ തെരഞ്ഞെടുപ്പിന് ശേഷം വിവിധ വകുപ്പുകളിലേക്ക് മന്ത്രിമാരെ തെരഞ്ഞെടുക്കുകയും ഓരോ മാസവും സ്കൂൾ പാർലമെൻറ് സമ്മേളിക്കുകയും ചെയ്തുവരുന്നു.( കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ നിലവിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടക്കുന്നില്ല)

പ്രവർത്തനങ്ങൾ

ജി.കെ. കോർണർ

ജി.കെ. കോർണർ ക്വിസ് പോസ്റ്റർ

പൊതുവിജ്ഞാനത്തിൽ  കുട്ടികളുടെ അഭിരുചി പരിപോഷിപ്പിക്കാനും ജിജ്ഞാസ വളർത്താനും വേണ്ടി എല്ലാ ദിവസവും പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള അഞ്ചു ചോദ്യങ്ങൾ വീതം ഓരോ ക്ലാസ്സ് ഗ്രൂപ്പിലും കിട്ടത്തക്ക രീതിയിൽ അയച്ചുകൊടുത്തു . മാസാവസാനം മൊത്തം കുട്ടികളെ ഉൾപ്പെടുത്തി ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. അഞ്ച് മുതൽ പത്ത് വരെയുള്ള എല്ലാ ക്ലാസ്സിലെ കുട്ടികളും ഇതിൽ സജീവമായി പങ്കെടുത്തു വരുന്നു .ഓഫ്‌ലൈൻ  ക്ലാസുകൾ തുടങ്ങുന്നതിനുമുമ്പ്  സ്കൂൾ ക്ലാസ് ഗ്രൂപ്പുകളെ സജീവമാക്കി നിലനിർത്താൻ ക്ലബംഗങ്ങളുടെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനം വളരെയധികം സഹായിച്ചു.

റീസൈക്കിൾബിൻ ഉദ്ഘാടനം

റീസൈക്കിൾബിൻ

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എസ് എസ് ക്ലബ് നടത്തിവരുന്ന  ഈപ്രവർത്തനം സ്കൂൾ റീ ഓപ്പൺ ചെയ്ത മുറയ്ക്ക് കൂടുതൽ സജീവമാക്കി. ഇതിന്റെ ഭാഗമായിവിദ്യാത്ഥികളും അധ്യാപകരും ഉപയോഗിച്ചപേനകൾ പ്രത്യേകമായി സജ്ജീകരിച്ച ബോക്സിൽ നിക്ഷേപിക്കുകയും ബോക്സ് നിറയുമ്പോൾ ആക്രി കടക്കാർക്ക് കൊടുക്കുകയും ചെയ്യുന്നു.  സ്കൂൾ റീസൈക്കിൾ ബിൻഉദ്ഘാടനം മുൻ അധ്യാപകരുടെയും  നിലവിലുള്ള മറ്റു അധ്യാപകരുടെയും സാന്നിധ്യത്തിലായിരുന്നു.  ക്ലബംഗങ്ങളുടെ സജീവ സാന്നിധ്യവും സ്കൂളിലെ  കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് വളരെ നല്ലരീതിയിൽ റീസൈക്കിൾബിൻ  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

ലോക ജനസംഖ്യാദിനം

ഗാന്ധിജയന്തി