ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്/ഗാന്ധിജയന്തി

Schoolwiki സംരംഭത്തിൽ നിന്ന്

ഒക്ടോബർ 2- ഗാന്ധിജയന്തി

ഓൺലൈൻവായന

2021-2022   കോവിഡ് സാഹചര്യവും മറികടന്നു കൊണ്ട്  ഗാന്ധിജയന്തി -അഹിംസ ദിനത്തിന്റെ സന്ദേശം ഓൺലൈനിലൂടെ വിദ്യാർത്ഥികളിലെത്തിക്കാൻ കഴിഞ്ഞു.

'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' ഓൺലൈൻ റീഡിംഗിലൂടെ അവതരിപ്പിച്ചു കൊണ്ടാണ് ഈ വർഷം ഗാന്ധിജയന്തി ദിനാചരണത്തിന് തുടക്കം കുറിച്ചത്.ഒക്ടോബർ രണ്ടിന് തുടക്കം കുറിച്ചഓൺലൈൻ റീഡിംഗിന് ഈഅധ്യയനവർഷം തെരഞ്ഞെടുത്തത് ഗാന്ധിജിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണ കഥ എന്ന ആത്മകഥയായിരുന്നു.'വേറിട്ട വായനയിലൂടെ ഗാന്ധിജിയുടെ ജീവിതത്തിലേക്കൊരെത്തിനോട്ടം' എന്നതായിരുന്നു  ഇതിൻെറ ലക്ഷ്യം.ക്ലബ്ബംഗങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്ത ഈ പ്രവർത്തനം ക്ലബ്ബ് അംഗമായ ഷബ (9  ഇ)യുടെ തനിമയാർന്ന വായനയിലൂടെ എല്ലാക്ലാസ് ഗ്രൂപ്പുകളിലേക്കും എത്തിക്കാൻ കഴിഞ്ഞു. പ്രവർത്തനംഇപ്പോഴും തുടരുന്നു.

അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട്  ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിക്കുകയുണ്ടായി.