മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2022-23 ലെ അംഗീകാരങ്ങൾ

വരയിൽ മികവു കാട്ടി മർകസ് വിദ്യാർഥി

ചിത്രവരയിൽ മികവു തെളിയിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥി മുഹമ്മദ് ജുനൈദ്. കൺമുന്നിൽ കാണുന്ന ഏതു വസ്തുക്കളെയും തൻമിയത്തത്തോടെ വരച്ചെടുക്കാനുള്ള ജുനൈദിൻ്റെ കഴിവ് ആരെയും ആകർഷിക്കുന്നതാണ്. മർകസ് ബോയ്സ് സ്കൂളിലെ ഒമ്പതാം തരം എഫ് ഡിവിഷൻ വിദ്യാർഥിയായ ജുനൈദ് കൊടുവള്ളി പാലക്കുറ്റി  നിജാസ്, ജുമാനത്ത് ദമ്പതികളുടെ മൂത്തമകനാണ്. ഗ്രാഫൈറ്റ് ഡ്രോയിംഗ്, ഓയിൽ പേസ്റ്റ്, പെൻസിൽ കളറിംഗ് എന്നിവയിലാണ് ജുനൈദ് മികവു കാട്ടുന്നത്. ലോക്ഡൗൺ കാലത്ത് ചിത്രരചനക്കായി കൂടുതൽ സമയം ലഭിച്ചത്  തൻ്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുനായെന്ന് ജുനൈദ് പറയുന്നു. നൂറിൽ പരം ചിത്രങ്ങൾ ഇതിനോടകം ഈ കൊച്ചു കലാകാരൻ വരച്ചിട്ടുണ്ട്.  കലോത്സവങ്ങളിൽ ഉൾപ്പടെ പ്രൈമറി ക്ലാസുകൾ മുതൽ ഈ ചിത്രകാരന് ഒട്ടേറെ അംഗീകാരങ്ങൾ നേടാനായി. ക്ലാസ് അധ്യാപകൻ ഫസൽ അമീൻ, സ്കൂളിലെ ചിത്രകലാ അധ്യാപകൻ അബ്ദുറഹിമാൻ എന്നിവരുടെയും വീട്ടുകാരുടെയും മികച്ച പിന്തുണ ഈ ചിത്രകാരന് ലഭിക്കുന്നുണ്ട്. ജുനൈദിൻ്റ മികച്ച ചിത്രങ്ങളുടെ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.

സുബ്രതോ ഫുട്ബോൾ കപ്പ്:  ജേതാക്കൾക്ക് സ്വീകരണം നൽകി

കുന്ദമംഗലം ഉപജില്ലാ സ്കൂൾ  സുബ്രതോ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾക്ക്  സ്കൂളിൽ സ്വീകരണം നൽകി. സബ് ജുനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ വിന്നേഴ്സ് കപ്പും ജുനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്സ് കപ്പുമാണ് മർകസ് വിദ്യാർഥികൾ നേടിയത്. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ താരങ്ങളെ അനുമോദിച്ചു. അഹമ്മദ് പി, അഷ്റഫ് കെ.കെ, ബഷീർ എം.പി.എം, ജമാൽ കെ.എം, ഹബീബ് എം.എം, ഹാഷിദ് കെ, അൻവർ സാദിഖ്, അഹമ്മദ് കെ.വി പങ്കെടുത്തു.

2021-22 ലെ അംഗീകാരങ്ങൾ

കുന്നമംഗലം സബ് ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കൾ

2018-2019 അധ്യയന വർഷം കുന്നമംഗലം സബ് ജില്ലയിലെ വിവിധ അപ്പർ പ്രൈമറി സ്കൂളുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരത്തിൽ മർകസ് സ്കൂൾ പ്രൈമറി വിഭാഗം വിദ്യാർഥികൾ ജേതാക്കളായി. ജേതാക്കളെ സ്കൂൾ അസ്സെംബ്ലയിൽ അനുമോദിച്ചു.




എസ് എസ് ൽ സി 2019: മർകസ് മാനേജ്‌മന്റ് അനുമോദനം


റെക്കഗ്നിഷൻ 2019 പരിപാടിയിൽ മർകസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ഉപഹാരം സ്വീകരിക്കുന്നു.





എസ് എസ് എൽ സി 2019 : ജില്ലാ പഞ്ചായത്ത് അനുമോദനം


2018 -2019 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ  വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷക്കിരുത്തി 100% വിജയം നേടി ഒന്നാം സ്ഥാനം നേടിയതിന്  കോഴിക്കോട് ജില്ലാ പഞ്ചായത്ത് മർകസ് ബോയ്സ് സ്കൂളിനെ അനുമോദിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപകരം മർകസ് ഹയർ സെക്കന്ററി സ്‌കൂൾവിജയോത്സവം കൺവീനർ ഫസൽ അമീർ സ്വീകരിക്കുന്നു.



ഇൻസ്പെയർ അവാർഡ്

2019-2020 അധ്യയന വർഷം കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ടമെന്റ്  ഓഫ്  സയൻസ്  ആൻഡ്  ടെക്നോളജി  നടത്തുന്ന ഇൻസ്പെയർ  അവാർഡ്  ന് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അൻഷാദ്  പി  അർഹനായി. സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽനൂതനമായ ആശയങ്ങൾ സമർപ്പിക്കുന്നവരിൽ നിന്ന് തെരെഞ്ഞടുക്കപ്പെടുന്നവർക്കാണ് അവാർഡ് നൽകുന്നത്. അവാർഡിനർഹനായ വിദ്യാത്ഥിയെ വർഡ് മെമ്പർ ശ്രീമതി ജസീല ബഷീർ ആദരിച്ചു.

2021ലെ എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം

മർകസ് സ്കൂളിനുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാലിൽ നിന്നും സ്‌കൂൾ ഹെഡ്മാസ്റ്റർ സ്വീകരിക്കുന്നു. സ്‌കൂൾ പി ടി എ പ്രസിഡന്റ് സമീപം.


2020-2021 അദ്ധ്യയാന വർഷം എസ് എസ് എൽ സി പരീക്ഷയിലെ ഉന്നത വിജയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ സ്കൂളിന് സ്നേഹോപകരം നൽകി. പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിക്കുവാൻ  സാധിച്ചു. കൂടാതെ 99 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് കരസ്ഥമാക്കാനും സാധിച്ചു.




അലിഫ് അറബി ടാലന്റ് പരീക്ഷ വിജയികൾ

കുന്നമംഗലം സബ് ജില്ലാ അലിഫ് അറബി ടാലന്റ് സെർച്ച്‌ പരീക്ഷയിൽ മർകസ് സ്കൂൾ വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി.


NMMS സ്കോളർഷിപ് വിജയികൾ

മുഹമ്മദ് നബീൽ ടി കെ സ്‌കൂൾ സ്റ്റാഫിന്റേയും പി ടി യെ യുടെയും ആശംസകൾ.



മിന്നുന്ന വിജയം


150കൊണ്ട് വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ അബ്ദുൽ ബാസിത്ത് എന്ന വിദ്യാർത്ഥിക്ക് കഴിഞ്ഞ അധ്യയന വർഷം നടന്ന എസ് എസ് എൽ സി പരീക്ഷക്ക് ഫുൾ  എ പ്ലസ് നേടാനായി.




ബി ആർ സി അനുമോദനം

വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ  കുന്ദമംഗലം ബി.ആർ.സി അനുമോദിക്കുന്നു.


വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ  കുന്ദമംഗലം ബി.ആർ.സി അനുമോദിച്ചു. കോവിഡ് കാലത്ത് ഭിന്നശേഷി വിദ്യാർഥികൾക്കായി കുന്ദമംഗലം ബി.ആർ.സി നടപ്പിലാക്കിയ പദ്ധതിയാണ് വൈറ്റ് ബോർഡ്. വിദ്യാർഥികൾക്ക് എളുപ്പത്തിൽ പഠന മികവുകൾ എത്തിക്കുന്നതിനായി ഹരീഷ്കുമാർ തയ്യാറാക്കിയ പഠനവിഭവങ്ങൾ പരിഗണിച്ചാണ് അനുമോദനം. പ്രധാന്യാപകൻ പി അബ്ദുന്നാസർ അനുമോദന ഫലകം കൈമാറി.

സ്വർണ പതക്കം


കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ ടാലന്റ് ക്ലബ് വിദ്യാർത്ഥി ഷഫിൻ റഷീദ് കേരള സംസ്ഥാന ബോക്സിംഗ് ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി. സ്കൾ മാനേജർ കാന്തപുരം A P അബൂബക്കർ മുസ്ലിയാർ വിദ്യാർത്ഥിയെ അനുമോദിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ഹെഡ് മാസ്റ്റർ അബ്ദുന്നാസർ , എന്നിവർ സംബന്ധിച്ചു.





CERTIFICATE OF PARTICIPATION

ന്യൂ ഡൽഹി എൻ സി ആർ ടി ക്ക് കീഴിലുള്ള സി ഐ ഇ ടി യും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ടാക് സംയുക്തമായി ഡിസംബർ ന് നടത്തിയിരുന്ന "Virtual Labs for Teaching and Learning" എന്ന പരിപാടിയിൽ പങ്കെടുത്തതിന്ന് സ്കൂൾ ഐ ടി കോഓർഡിനേറ്റർ മുഹമ്മദ് സലിം എൻ കെ. ഗണിത ശാസത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം  പരീക്ഷണങ്ങൾ  ക്ലാസ് റൂമിൽ  ഓൺലൈൻ ലാബ്സ് സങ്കേതം വഴി  പരീക്ഷണങ്ങൾ  ക്ലാസ് റൂമിൽ പ്രദർശിപ്പിച്ചു കുട്ടികൾക്ക് ആശയം ഉറപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള വെബ്ബിനാർ. ശേഷം സംഘാടകർ ഓൺലൈൻ ഗൂഗിൾ ഫോം വഴി പ്രശനോത്തരി നടത്തി വിലയിരുത്തി 70% സ്കോർ കരസ്ഥമാക്കാൻ സാധിച്ചു.

 


CERTIFICATE OF PARTICIPATION

റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യ (RIESI), ഐടി ഫോർ ചേഞ്ച് ബംഗളൂരു എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുക്കുകയും "ഇംഗ്ലീഷിനായുള്ള വെർച്വൽ ക്ലാസുകൾ എന്ന തലക്കെട്ടിൽ ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു - അതിന്റെ ഫലപ്രാപ്തിയിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള പഠനം"'




സ്കൗട്ട് രാജ്യ പുരസ്കാർ പരീക്ഷ കരസ്ഥമാക്കി

രാജ്യ പുരസ്കാർ കരസ്ഥമാക്കിയ സ്‌കൗട്ട് അംഗങ്ങൾ

മർകസ് സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൗട്ട് ബാച്ചിലെ നാല് വിദ്യാർത്ഥികൾക്ക് രാജ്യ പുരസ്കാർ പരീക്ഷയിൽ വിജയിച്ചു. സ്കൂൾ സ്‌കൗട്ടിന്റെ പ്രഥമ ബാച്ചിലെ വിദ്യാർത്ഥികളാണ്. വിജയികളെ സ്കൂൾ പ്രഥമ അധ്യാപകനും പി ടി എ ഭാരവാഹികളും അഭിനന്ദിച്ചു. സ്കൂളിലെ പ്രൈമറി സെക്ഷനിലെ അധ്യാപകൻ ശ്രീ ജമാൽ സ്കൗട്ട് ചുമതല വഹിക്കുന്നു. അദ്ദേഹത്തിന്റെ പ്രത്യേക പരിശീലനം ചിട്ടയായ പ്രവത്തനത്തിലൂടെയും അംഗങ്ങൾക്ക് ഈ മികവ് കരസ്ഥമാക്കാൻ സാധിച്ചത്.

അൽ മാഹിർ അറബിക് അക്കാഡമിദ് മത്സരം

അൽ മാഹിർ അറബിക് അക്കാഡമിദ് മത്സരം സ്കൂൾ തല മത്സര വിജയികൾ

വിഗ്ഗ് നിർമാണത്തിന് മുടി ദാനം ചെയ്ചത് ഫറാഹ്

5 C യിലെ  വിദ്യാർത്ഥി മുഹമ്മദ് ഫാറാഹ് സി കെ
കാൻസർ രോഗികൾക്കുള്ള വിഗ്ഗ് നിർമാണത്തിന് മുടി  ദാനം ചെയ്തി മർകസ് സ്കൂൾ 5 C യിലെ  വിദ്യാർത്ഥി മുഹമ്മദ് ഫാറാഹ് സി കെ മാതൃകയായി