മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നമ്മുടെ വിദ്യാലയത്തിലേക്ക് കാലെടുത്തു വെക്കുന്ന ഓരോ കുഞ്ഞുങ്ങളും പാഠ്യവിഷയത്തോടൊപ്പം തന്നെ ജീവിതാനുഭവങ്ങളും ഉൾക്കൊണ്ടു കൊണ്ടായിരിക്കണം പടിയിറങ്ങേണ്ടത്. അത്തരം അനുഭവങ്ങളും, അറിവുകളും ഉൾക്കൊള്ളുന്ന, പാഠപുസ്തകത്തിന് പുറത്തുള്ള ഒരു ലോകം നമ്മുടെ കുഞ്ഞു മക്കൾക്ക് സമ്മാനിക്കുന്നതാവണം നമ്മുടെ മലർവാടി. പുസ്തകത്തിൽ നിന്നും കിട്ടുന്ന അറിവിനേക്കാൾ കുഞ്ഞു മനസ്സിൽ എന്നും തങ്ങി നിൽക്കുക  അനുഭവത്തിലൂടെ ഉള്ള പഠനം ആണ് . എഴുത്തും വായനയും പഠിക്കുന്ന ഒരു വിദ്യാർത്ഥി അവൻറെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സർഗവാസനകൾ പുറത്തെടുക്കുന്നത് കലാലയങ്ങളിൽ നിന്നും  നാം കൊടുക്കുന്ന അറിവുകളോടൊപ്പം തന്നെ അവസരങ്ങളിൽ നിന്നും കൂടി ആണ് .ഒരു അപ്രതീക്ഷിത സന്ദർഭത്തിൽ പ്രതികരിക്കാനുള്ള കഴിവും സമൂഹത്തിലെ നന്മകളെ അംഗീകരിക്കാനും, തിന്മകളെ എതിർക്കാനും ഒരു വിദ്യാർത്ഥിയെ പ്രാപ്തരാക്കുന്നത് വിദ്യാലയ അന്തരീക്ഷമാണ്..കുട്ടികളെ സമൂഹത്തിലെ ഉന്നതിയിൽ എത്തിക്കാനും അവരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും , വൈവിധ്യമാർന്ന വിദ്യാലയ അനുഭവങ്ങളും അധ്യാപകരുടെ അദ്ധ്യാപനവും , കൂട്ടുകാരുടെ ഇടപെടലുകളും അവരുമായുള്ള സഹവർത്തിത്വവും എല്ലാം കുട്ടികളിലെ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനയെ വെളിച്ചത്ത് കൊണ്ടു വരാൻ സഹായിക്കുന്നു.നമ്മുടെ സ്കൂളിൽ നടക്കുന്ന  കലാ-കായിക മേളകൾ, ശാസ്ത്ര- ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ ഐ ടി മേളകൾ, ദിനാചരങ്ങൾ വ്യത്യസ്ത ആഘോഷപരിപാടികൾ പ്രകൃതി പഠനയാത്രകൾ പഠനേതര പ്രവർത്തനങ്ങൾ, പ്രഗത്ഭരായ അധ്യാപകരുടെ വ്യക്തിപരമായ ഇടപെടലുകൾ ,എല്ലാം തന്നെ നമ്മുടെ  കുട്ടികളെ സമൂഹ ജീവിയായി വളർത്തുന്നതിൽ പ്രാധാന്യം നൽകുന്നു.

ഞങ്ങളുടെ അധ്യാപകർ.

ക്രമ നമ്പർ പേര് തസ്തിക യോഗ്യത ചുമതല ചിത്രം
1 മുഹമ്മദ് ഹഫീൽ എ കെ അറബിക് (JR) അഫ്സൽ ഉൽ ഉലമ അറബിക് ക്ലബ്
2 ഹരീഷ് കുമാർ എംകെ   ജൂനിയർ ഹിന്ദി ടീച്ചർ ഹിന്ദി സാഹിത്യകാര്യ ,  ബിഎസ്സി ഫിസിക്സ്  ഹിന്ദി ക്ലബ് , സ്പോർട്സ്
3 അബ്ദുൽ ബാരി.വിപി   UPST SSLC

TTC

USS കൺവീനർ
4 നൗഫൽ പിഎം   UPST BA, BEd, MA, MEd ആർട്സ്
5 മുഹമ്മദ്  ഷഫീഖ്  കെ   UPST M. Sc Mathematics, M. Sc Applied Psychology, B. Ed    ഗണിതം ക്ലബ്
6 ശിഹാബുദ്ധീൻ  പി       UPST MA, Mphil, Bed    HELLO ENGLISH, EXAM DUTY
7 ശ്രീഹരി  കെ   UPST TTC ദിനചാരണങ്ങൾ,
8 റുബീദ എൻ പി       UPST D.EL.Ed   
9 അബ്ദുൽ  വാഹിദ്  ഓപി   UPST Mcom, B.Ed, SET I T CLUB
10 നസീമ .എം   UPST BA - B Ed Social Science, MA English, MA History. M L P
11 മുഹമ്മദ്  അഷ്‌റഫ് . ഇ       UPST Degree, Bed Social Science club
12 അബൂബക്കർ  പി കെ   UPST TTC     ഹരിത  മുറ്റം  /science club
13 ജമാലുദ്ധീൻ  കെ എം   UPST     MA.Economics,B.Ed    Scout,SS club
14 സലിം .പി   UPST MA urdu   
15 മിർഷാദ് അലി കെ വി   UPST BSc Chemistry, BE.d Science club, USS

2021-22 ലെ പ്രവർത്തനങ്ങൾ

സ്കൂൾ പ്രവേശനോത്സവം

കോവിഡ് മഹാമാരി കാരണം അടഞ്ഞുകിടന്ന മർകസ് ഹയർ സെക്കൻഡറി സ്കൂൾ ഗവൺമെൻറ് നിർദേശപ്രകാരം നവംബർ ഒന്നുമുതൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം പ്രവേശനോത്സവ ത്തോടുകൂടി പുനരാരംഭിച്ചു. വർണ്ണക്കടലാസുകളും, ബലൂണുകളും മധുര മിഠായികളും നൽകിക്കൊണ്ട് അധ്യാപകർ വിദ്യാർഥികളെ  സ്കൂളിലേക്ക് സ്വീകരിച്ചു .കോവിഡ് പ്രോട്ടോകോൾ പ്രകാരം ഓരോ ക്ലാസിലെയും വിദ്യാർഥികളെ രണ്ടു ബാച്ചുകളായിട്ടാണ് സ്കൂളിലേക്ക് പ്രവേശനം നൽകിയിരുന്നത് അതുകൊണ്ട് തന്നെ രണ്ട് ബാച്ചുകൾക്കും പ്രവേശനോത്സവ പരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടിരുന്നു .സ്റ്റാഫ് സെക്രട്ടറി ഹബീബ് അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ പരിപാടി  സ്കൂളിലെ പ്രാധാന അധ്യാപകൻ നാസർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അധ്യപകനായ നൗഫൽ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവ ഗാനം ആലപിച്ചു നൽകി. SRG കൺവീനർ അബ്ദുള്ള സ്വാഗതവും അബൂബക്കർ, അബ്ദുൽ ബാരി, അഷ്റഫ്, ജമാലുദ്ദീൻ, ഷഫീഖ്, നസീമ തുടങ്ങിയ അധ്യാപകർ ആശംസയും ശ്രീഹരി നന്ദിയും രേഖപ്പെടുത്തി.

മർകസ് ഹയർ സെക്കൻഡറി സ്കൂൾ ആർട്സ് ഫെസ്റ്റ്

വിദ്യാർത്ഥികളുടെ മികവുറ്റ പരിപാടികളോടെ മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ ആർട്സ് ഫെസ്റ്റ് വളരെ വിജയകരമായി നടത്തപ്പെട്ടു. വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി  തിരിച്ചു കൊണ്ടാണ് മത്സര പരിപാടികൾ നടത്തപ്പെട്ടത്. ആർട്സ് ഫെസ്റ്റ് ഉദ്ഘാടന പരിപാടി  വളരെ വർണ്ണശബളമായിരുന്നു സ്കൂൾ പ്രധാനാധ്യാപകൻ നാസർ അധ്യക്ഷതയിൽ  ചേർന്ന ഉദ്ഘാടന പരിപാടിയിൽ മുഖ്യ അതിഥിയായിരുന്നു കോയ കാപ്പാട് ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹം അവതരിപ്പിച്ച മികവുറ്റ പരിപാടികൾ കുട്ടികൾക്ക് ആസ്വാദന വിരുന്നേകി. ആർട്സ് ഫെസ്റ്റ് കൺവീനർ  ജമാലുദ്ദീൻ  സ്വാഗതവും മുക്കം മുഹമ്മദ് സാർ,  അബ്ദുല്ല സാർ, അബ്ദുള്ള സാർ, അഹമ്മദ് സാർ തുടങ്ങിയ അധ്യാപകർ ആശംസയും അർപ്പിച്ച പരിപാടി പരിപാടിക്ക് അസിസ്റ്റൻറ് കൺവീനർ കെവി അഹമ്മദ് നന്ദിയും നന്ദി രേഖപ്പെടുത്തി.

HAPPY FAMILY MEET       

മർകസ്  ഹയർ സെക്കൻഡറി സ്കൂളിലെ 7th C ബാച്ച് ഹാപ്പി ഫാമിലി മീററ് നടത്തി. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പാരിപാടികൾ ഉദ്ഘാടനം ചെയ്തു. സി പി ടി എ ചെയർമാൻ റഷീദ്.പി അദ്യക്ഷത വഹിച്ചു, കാരന്തൂർ എ എം എൽ പി സ്കൂൾ മാനേജർ ബീരാൻ ഹാജി, ഹെഡ് ടീച്ചർ റുഖിയ ടീച്ചർ,  പിടിഎ പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി,  ഫുട്ബോൾ  കോച്ച് നവാസ്  റഹ്മാൻ ,അബ്ദുല്ല മാസ്റ്റർ,  ഫസൽ അമീൻ,അബ്ദുൽ കലാം, സജീവ് കുമാർ, അബൂബക്കർ, മുഹമ്മദ് ഹബീബ്,  ജുനൈദ് കെ, ജമാലുദ്ദീൻ .കെ തുടങ്ങിയവർ സംസാരിച്ചു.  നൗഫൽ പി എം, അബ്ദുറസാഖ് സാർ, എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ എടുത്തു. ക്ലാസ് ടീച്ചർ  അഷ്റഫ് സ്വാഗതവും,  ലീഡർ മുഹമ്മദ് റോഷൻ നന്ദി പറഞ്ഞു.


ഭക്ഷ്യമേള


മർകസ് ബോയ്സ് സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. നാടൻ വിഭവങ്ങളുടെ പ്രാധാന്യം കുട്ടികളിൽ പരിചയപ്പെടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച ഭക്ഷ്യമേള മർകസ് ഡയറക്ടർ എ പി അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുനാസർ പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അബ്ദുല്ല, എ അബ്ദുല്ല, പി, സാജിദ് എം എ, ജമാലുദ്ദീൻ, അഷ്റഫ്, അബൂബക്കർ സംബന്ധിച്ചു. സലീം പി നന്ദി രേഖപ്പെടുത്തി.


പ്രേംചന്ദ് ഹിന്ദി ക്ലബ്

ഹിന്ദി ദിനത്തോടനുബന്ധിച്ച് മർകസ് സ്‌കൂൾ യു.പി വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരു ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന് ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ പ്രേംചന്ദിന്റെ പേര് നൽകി.ക്ലബ്ബ് പ്രവർത്തനത്തിന് യു.പി.വിഭാഗം ഹിന്ദി അധ്യാപകനായ ഹരീഷ് കുമാർ നേതൃത്വം നൽകി. ക്ലബ്ബിന്റെ ഉദ്ഘാനം ബഹുമാനപ്പെട്ട HM അബ്ദുൽ നാസർ നിർവ്വഹിച്ചു. തുടർന്ന് അബ്ദുൾ ജലീൽ സർ, ഹബീബ് എം എം (സ്റ്റാഫ് സെക്രട്ടറി) അബദുള്ള (SRG കൺവീനർ യു.പി) , ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിന് ശേഷം വിദ്യാർത്ഥികൾ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഹിന്ദി ക്ലബ്ബിന്റെ സെക്രട്ടറി ഷാഹിദിന്റെ നന്ദി പ്രകടനത്തോടെ പരിപാടിയ്ക്ക് തിരശീല വീണു.

കൈ തൊഴിൽ  പരിശീലനം

മർകസിലെ കീഴിലുള്ള ആൻറി ക്രാഫ്റ്റ്  കൈ തൊഴിൽ  പരിശീലന കേന്ദ്രത്തിൽ നിന്നും രക്ഷിതാക്കൾക്ക് പരിശീലനം കൊടുത്തു. കുട നിർമ്മാണം , ഫിനോയിൽ നിർമ്മാണം,വേസ്റ്റ് മെറ്റീരിയൽ നിന്നും പൂക്കൾ നിർമ്മാണം, എന്നിവയിലാണ് പരിശീലനം കൊടുത്തത്. മർകസിന്റെ പരിസര പ്രദേശങ്ങളിൽ ഉള്ള അയൽ കൂട്ടങ്ങളിലെ വനിതകൾക്കും, റസിഡൻഷ്യൻ അസോസിയേഷനിലെ വീട്ടമ്മമാർക്കും മർകസിന്റെ കീഴിലുള്ള കൈ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം നൽകാറുണ്ട്.

അക്ഷരത്തിളക്കം'.

മർകസ് ഹൈസ്കൂൾ മിനിമം  ലേർണിംഗ് എസ്സെൻഷ്യൽ   പ്രോഗ്രാമിന്റെ ഭാഗമായി യു പി  വിഭാഗം നടപ്പിലാക്കിയപദ്ധതിയാണ് അക്ഷരത്തിളക്കം . ഓരോ ക്ലാസ്സുകളിൽ നിന്നും ക്ലാസ്സ് അധ്യാപകർ കുട്ടികളെ കണ്ടെത്തി അവരുടെ രക്ഷിതാക്കളുമായി സംസാരിക്കുകയും, രക്ഷിതാക്കളുടെ പൂർണ്ണ സഹകരണം ഉറപ്പു വരുത്തുകയും ചെയ്തു. ഓരോ ദിവസവും രാത്രി 8 മണിക്ക് ഓൺ ലൈൻ ആയി കുട്ടികൾക്ക് വർക്ക്  കൊടുക്കുകയും, രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പ്രവർത്തനങ്ങൾ ചെയ്തു വിലയിരുത്തുകയും ചെയ്യുന്നു. പ്രധാനമായും കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കോവിഡ് കാലത്ത് പുസ്തക വായനയുടെയും, എഴുത്തിന്റെയും, അപര്യാപ്തത മൂലം വന്നതാണ്. ഈ ഒരു ക്ലാസ്സിലൂടെ നല്ലൊരു ഭാഗം കുട്ടികളും മലയാളം എഴുതാനും വായിക്കാനും പ്രാപ്തരായി വന്നിട്ടുണ്ട്. ഓൺലൈൻ  ആയി രക്ഷിതാക്കളുടെ മീറ്റിംഗ് വിളിക്കാറുണ്ട്. കഴിഞ്ഞ തവണ ഓഫ്‌ലൈൻ ആയി മീറ്റിംഗ് വിളിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ജനുവരി മാസം കുട്ടികൾക്ക് പ്രത്യേക ഓഫ്‌ലൈൻ ക്ലാസ്സ് കൊടുക്കുകയും, പഠനപുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.


മർകസ് സോക്കർ ലീഗ്

കാരന്തൂർ: മർകസ് ബോയ്സ് സ്കൂളിൽ കുട്ടികളുടെ കായികമായ കഴിവുകൾ ഉയർത്തി കൊണ്ടുവരുന്നതിനും, കുട്ടികളിൽ മാനസിക ഉല്ലാസത്തിന് ഒരവസരം എന്ന നിലയിൽ വിദ്യാർഥികൾക്ക് 2021 ഏപ്രിൽ ഒന്നിന് വൺ ടച്ച്  ഗ്രൗണ്ട് ചെലവൂരിൽ   വെച്ച് മർക്കസ് സോക്കർ ലീഗ് മത്സരം സംഘടിപ്പിച്ചു.  പ്രധാനധ്യാപകൻ പി അബ്ദുനാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുള്ള എ, അബ്ദുൽ കലാം അബ്ദുൽബാരി, അബൂബക്കർ, ജമാലുദ്ദീൻ, ഹരീഷ് കുമാർ, അഷ്റഫ്, അഫീൽ, മുഹമ്മദ് ഷഫീഖ്, ശിഹാബുദ്ദീൻ,, മി ർഷാദ് എന്നിവർ  സംബന്ധിച്ചു. സ്കൂൾ പിടിഎ വൈസ് ചെയർമാൻ അബ്ദുൽ റഷീദ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.



അതിജീവനം 2021

2021 ഡിസംബർ 8 ന് മർകസ് ഹയർ സെക്കന്ററി സ്കൂൾ യുപി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അതിജീവനം ശില്പശാല സമുചിതമായി ആഘോഷിച്ചു. covid പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടുകാരെ അതിൽ നിന്നും മുക്തരാക്കാൻ വേണ്ടി കേരള ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ആടിയും പാടിയും ചിത്രം വരച്ചും കുട്ടികൾ ശില്പശാലയെ ഭംഗിയാക്കി. അദ്ധ്യാപകരായ അബ്ദുല്ല A P, ഹരീഷ് കുമാർ , മുഹമ്മദ് അഷ്‌റഫ്,ശിഹാബ് ,അബ്ദുൽ വാഹിദ്,ശ്രീഹരി,അബ്ദുറഹിമാൻPP,അശ്വതി, നസീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ദിനാചരണങ്ങൾ സംഘടിപ്പിച്ചു

കാരന്തൂർ: മർകസ് ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനമായും ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാന ദിനങ്ങളിൽ  ക്ലാസ്സ് തലത്തിലും,  സ്കൂൾ തലത്തിലും വ്യത്യസ്തങ്ങളായ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.സ്കൂൾ തലത്തിൽ നടന്ന മത്സരവിജയികളെ പ്രധാനധ്യാപകൻ അബ്ദുൽനാസർ പ്രഖ്യാപിച്ചു. വിവിധ മത്സരങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകരായ ജമാലുദ്ദീൻ, നസീമ,  നൗഫൽ, അശ്വതി എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സോഷ്യൽസയൻസ് കൺവീനർ അഷ്റഫ് സ്വാഗതവും ആബിദ് റഹ്മാൻ നന്ദി പറഞ്ഞു.

ജൂൺ 5 പരിസ്ഥിതി ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മർക്കസ് ഹൈസ്കൂൾ യുപി വിഭാഗത്തിൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം,  വീടുകളിൽ തൈ നടൻ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ ആയി ക്ലാസ് തലത്തിൽ നടത്തിയ മത്സരത്തിൽ വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ചിങ്കാരി ഉർദു ഫെസ്റ്റ്

തഹ് രീകെ ഉർദു കേരളയുടെ പ്രസിഡണ്ട് പി. കെ. സി. മുഹമ്മദ് കോയ മാസ്റ്റർ ചിങ്കാരി ഉറുദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു.

മർകസ് എച്ച്.എസ്.എസ് കാരന്തൂർ യുപി വിഭാഗം ചിങ്കാരി ഉർദു ഫെസ്റ്റ് സംഘടിപ്പിച്ചു. യുപി വിഭാഗം ഉർദു പഠിക്കുന്ന 100 ൽ പരം വിദ്യാർത്ഥികളുടെ ഗംഭീര കലാപരിപാടികൾ ചിങ്കാരി ഉർദു ഫെസ്റ്റിന് മികവുണർത്തി. ഉർദു ഭാഷയുടെ പ്രാധാന്യം രക്ഷിതാക്കളിൽ എത്തിക്കുന്നതിനും കുട്ടികൾക്ക് ഉർദു ഭാഷ മനസ്സിലാക്കുന്നതിനുവേണ്ടി ഉർദു ഭാഷ പ്രദർശനവും നടത്തി. സ്കൂളിലെ ഉറുദു അധ്യാപകനായ സലിം സഖാഫി സ്വാഗതമാശംസിച്ചു. സ്കൂളിലെ മുൻ അദ്ധ്യാപകനും തഹ് രീകെ ഉർദു കേരളയുടെ പ്രസിഡണ്ട് കൂടിയായ പി. കെ. സി. മുഹമ്മദ് കോയ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. അഹമ്മദ് കുട്ടി മൗലവി പാഴൂർ മുഖ്യാതിഥിയായി. ആറുപതിറ്റാണ്ട് അധ്യാപന പാരമ്പര്യമുള്ള അദ്ദേഹത്തിൻറെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. സ്കൂളിലെ പ്രധാന അധ്യാപകൻ അബ്ദുൽ നാസർ മാസ്റ്റർ പരിപാടിയുടെ അധ്യക്ഷനായി. യു.പി തലത്തിലെ 5, 6, 7 ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർഥികളുടെ കലകൾ അടങ്ങിയ ചിങ്കാരി മാഗസിൻ പ്രകാശനം നിർവഹിച്ചു. മാഗസിൻ പ്രകാശനം ചിങ്കാരി ഉർദു ഫെസ്റ്റിന് മികവേറി. രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന മധുരപലഹാരങ്ങൾ വിതരണംചെയ്തു. പരിപാടിക്ക് പുത്ത നഴകേകി കൂറ്റൻ ചിങ്കാരി കേക്കും രക്ഷിതാക്കൾ തയ്യാർ ചെയ്തിരുന്നു. ചിങ്കാരി ഫെസ്റ്റിന് പങ്കെടുത്ത രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്വാദിഷ്ടമായ ഭക്ഷണം നൽകി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മികച്ച സമ്മാനങ്ങരൊക്കി. മികവാർന്ന പരിപാടിക്ക് അഹമ്മദ് മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ ഉസ്മാൻ മാസ്റ്റർ, റഷീദ് കാരന്തൂർ എന്നിവർ ആശംസ അറിയിച്ചു. അനസ് ഉള്ളാട്ടിൽ പരിപാടിക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

2022-23 ലെ പ്രവർത്തനങ്ങൾ

ജൂൺ 19 വായനാദിനം

അക്ഷരങ്ങളെ സ്നേഹിച്ച  പി എൻ പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കർമ്മ പരിപാടികളുടെ തുടർച്ചയായിട്ടുള്ള പ്രവർത്തന ശൃംഖലയെ  വ്യാപകമാക്കാനും വായന ശീലമാക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ക്ലാസ് തലത്തിൽ "വായനാ വേദി" ക്കു തുടക്കമിട്ടു കുട്ടികളിൽ വായനയിൽ താൽപര്യം കുറഞ്ഞു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ പാഠപുസ്തകം എന്നതിനുപുറമേ വായനയുടെ ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നുകൊടുക്കാൻ ഉതകുന്ന പ്രവർത്തനം ആയിരുന്നു ഇത്. ലൈബ്രറിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ  അബ്ദുൽ നാസർ നിർവഹിച്ചു. പുസ്തകങ്ങൾ വായിക്കുക എന്ന ശീലം വായനാവാരത്തിൽ തന്നെ ആരംഭിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണമെന്ന് മുതിർന്ന അധ്യാപകൻ അബ്ദുല്ല അഭിപ്രായപ്പെട്ടു. എസ്‌ ആർ ജി കൺവീനർ അബൂബക്കർ ,ഹരീഷ് മറ്റു ക്ലാസ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. പ്രസംഗമത്സരം, സാഹിത്യക്വിസ്, കവിതാരചന,കഥാരചന എന്നിവ സംഘടിപ്പിച്ചു.വിവിധ ക്ലാസുകളിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായന കുറിപ്പുകൾ തയ്യാറാക്കി.രക്ഷിതാക്കളെ ഉൾകൊള്ളിച്ചു കൊണ്ട് വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ  തയ്യാറാക്കി.

ഉർദു ക്ലബ്‌ ഉദ്ഘാടനം

മർകസ് ഹയർ സെക്കന്ററി യൂ പി വിഭാഗം ഉർദു ക്ലബ് ഉദ്ഘാടനം പ്രധാന അധ്യാപകൻ അബ്ദുൽ നാസർ പി നിർവ്വഹിച്ചു. ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഉർദു അധ്യാപകൻ സലീം സഖാഫി അധ്യക്ഷത വഹിച്ചു.ക്ലബ്‌ രൂപീകരത്തിൻ സജീവമായ ഇടപെടൽ നടത്തിയ നടക്കാവ് ടി ടി ഐ ട്രെയിനിങ് സെന്റർ അധ്യാപക വിദ്യാർത്ഥികളായ ഫായിസ്, കബീർ, താജുദ്ധീൻ, നജീബ് എന്നിവരെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു. വിപുലമായ ഉർദു ഭാഷ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.യൂ പി സീനിയർ അധ്യാപകൻ അബ്ദുള്ള, പ്രൈമറി എസ് ആർ ജി കൺവീനർ അബൂബക്കർ, മറ്റ് അധ്യാപകർ, നടക്കാവ് ടി ടി ഐ ഉർദു ട്രൈനീസ് , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ഉർദു മാഗസിൻ പ്രകാശനം

മർകസ് ഹയർ സെക്കണ്ടറി സ്കൂൾ യൂ പി വിഭാഗം വിദ്യാർത്ഥികൾ മാഗസിൻ പുറത്തിറക്കി .5,6,7ക്ലാസ്സ്‌ വിദ്യാർത്ഥികളാണ് ഉർദു തസ്‌വീരി മാഗസിൻ ആവശ്യമായ ചിത്രങ്ങൾ വരച്ചത്. നടക്കാവ് ടി ടി ഐ വിദ്യാർത്ഥികൾ ആവശ്യമായ ഇടപെടലുകൾ നടത്തി മാഗസിൻ മികവുറ്റതാക്കി.ക്ലാസ്സ്‌ പി ടി എ മീറ്റിംഗുകളിൽ വെച്ച് മാഗസിൻ പ്രകാശനം ചെയ്തു.മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്ന രൂപത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. ഉർദു കവിതകൾ, കഥകൾ അടങ്ങുന്നതാണ് തസ്‌വീരി മാഗസിൻ.ഉർദു ഭാഷ ക്ലബ്ബിന്റെ കീഴിൽ വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിക്കാൻ ഉതകുന്ന രൂപത്തിൽ നിരവധി പദ്ധതികൾ നടന്നു കൊണ്ടിരിക്കുകയാണ്.അണിയറയിൽ ശില്പികൾക്ക് യൂ പി സീനിയർ അധ്യാപകൻ അബ്ദുള്ള, പ്രൈമറി എസ് ആർ ജി കൺവീനർ അബൂബക്കർ ഉർദു അധ്യാപകൻ സലീം സഖാഫി അഭിനന്ദനങ്ങൾ അറിയിച്ചു.

യുദ്ധവിരുദ്ധ റാലി

പ്രൈമറി വിദ്യാർത്ഥികളുടെ യുദ്ധ വിരുദ്ധ റാലി

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ റാലി ഫ്ളാഗ് ഓഫ് ചെയ്തു. അബ്ദുല്ല എ.പി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ മുഹമ്മദ് അഷ്‌റഫ്  യുദ്ധ കെടുതികളുടെ പ്രയാസങ്ങളെ സംബന്ധിച്ചു പ്രഭാഷണം നടത്തി. അബൂബക്കർ പി.കെ, അഷ്റഫ് ഇ, കെ.എം ജമാൽ, ശ്രീഹരി, നസീമ എം, ഷഫീഖ് കെ, വാഹിദ് നേതൃത്വം നൽകി.

ഹിന്ദി അക്ഷരമരം

ഹിന്ദി ക്ലബ്ബിന്റെ അക്ഷരമരം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ ഉത്‌ഘാടനം

2022-23 അധ്യയന വർഷത്തിൽ പ്രേംചന്ദ് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹിന്ദി അക്ഷരമരം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ സ്കൂൾ പി ടി എ പ്രസിഡണ്ട് ഖാദർ ഹാജിയുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ അബൂബക്കർ ഹിന്ദി അധ്യാപകരായ ഹരീഷ് കുമാർ ഷക്കീർ  ഉബൈദ്  ഷാജഹാൻ  സുലൈക്ക മറ്റ് അധ്യാപകരായ ഭരത്  ജമാൽ  അഷ്റഫ്  ശ്രീഹരി  സലീം  നൗഫൽ അബ്ദുൾ ബാരി  എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് ഹിന്ദി ഭാഷയിൽ കൂടുതൽ അറിവ് കരസ്ഥമാക്കാനും അറിവനുഭവങ്ങൾ സമ്മാനിക്കുന്നതിനും കുട്ടികൾക്ക് ഹിന്ദി അക്ഷരങ്ങൾ വേഗത്തിൽ മനസ്സിലാക്കുന്നതിനും ഉതകുന്ന രൂപത്തിൽ വിഭാവനം ചെയ്തതായിരുന്നു അക്ഷര മരം.  ഏത് ഒരു വിദ്യാർത്ഥിക്കും സ്കൂളിൽ പ്രവേശിക്കുമ്പോൾ തന്നെ ഹിന്ദി അക്ഷര രൂപങ്ങളുടെ ത്രമാന ദൃശ്യം ആവിഷ്കരിക്കുന്ന ഒരു പഠന സഹായി ആണിത്. അക്ഷരമരത്തിൽ ഹിന്ദി അക്ഷരങ്ങൾ ഹിന്ദി ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർത്ഥികൾ തൂക്കി. സ്കൂൾ ലീഡർ നന്ദി പ്രകാശിപ്പിച്ചു.

സ്വാദ് 2022-23

വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഭക്ഷണമേള നടത്തി. സ്വാദ് 2022-23 എന്ന പേരിൽ നടത്തിയ മേളയിൽ നാടൻ ഭക്ഷണ വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ഫാസ്റ്റ് ഫുഡിന്റെ അടിമത്വത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുക, നല്ല ഭക്ഷ്യശീലങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുക, നാടൻ ഭക്ഷണങ്ങളുടെ മേന്മ പുതുതലമുറയെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടൻ ഭക്ഷ്യമേള  സംഘടിപ്പിച്ചത്. മേളയിലൂടെ വിവിധതരം ഭക്ഷണങ്ങൾ കാണാനും രുചിക്കാനും ആസ്വദിക്കുവാനും ഉള്ള അവസരം ലഭിച്ചു. ചക്ക, കപ്പ, ഈന്ത്, കിഴങ്ങ് തുടങ്ങിയ ഉപയോഗിച്ചു  പുട്ട് ,പുഡ്ഡിംഗ്, പായസങ്ങൾ ചക്കക്കുരു, കഞ്ഞിവെള്ളം ചേനത്തണ്ട് ,വാഴ പിണ്ടി എന്നിവ  ഉപയോഗിച്ച് മധുര പലഹാരങ്ങൾ എന്നിവ മേളയുടെ താരങ്ങളായി ഇവയെല്ലാം മേളയുടെ മാറ്റുകൂട്ടി. രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ ഒരുക്കിയ വിഭവങ്ങൾ ഓരോന്നും വ്യത്യസ്തമായിരുന്നു. ഭക്ഷ്യമേളയുടെ ഉദ്ഘാടനം പ്രധാനധ്യാപകൻ അബ്ദുനാസർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഖാദർ  ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേള കൺവീനർ റൂബിദ  സ്വാഗതം പറഞ്ഞു.പിടിഎ വൈസ് പ്രസിഡണ്ട് റഷീദ് അധ്യാപകരായ അബ്ദുല്ല അബൂബക്കർ ജമാൽ അഷ്റഫ് എന്നിവർ സംസാരിച്ചു. പ്രഗൽഭരായ വിധികർത്താക്കൾ ക്ലാസ് റൂമുകളിൽ ഒരുക്കിയ ഭക്ഷ്യ സ്റ്റാളുകൾ സന്ദർശിച്ചു. വിവിധ രുചിക്കൂട്ടുകൾ പരിശോധിക്കുകയും മികച്ചവ കണ്ടെത്തുകയും ചെയ്തു ക്ലാസ് തലത്തിൽ ഏറ്റവും മികച്ച വിഭവങ്ങൾ തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി. ഏഴാം തരത്തിൽ  പഠിക്കുന്ന സിനാൻ ന്റെ വിഭവം  സ്കൂൾതലത്തിൽ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടു. പരിപാടിയി ൽ മുഴുവൻ രക്ഷിതാക്കളുടെയും കുട്ടികളുടെയും സജീവസാന്നിധ്യം അഭിനന്ദനാർഹമായിരുന്നു.