വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2023-24

ചിങ്ങം1 കർഷകദിനത്തോടനുബന്ധിച്ച് വയലാർ പഞ്ചായത്തിന്റെ , മികച്ച കർഷകർക്കുള്ള അവാർഡ് സ്കൂൾ കാർഷിക ക്ളബ്ബിന് ലഭിച്ചു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ട്രൂത്ത് ന്യൂസ് എന്ന ക്ലബ്ബ് ഹൗസ്, വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ വാർത്താ വായനയിൽ 8 - ആം ക്ലാസ് വിദ്യാർത്ഥിനിയായ അഖില ജെ പ്രകാശ് എന്ന കൊച്ചു മിടുക്കി ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ ട്രൂത്ത് ന്യൂസ് ക്ലബ്ബ് ഹൗസ് അംഗങ്ങൾ സ്കൂളിൽ എത്തി കുട്ടിയെ അനുമോദിച്ചു.

ഉപജില്ലാകായികോത്സവം

ഈ വർഷത്തെ സബ്ജില്ലാ സ്പോർട്സിൽ സ്കൂളിലെ കായികതാരങ്ങൾ മികച്ച വിജയം കരസ്ഥമാക്കി. +2 സയൻസ് വിദ്യാർത്ഥിനി അനുഗ്രഹ ബൈജുസിനിയർ വിഭാഗം പെൺകുട്ടികളുടെ ലോങ്ജംബിൽ രണ്ടാം സ്ഥാനവും ജാവലിൻത്രോയിൽ മുന്നാം സ്ഥാനവും ട്രിപ്പിൾ ജംബിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പത്താം ക്ളാസ്സ് വിദ്യാർത്ഥിനി ക്ഷമ കൃഷ്ണജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും ജാവലിൻ ത്രോയിൽ മൂന്നാം സ്ഥാനവും നേടി. +1 വിദ്യാർത്ഥിനി നക്ഷത്ര നേശ്സിനിയർ വിഭാഗംപെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എട്ടാംക്ളാസ്സിലെ കൊച്ചുമിടുക്കൻ കിരൺ രാജ് കെ ആർ സബ് ജുനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം നേടി.പത്താംക്ളാസ്സ് വിദ്യാർത്ഥിനി അക്ഷര എസ്ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ചെസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. കൂടാതെ സബ്ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷട്ടിൽ ബാറ്റ്മിന്റൺ,ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷട്ടിൽ ബാറ്റ്മിന്റൺ എന്നിവയിലും ഈ സ്കുളിലെ ടീമുകൾ വിജയം നേടി.

നമ്മുടെ കായികതാരങ്ങൾ
സിനിയർ വിഭാഗം ,ലോങ്ജംബിൽ രണ്ടാം സ്ഥാനവും ജാവലിൻത്രോയിൽ മുന്നാം സ്ഥാനവും ട്രിപ്പിൾ ജംബിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ +2 സയൻസ് വിദ്യാർത്ഥിനി അനുഗ്രഹ ബൈജു
ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും ജാവലിൻ ത്രോയിൽ മൂന്നാം സ്ഥാനവും നേടിയ പത്താം ക്ളാസ്സ് വിദ്യാർത്ഥിനി ക്ഷമ കൃഷ്ണ
സിനിയർ വിഭാഗംപെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ +1 വിദ്യാർത്ഥിനി നക്ഷത്ര നേശ്
സബ് ജുനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം നേടിയ എട്ടാംക്ളാസ്സിലെ കൊച്ചുമിടുക്കൻ കിരൺ രാജ് കെ ആർ
സബ്ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷട്ടിൽ ബാറ്റ്മിന്റൺ വിജയം നേടിയ ടീം അംഗങ്ങൾ
ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ചെസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനി അക്ഷര എസ്
ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷട്ടിൽ ബാറ്റ്മിന്റൺ വിജയം നേടിയ ടീം അംഗങ്ങൾ

ജില്ലാ കായികോത്സവം

റവന്യൂ ജില്ലാ കായികോത്സവത്തിൽ സിനിയർ വിഭാഗം പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മൂന്നാം സ്ഥാനം നേടിയ +1 വിദ്യാർത്ഥിനി നക്ഷത്ര നേശ്

ചലചിത്രോത്സവം

BRC തലത്തിൽ നടന്ന ചലച്ചിത്രോത്സവത്തിൽ ഹൈസ്കൂൾതലത്തിൽപങ്കെടുത്ത 9ആം ക്ളാസ്സ് വിദ്യാർത്ഥിനി ദേവപ്രിയ എം,+2സയൻസ് വിദ്യാർത്ഥിനി നന്ദ എസ് നാരായണൻ എന്നീ രണ്ടു കുട്ടികൾക്ക് ജില്ലാതല ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കുന്നതിനു അവസരം ലഭിച്ചിട്ടുണ്ട്.

ദേവപ്രിയ എം
നന്ദ എസ് നാരായണൻ‍‍‍‍