സി.എച്ച്.എസ്.അടക്കാക്കുണ്ട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1976 ൽ അപ്പർ പ്രൈമറി സ്കൂളായും 1983 ൽ ഹൈസ്കൂളായും മാറ്റപ്പെട്ട ഈ സ്കൂളിന്റെ പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിലുണ്ടായ മികവും ഉയർന്ന ഭൗതീക സൗകര്യങ്ങളും ഹയർ സെക്കന്ററി ക്ലാസ്സുകളുടെ ആവശ്യകത വർദ്ധിപ്പിക്കുന്നതായിരുന്നു. 2010 ആഗസ്റ്റ് 13 നാണ് ഔദ്യോഗികമായി സയൻസ് ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 100 കുട്ടികൾക്ക് അഡ്മിഷൻ നൽകി കൊണ്ട് ക്ലാസ്സുകൾ ആരംഭിക്കുന്നത്. പിന്നീട് 2013 ൽ പുതുതായി ഒരു കോമേഴ്‌സ് ബാച്ചിന് കൂടി അംഗീകാരം ലഭിച്ചതോടെ ഹയർ സെക്കന്ററി വിഭാഗത്തിലെ പ്രധാന കോഴ്‌സുകളിൽ പഠനം നടത്താനും അതിലൂടെ കിഴക്കൻ ഏറനാടിന്റെ മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക് മികച്ച ഹയർ സെക്കന്ററി പഠനവും ഉയർന്ന കരിയറും ഉറപ്പു വരുത്താനും മർഹും ബാപ്പു ഹാജിയെന്ന ധിഷണാ ശാലിക്ക് സാധിച്ചു.

അധ്യാപകരുടെ ആത്മാർത്ഥതയും പരിചയ സമ്പത്തും ഹയർ സെക്കന്ററി വിഭാഗത്തെ വളരേ പെട്ടെന്ന് തന്നെ അക്കാദമിക രംഗത്തും കലാ കായിക രംഗങ്ങളിലും വലിയ വിജയങ്ങളിലേക്ക് സ്ഥാപനത്തെ കൈപ്പിടിച്ചുയർത്താൻ സാധിച്ചു.

അക്കാദമിക മേഖലയിലുള്ള മികവിന്റെ അടയാളപ്പെടുത്തലായി രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ കേന്ദ്ര സർവ്വകലാശാലകളിൽ ഈ സ്കൂളിലേ വിദ്യാർത്ഥികൾ ഉന്നത പഠനം നടത്തുന്നു. അച്ചടക്കത്തിന്റെയും പഠന പ്രവർത്തനങ്ങളുടെയും ഉദാത്ത മാതൃകയായ ഈ സ്ഥാപനം രക്ഷിതാക്കളുടെ ധൈര്യവും ആത്മ വിശ്വാസവുമാണ്.