സി.എച്ച്.എസ്.അടക്കാക്കുണ്ട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഏറനാടിന്റെ അക്ഷര ദീപമായ് 5 ഏക്കർ സ്ഥലത്ത് UP, HS, HSS ആയി പടന്ന് പന്തലിച്ചു കിടക്കുന്നതാണ് അടക്കാക്കുണ്ട് ക്രസന്റ് ഹയർ സക്കന്ററി സ്ക്കൂൾ. കാളികാവിൽ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിശാലമായ ക്യാമ്പസിൽ എത്തിച്ചേരാം. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രൂപത്തിൽ സജ്ജീകരിച്ച ക്യാമ്പസിന്റെ തണൽ മരങ്ങൾ എന്നും കുളിർ മഴയാണ്.

ക്യാമ്പസ് സൗകര്യങ്ങൾ

ഏറനാടിന്റെ അക്ഷര ദീപമായ് 5 ഏക്കർ സ്ഥലത്ത് UP, HS, HSS ആയി പടന്ന് പന്തലിച്ചു കിടക്കുന്നതാണ് അടക്കാക്കുണ്ട് ക്രസന്റ് ഹയർ സക്കന്ററി സ്ക്കൂൾ. കാളികാവിൽ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിശാലമായ ക്യാമ്പസിൽ എത്തിച്ചേരാം. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രൂപത്തിൽ സജ്ജീകരിച്ച ക്യാമ്പസിന്റെ തണൽ മരങ്ങൾ എന്നും കുളിർ മഴയാണ്.

ലിറ്റിൽ കൈറ്റ് അംഗമായിരുന്ന മുഹമ്മദ് സജീഹ് ബ്ലെൻഡറിൽ തയ്യാറാക്കിയ സ്കൂളിന്റെ രേഖാ ചിത്രം

1978ൽ യു പി സ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട് ഹൈസ്കൂളായും ഹയർ സെക്കണ്ടറി സ്കൂളായിട്ടും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. നിലവിൽ UP തലത്തിൽ 29 ഡിവിഷനുകളിലായി 1500 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. UP സെക്ഷനിൽ മാത്രമായി 35 അധ്യാപകരുമുണ്ട്. HS വിഭാഗത്തിൽ 45 ഡിവിഷനുകളിലായി 2500 ഓളം കുട്ടികൾ പഠിക്കുന്നു. HS സെക്ഷനിൽ മാത്രമായി 67 അധ്യാപകരുമുണ്ട്. HSS വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകളിലായി 23 അധ്യാപകരും 8 ഡിവിഷനുകളിലായി 500 ഓളം കുട്ടികൾ പഠിക്കുന്നു. HS, HSS വിഭാഗങ്ങളിലായി 9 അനധ്യാപകരും ഉണ്ട്. വിദ്യാലയത്തെ സ്വന്തം വീടായി കണ്ട മുൻ മാനേജർ ബാപ്പു ഹാജിയുടെ ഉൾക്കാഴ്ചയാണ്ക്യാമ്പസിനെ ജീവസുറ്റതാക്കി മാറ്റിയത്. 82 ക്ലാസ്സ്‌ മുറികളും, മൂന്ന് ഐ ടി ലാബുകളും, ഒരു മനോഹരമായ ലൈബ്രറിയും, 4 സയൻസ് ലാബുകളും, 3 സ്മാർട്ട് റൂമുകളും, സ്റ്റോറും, 2 ഓഫീസ് മുറികളും ആവശ്യമായ ശൗചാലയങ്ങളും മൂന്ന് മുറ്റങ്ങളും ഒരു കളി മൈതാനവും നിറഞ്ഞതാണ് നമ്മുടെ സ്കൂൾ ക്യാമ്പസ്


ഹൈടെക് ക്ലാസ് മുറികൾ

വൈദ്യുതീകരിച്ച സുരക്ഷിതവും മനോഹരവുമായ കെട്ടിടങ്ങളും സ്മാർട്ട് ക്ലാസ് റൂമുകളും ഉണ്ട്. ലൈറ്റ്, ഫാൻ സൗകര്യവും ക്ലാസ് ലൈബ്രറി പോഡിയവും ക്ലാസ് മുറികളിൽ ഒരുക്കിയിരിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും സയൻസ് ലാബുകളും ഹൈസ്കൂൾ ക്ലാസ് റൂമുകളിൽ മിക്ക റൂമുകളും ഹൈടെക് ക്ലാസ് റൂമുകളാണ്. ഈ ക്ലാസ്സുകളിൽ സ്ഥിരമായി ലാപ്ടോട്, പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ഹൈ ടെക് അല്ലാത്ത ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി പ്രതേകം സ്മാർട്ട് റൂമുകളും സംവിധാനിച്ചിട്ടുണ്ട്. യു പി സെക്ഷനിൽ ഓരോ ബ്ലോക്കുകളിൽ ഓരോ ഹൈടെക് റൂമുകളും കൂടാതെ സ്മാർട്ട് റൂം സംവിതാനങ്ങളും ഉപയോഗിച്ച് വരുന്നു

ശിഹാബ് തങ്ങൾ സ്മാരക സ്ക്കൂൾ ലൈബ്രറി

സ്കൂളിന്റെ ഗേറ്റ് കടന്നാൽ ആദ്യം കാണുന്നത് ലൈബ്രറിയാണ്. ശിഹാബ് തങ്ങൾ സ്മാരകമായിട്ടാണ് പുതിയ ലൈബ്രറി സംവിധാനിച്ചിട്ടുള്ളത്. മനോഹരമായ രീതിയിൽ പണി കഴിപ്പിച്ച പുതിയ ലൈബ്രറി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ്. കെട്ടിട സൗന്ദര്യം കൊണ്ടും പുസ്തക വൈവിധ്യങ്ങൾ കൊണ്ടും ആരുടേയും മനം നിറക്കുന്നതാണ് നമ്മുടെ ലൈബ്രറി. 2015നിർമ്മിക്കപ്പെട്ട പുതിയ കെട്ടിടം മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. വിവിധ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങളും 100 കുട്ടികൾക്ക് ഇരുന്ന് വായിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾക്ക് പുറമെ നിരവധി മഹാന്മാരുടെ വലിയ ചിത്രങ്ങളാലും സമ്പുഷ്ടമാണ് നമ്മുടെ ലാബ്രറി റൂം. ലൈബ്രറി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുന്നതിന് PTA സഹായത്തോടെ ഒരു ലൈബ്രറിയനെ നിയമിച്ചിട്ടുണ്ട്.

കളി മൈതാനം

സ്കൂൾ കായിക മേളയിൽ നിന്ന്‌

ദേശീയ അന്തർദേശീയ മത്സരങ്ങളിലേക്ക് നിരവധി കായിക താരങ്ങളെ സമ്മാനിച്ച അഭിമാനത്തിന്റെ കഥ പറയാനുണ്ട് ക്രെസന്റിന്റെ കാളി മൈതാനത്തിന്. സ്കൂൾ സമയത്തെ പാഠ്യ പ്രവർത്തനാത്ത്ന്റ്റെ ഭാഗമായ ഫിസിക്കൽ എഡ്യൂക്കേഷൻ ട്രൈനിങ്ങിന് പുറമെ എല്ലാ വർഷവും പ്രതിഭകളായ കുട്ടികളെ തിരഞ്ഞതെടുത്ത് എല്ലാ ദിവസവും സ്കൂൾ ഹാൻഡ്ബാൾ അക്കാഡമിയുടെ നേതൃത്ത്വത്തിൽ രാവിലെയും വൈകുന്നേരവും സ്പെഷ്യൽ കയ്ച്ചിങ്ങും നൽകി വരുന്നുണ്ട്. ഇത്തരം നിരന്തര പരിശീലനങ്ങളിലൂടെ നിരവധി ഹാൻഡ്ബാൾ താരങ്ങളെയും അത്ലറ്റിക് താരങ്ങളെയും കായിക കേരളത്തിന് സംഭാവന ചെയ്യാൻ ക്രസന്റിന് സാധിച്ചിട്ടുണ്ട്. നല്ലൊരു ഹാൻഡ്ബാൾ കോർട്ടും ജമ്പിങ് പിറ്റും ജമ്പിങ്‌ ബെഡും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

സ്മാർട്ട് റും

സ്കൂളിലെ മിക്ക ക്ലാസ് റൂമുകളും ഹൈ ടെക് ആണെങ്കിലും ചില ക്ലാസ് റൂമുകൾ ഇനിയും ഹൈ ടെക് ആവേണ്ടതുണ്ട്. അത്തരം ക്ലാസ്സിലെ കുട്ടികൾക്ക് സാങ്കേതിക വിദ്യയുടെ പുതിയ കാലത്തിന് യോജിച്ച രൂപത്തിൽ പാഠ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 3 സ്മാർട്ട് റൂമുകൾ സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്.

ഐ റ്റി ലാബ്

ഐ റ്റി മേഖല അതിവേഗം വളരുന്ന പുതിയ കാലത്ത് കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന മികച്ച 4 ഐ റ്റി ലാബുകളാണ്കുട്ടികൾക്ക് വേണ്ടി സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. വൈദ്യതി പ്രശ്നങ്ങളില്ലാതെ മുഴുവൻ സമയവും തടസ്സമില്ലാതെ പ്രവർത്തിപ്പിക്കുന്നതിനായി മൂന്ന് ലാബുകളും സോളാർ എനർജി സംവിധാനം ഒരുക്കിയിട്ടുണ്ട്.ഓരോ ലാബിലും ഒരേ സമയം കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കായി ചെറിയ ചിലവിൽ ഫോട്ടോസ്റ്റാറ് എടുക്കാനുള്ള സംവിധാനവും ഐ റ്റി ലാബിൽ ഒരുക്കിയിട്ടുണ്ട്.



ഓപ്പൺ ഓഡിറ്റോറിയം + സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്ന സ്ക്കൂളിന്റെ പ്രൗഡിയാണ് ഓപ്പൺ ഓഡിറ്റോറിയം. പഠന പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ വ്യത്യസ്തങ്ങളായ സർഗ്ഗ ശേഷികൾ കണ്ടെത്തി പരിപോഷിക്കാനുതകുന്നതാണ് ഓപ്പൺ ഓഡിറ്റോറിയം. ആവശ്യാനുസരണം ഉപയോഗിക്കാനും ഉപയോഗ ശേഷം എടുത്ത് വെക്കാനും കഴിയുന്ന രീതിയിലുള്ള സ്റ്റേജ് ഈ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ പ്രത്യേകതയാണ്. മുന്നൂറോളം കുട്ടികൾക്ക് ഇരുന്ന് പരിപാടി ശ്രവിക്കാനുള്ള സൗകര്യം ഇതിലുണ്ട്.




കിച്ചൺ + മെസ്സ് ഹാൾ

5 മുതൽ 8 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനു വിതരണം ചെയ്യുന്നതിനായി ആധുനീക രീതിയിൽ തയ്യാറാക്കിയ അടുക്കള നമ്മുടെ സ്കൂളിനുണ്ട്. കൂടാതെ ഭഷ്യ വസ്തുക്കൾ സൂക്ഷിക്കുന്നതിനായി വിശാലമായ അണ്ടർ ഗ്രൗണ്ട് ഗോഡൗണും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 100 കുട്ടികൾക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും അടുക്കളയോട് ചേർന്ന് സംവിധാനിച്ചിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിന് 4 തൊഴിലാളികളും ആധുനീക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.

സയൻസ് ലാബ്

ആധുനീക രീതിയിൽ തയ്യാറാക്കിയ 6 സയൻസ് ലാബുകൾ സ്കൂളിലുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ നേരനുഭവങ്ങളിലൂടെ മനസിലാക്കാൻ കുട്ടികൾക്ക് കഴിയുന്നു.

എച്ച് എസ് എസ് വിഭാഗം കുട്ടികൾക്ക് മാത്രമായി 3 ലാബുകളും എച് എസ് വിഭാഗം കുട്ടികൾക്ക് ഒരു ലാബുമാണ് നിലവിലുള്ളത്

സ്ക്കൂൾ ബസ്സ്

വിദ്യാർത്ഥികളുടെ സുരക്ഷിതമായ പോക്ക് വരവുകൾ ലക്‌ഷ്യം വെച്ച് ശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന ബസ് സംവിധാനം സ്കൂളിലുണ്ട്. 11 സ്ക്കൂൾ ബസ്സുകൾ സ്ഥാപനത്തിന് സ്വന്തമായിട്ടുണ്ട്. കുട്ടികളിൽ നിന്നും കുറഞ്ഞ നിരക്കിൽ ഫീസ് സ്വീകരിച്ച് 20 ജീവനക്കാരെ പ്രത്യേകം വച്ചു കൊണ്ട് ബസ്സ് സജീവമായി പ്രവർത്തിക്കുന്നു. ബസ് ജീവനക്കാർക്ക് ഉത്സവബത്തയും യൂണിഫോമും ശബളത്തിനു പുറമെ നൽകി വരുന്നു.

അൽറഹ്മ വാൻ

വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണം സ്കൂളിന്റെ ഉത്തരവാദിത്തമാണ്. സ്കൂളിൽ എത്തിയ ശേഷം കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ അടിയന്തര മെഡിക്കൽ സഹായം നൽകേണ്ടി വന്നാൽ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിന് വേണ്ടിയും അത്യാവശ്യ ഘട്ടങ്ങളിൽ കുട്ടികളെ വീട്ടിൽ എത്തിക്കുന്നതിനും മാത്രമായി സ്കൂളിൽ ഒരുക്കിയ വാഹന സംവിധാനമാണ് അൽ റഹ്മാ വാൻ. ക്യാമ്പസ്സിലെ പ്രത്യേകം തയ്യാറാക്കിയ ഷെഡിൽ ഈ വാഹനവും ഒരു ഡ്രൈവറും സ്കൂൾ പ്രവർത്തി സമയങ്ങളിൽ പ്രവർത്തന സജ്ജമായി ഉണ്ടാകും. സ്ക്കൂളിൽ എത്തിയ ശേഷം ഏതെങ്കിലും തരത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികളെ വീട്ടിലേക്ക് / ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് അൽറഹ്മ എന്ന പേരിൽ ഒരു വേൻ സർവ്വീസ് നടത്തുന്നു.

ക്ലബ്ബുകൾ

ലിറ്റിൽ കൈറ്റ്, JRC, സ്കൗട്ട്& ഗൈഡ്സ്, SS club, Science club, Maths club, Arabic club, വിദ്യാരംഗം തുടങ്ങിയ നിരവധി ക്ലബ്ബ്കൾ വ്യത്യസ്ത ലക്ഷ്യങ്ങളോടെ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. കൂടാതെ സിവിൽ സർവീസ്, USS, NMMS, NTSE, തുടങ്ങിയ മത്സരപരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുന്നതിന് വേണ്ടി ഓരോ വർഷവും താൽക്കാലിക കൂട്ടായ്മകൾ രൂപീകരിച്ച കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകി വരുന്നുണ്ട്. പത്രവായനക്ക് പ്രാധാന്യം നൽകുന്ന പദ്ധതികൾ, ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിശീലനം എല്ലാം ശ്രദ്ധേയമാണ്.

സൗഹൃദ ക്ലബ്ബ്

അച്ചടക്കമുള്ള തലമുറക്ക് മാത്രമേ അച്ചടക്കമുള്ള സമൂഹത്തെ സാർത്തെടുക്കാൻ കഴിയൂ. വിദ്യാർത്ഥികളിൽ അച്ചടക്ക ബോധം വളർത്തിയെടുക്കുന്നതിനായി അവർക്കിടയിൽ നിന്ന് തന്നെ പ്രാപ്തരായ വിദ്യാർത്ഥികളെ കണ്ടെത്തി സൗഹൃദ ക്ലബ് രൂപീകരിച്ച് അച്ചടക്ക പരിപാലത്തിനാവശ്യമായത പരിശീലനം നൽകി വരുന്നു. കൂടാതെ അധ്യാപകരെ ഒരോ ദിവസവും പ്രത്യേകം ടീമുകളാക്കി തിരിച്ച് ചിട്ടയായ രീതിയിൽ ഡിസിപ്ലിൻ കാര്യക്ഷമമായി നടക്കുന്നു. മാതൃകാപരമായ അച്ചടക്ക പ്രവർത്തനം കാരണം ദൂരെ നിന്നു പോലും വിദ്യാലയത്തിലേക്ക് കുട്ടികൾ ആകർശിക്കപ്പെടുന്നു. അധ്യാപകരുടെ സജീവ പ്രവർത്തനങ്ങൾ വിദ്യാലയത്തെ നല്ല റിന്നൾട്ടിലേക്ക് എത്തിക്കുന്നു. ഹാജിയെന്ന പൂമരത്തിന്റെ ഫലവും തണലും തലമുറകൾ കൈമാറ്റം ചെയ്യപ്പെടുന്നു