സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1907 – ൽ സ്കൂളിന്റെ പേര് സെന്റ് മരീസ് ലോവർ ഗ്രേഡ് സെക്കണ്ടറി സ്കൂൾ എന്നാക്കി. 1921 – ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. 1924 – ൽ സെന്റ് മേരീസ് ബോയ്സ് ഇംഗ്ലീഷ് ഹൈസ്കൂൾ എന്നു നാമകരണം ചെയ്തു. 1998 – ൽ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ആയി വളർന്നു. 2002-03 അദ്ധ്യയന വർഷം മുതൽ പെൺകുട്ടികൾക്കും ഹയർ സെക്കണ്ടറിയിൽ പ്രവേശനം നൽകിത്തുടങ്ങി. കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിച്ചു വരുന്നു.

രാഷ്ട്രപതി ഡോ. കെ. ആർ. നാരായണനു സ്വന്തം ... ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. തന്റെ ജന്മദേശമായ ഉഴവൂർ നിന്ന് കാൽനടയായി സഞ്ചരിച്ചാണ് അദ്ദേഹം ഈ വിദ്യാലയത്തിലെത്തി അദ്ധ്യയനം നടത്തിയിരുന്നത്. ഉപരാഷ്ട്രപതിയായിരിക്കേ 1993 സെപ്റ്റംബർ 4 – ന് തന്റെ മാതൃവിദ്യാലയം സന്ദർശിക്കുകയും സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 സെപ്റ്റംബർ 19 – ന് രാഷ്ട്രപതി എന്ന നിലയിലും ‍ഡോ. കെ. ആർ. നാരായണൻ ഈ വിദ്യാലയം സന്ദർശിച്ചുവെന്നതും അഭിമാനകരമാണ്. സാമൂഹിക – മതാത്മക – രാഷ്ട്രീയ രംഗത്തെ അനേകം പ്രഗത്ഭരെ ഈ വിദ്യാലയം വാർത്തെടുക്കുകയുണ്ടായി.

ബിഷപ്പുമാരായ ഡോ. ജോർജ്ജ് മാമലശ്ശേരി, ഡോ. ജോസഫ് മിറ്റത്താനി, ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്, അക്കൗണ്ടന്റ് ജനറലായിരുന്ന ശ്രീ. കെ. പി ജോസഫ്, കേരളത്തിലെ പ്രഥമ ഐ..ജി.യായിരുന്ന ശ്രീ. പോൾ മണ്ണാനിക്കാട്, രാഷ്ട്രീയ പ്രമുഖരായ ശ്രീ. കെ.എം. മാണി, ശ്രീ. ഒ ലൂക്കോസ്, ശ്രീ. പി. എം. മാത്യു തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. ഷെവ. വി. സി. ജോർജ്, ഡോ. കുര്യാസ് കുമ്പളക്കുഴി, ശ്രീ. കെ.സി ചാക്കോ തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

2008 ഒക്ടോബർ 16 – ന് സ്കൂൾ കെട്ടിടം ഭാഗികമായി അഗ്നിക്കിരയായി.. എങ്കിലും മാനേജുമെന്റും നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് പുനർനിർമ്മിക്കുകയും 2009 ഫെബ്രുവരി 7 – ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകർമ്മം നിർവ്വഹിക്കുകയും ചെയ്തു.

സമർത്ഥരായ വിദ്യാർത്ഥികൾക്കു വേണ്ടി രാഷ്ട്രപതി ‍ഡോ. കെ. ആർ. നാരായണൻ ഏർപ്പെടുത്തിയ 24 സ്കോളർഷിപ്പുകളും അഭ്യുദയകാംക്ഷികൾ ഏർപ്പെടുത്തിയ 44 സ്കോളർഷിപ്പുകളും വർഷം തോറും നൽകിവരുന്നു.