സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് സെബാസ്ററ്യൻസ് യു പി സ്‌കൂൾ കൊമ്മയാടിൽ നടന്ന അക്കാദമിക്ക് പ്രവർത്തനങ്ങളും ദിനാചരണങ്ങളും

സ്‌കൂൾ പ്രവേശനോത്സവം

കൊമ്മയാട് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂളിൽ ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ പ്രവേശനോത്സവം നടത്തി. സ്കൂൾ മാനേജർ ഫാ ജോസ് കപ്പ്യാരുമലയിൽ അധ്യക്ഷനായിരുന്ന പരിപാടി വെള്ളമുണ്ട പതിനൊന്നാം വാർഡ് മെമ്പർ ശ്രീ തോമസ് പൈനാടത്ത് ഉദഘാടനം ചെയ്തു. പുതിയതായി പ്രവേശനം നേടിയ കുട്ടികളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.

പരിസ്ഥിതി ദിനാചരണം

ബഷീർ അനുസ്മരണം

ജൂലൈ 5 ബഷീർ ദിനാചരണത്തോടനുബന്ധിച്ചു ബഷീർ ചിത്രം വരക്കൽ, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം, ബഷീർ പുസ്തക പരിചയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.


ഒന്നാകാം നന്നാകാം- ബ്രിഡ്ജ് കോഴ്‌സ്

രണ്ടാം ക്ലാസ് കുട്ടികൾക്കുള്ള ബ്രിഡ്‌ജിംഗ്‌ ക്ലാസ് 2021 ജൂലൈ 19 തിങ്കൾ വൈകുന്നേരം 5 മണിക്ക് നടത്തി. ശ്രീ. അരുൺ ജോണി ക്ലാസ്സ് നയിച്ചു.

വായനാവാരാചരണം- പുസ്തകചങ്ങാതി പദ്ധതി

പുസ്തകചങ്ങാതി വീട്ടിലേക്ക് പദ്ധതിക്ക് തുടക്കമായി

കുട്ടികളിൽ വായന വർധിപ്പിക്കുന്നതിനായി കൊമ്മയാട് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂളും ടാഗോർ സ്മാരക ഗ്രന്ഥശാലയും ചേർന്ന് നടത്തുന്ന പുസ്തകചങ്ങാതി വീട്ടിലേക്ക് പദ്ധതിക്ക് തുടക്കമായി. കുട്ടികൾക്ക് വായിക്കാനാവശ്യമായ പുസ്തകങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ആദ്യഘട്ടത്തിൽ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളും അടുത്തഘട്ടത്തിൽ ടാഗോർ ഗ്രന്ഥശാലയിലെ പുസ്തകങ്ങളും ഉപയോഗിക്കും.

ഗുരുവന്ദനം - അധ്യാപകദിനാചരണം

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

രക്ഷാകർതൃ സംഗമം

പോഷൺ അഭിയാൻ- പോഷകാഹാരവും കുട്ടികളും

സേവനവാരാചരണം

ആമോദത്തോടെ സ്‌കൂളിലേക്ക്

ശിശുദിനാഘോഷം

വിദ്യാകിരണം പദ്ധതി ഉദ്ഘാടനം

ക്രിസ്തുമസ് ആഘോഷം

റിപ്പബ്ളിക് ദിനാഘോഷം