സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്‌കൂൾ. മികച്ചതും  സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ  ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്‌കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ്‌ റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. കൂടാതെ പുതുതായി പണിതീർത്ത പാചകപ്പുര സുരക്ഷിതവും രുചികരവുമായ ഭക്ഷണം കുട്ടികൾക്ക് ഉറപ്പുനൽകുന്നു.

സ്കൂൾ കെട്ടിടം

സ്‌കൂൾ കെട്ടിടം, ക്ലാസ് മുറികൾ

സ്‌കൂളിന് സുരക്ഷിതവും മികവുറ്റതുമായ 14 ക്ലാസ്സ് മുറികൾ അടങ്ങുന്ന ഇരുനില കെട്ടിടം അധ്യയനത്തിനായി 2015 ൽ നിർമിച്ചിട്ടുണ്ട്. കൂടാതെ മൾട്ടീമീഡിയ റൂം, ഒന്നാം ക്ലാസ് മുറികൾ എന്നിവക്ക് വേറെ കെട്ടിടങ്ങളുമുണ്ട്. കെട്ടിടങ്ങളെല്ലാം അടച്ചുറപ്പുള്ളയാഹും പൂർണമായി വൈദ്യുതീകരിച്ചതും സ്മാർട്ട് റൂമുകളാക്കി ഉപയോഗിക്കാവുന്ന താരത്തിലുള്ളവയുമാണ്. പ്രീ പ്രൈമറി ക്ലാസ് റൂം മനോഹരമായി പെയിന്റ് ചെയ്ത് ആകര്ഷകമാക്കിയിട്ടുണ്ട്.

ലൈബ്രറി, പാചകപ്പുര, ശുചിമുറികൾ

സ്‌കൂളിൽ ആയിരത്തിൽപരം പുസ്തകങ്ങളുള്ള മികച്ചൊരു ലൈബ്രറി ഉണ്ട്. മൾട്ടീമീഡിയ ലാബിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ ഷെല്ഫുകളിൽ പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ സ്‌കൂളിൽ തന്നെ ഇരുന്നു വായിക്കുന്നതിനും വീടുകളിലേക്ക് കൊണ്ടുപോകുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളിലെ പാചകപ്പുര 2019 ലെ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് പണിത മികച്ചൊരു കെട്ടിടമാണ്. നല്ല വിസ്താരമുള്ള പാചകപ്പുരയിൽ സ്റ്റോർ റൂം കം കിച്ചൻ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പാചകപ്പുരയോട് ചേർന്ന് കുട്ടികൾക്കായുള്ള വാഷ് ബേസിൻ സംവിധാനവും ഉണ്ട്.

സ്‌കൂളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളുണ്ട്. ഓരോ ഡിവിഷനും ആൺ/ പെൺ വിഭാഗം തിരിച്ച് ശുചിമുറികൾ അലോട്ട് ചെയ്തിട്ടുണ്ട്. അവ ദിവസവും വൃത്തിയാക്കുന്നതിനായി സ്‌കൂളിൽ രക്ഷിതാക്കളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.


സ്കൂൾ മൈതാനം, പൂന്തോട്ടം, അടുക്കളത്തോട്ടം

കുട്ടികളുടെ കായിക്ഷമത വർദ്ധിപ്പിക്കുനതിനും ആരോഗ്യം നിലനിർത്തുന്നതിനും മാനസികോല്ലാസത്തിലുടെ പഠനത്തിലേക്ക് നയിക്കുന്നതിനും കുട്ടികൾക്ക് കളികൾ ആവശ്യമാണ്. അതിനാവശ്യമായ വിശാലമായ ഗ്രൗണ്ടും കളി ഉപകരണങ്ങളും ക്രമീകരിക്കുന്നു.